” അമല പോള്‍ വീണ്ടും വിവാഹിതയാവുന്നു… ? ”

” അമല പോള്‍ വീണ്ടും വിവാഹിതയാവുന്നു… ? ”

സംവിധായകന്‍ വിജയുമായുള്ള വിവാഹത്തിനും വിവാഹമോചനത്തിനും ശേഷം വീണ്ടും അമല സിനിമയില്‍ സജീവമായി. ഒട്ടേറെ അവസരങ്ങളാണ് അമല പോളിനെ തേടിയെത്തുന്നത്. ഇപ്പോള്‍ ബോളിവുഡിലേക്കും അരങ്ങേറാന്‍ ഒരുങ്ങുകയാണ് അമല. READ MORE: മോദി എന്ത് കൊണ്ട് ചര്‍ച്ചയില്‍ ഒരു സ്ത്രീയെ പോലും വിളിച്ചില്ല; ദിയ മിര്‍സ ഇപ്പോഴിതാ, പുനര്‍വിവാഹത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അമല പറയുന്നത് ഇങ്ങനെ:’സിനിമയില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. വിവാഹം കഴിക്കണമെന്ന് തോന്നിയാല്‍ എല്ലാവരെയും അറിയിച്ചുകൊണ്ട് തന്നെ കഴിക്കും.’ കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

” ലുങ്കി സ്‌റ്റൈലില്‍ അമല ” ; വൈറലായി ഫോട്ടോ.. !

” ലുങ്കി സ്‌റ്റൈലില്‍ അമല ” ; വൈറലായി ഫോട്ടോ.. !

സിനിമാതിരക്കുകള്‍ക്കിടയിലും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരമാണ് അമല പോള്‍. ലുങ്കി ഉടുത്ത് സ്‌റ്റൈലായി നില്‍ക്കുന്ന അമലാ പോളിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ അമല പോള്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് വൈറലാകുന്നത്. READ MORE: പ്രളയാനന്തര സഹായം വൈകുന്നു: പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി ലുങ്കി ഉടുത്ത് പുഴയ്ക്ക് സമീപം നില്‍ക്കുന്നതാണ് ഫോട്ടോ. ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം. ഇവിടെ കള്ളും അപ്പവും മീന്‍ കറിയുമാണ് എല്ലാവരും കഴിക്കുന്നത് എന്നാണ് ഫോട്ടോയ്ക്ക് അമല പോള്‍ അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. അതോ അന്ത പറവൈ പോല്‍ എന്ന ചിത്രത്തിലാണ് അമല പോള്‍ ഇപ്പോള്‍ അഭിനയിക്കുന്ന്. വിനോദ് കെ ആര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

ഇത് വേറെ ലൈവലാ; അമലാ പോളിന്റെ ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം

ഇത് വേറെ ലൈവലാ; അമലാ പോളിന്റെ ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം

കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ആരാധകരെ ഞെട്ടിക്കുകയാണ് അമലാ പോള്‍. തന്റെ യാത്രകളും ഫാഷന്‍ ഭ്രമങ്ങളും ഗ്ലാമര്‍ ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതില്‍ മുന്‍നിരയിലുള്ള താരമാണ് അമലാ പോള്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം അടിക്കടി പുതിയ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാറുണ്ട്. ഫിറ്റ്നസ് കോണ്‍ഷ്യസായ അമല യോഗയിലും പരിശീലിക്കുന്നുണ്ട്. യോഗ പരിശീലനത്തിന്റെ തുടക്കത്തില്‍ ചില വീഴ്ചകളുടെ വീഡിയോ പങ്കുവെച്ചിരുന്ന താരം പിന്നീട് തന്റെ മികവും വ്യക്തമാക്കി. https://instagram.com/amalapaul/?utm_source=ig_embed ഇപ്പോഴിതാ തന്റെ ഫിറ്റ്നസ് ലെവലും അഭ്യാസ വൈഭവവും വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന ഒരു ഫോട്ടോ അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നു. ഭക്ഷണം കഴിക്കാല്‍ കാലുമടക്കി ഇരിക്കുന്ന തരത്തില്‍ തലകുത്തി നിന്നാണ് അമലയുടെ അഭ്യാസം.

Read More

ആടൈ’യുടെ പോസ്റ്റര്‍ വൈറല്‍; ഞെട്ടിപ്പിച്ച് അമല പോള്‍

ആടൈ’യുടെ പോസ്റ്റര്‍ വൈറല്‍; ഞെട്ടിപ്പിച്ച് അമല പോള്‍

രത്നകുമാര്‍ അമല പോളിനെ പ്രാധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രം ‘ആടൈ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എല്ലാരേയും ഞെട്ടിച്ചിരിക്കുയാണ്. ചിത്രത്തിന് വേണ്ടി അമല പോളിന്റെ മേക്കോവര്‍ ആണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. മൃഗീയമായി ആക്രമിക്കപ്പെട്ട അവസ്ഥയിലാണ് പോസ്റ്ററില്‍ അമലയെ കാണുന്നത്. അര്‍ദ്ധനഗ്‌നയായി ആണ് അമല പോള്‍ പോസ്റ്ററില്‍ എത്തിയിരിക്കുന്നത്. സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ മറ്റുള്ള പ്രൊജെക്ടുകള്‍ എല്ലാം മാറ്റി അമല ഇത് തിരഞ്ഞെടുക്കുകയായിരുന്നു.

Read More

‘അമലയുടെ ധൈര്യത്തിന് അഭിവാദ്യങ്ങള്‍’..നടന്‍ വിശാല്‍

‘അമലയുടെ ധൈര്യത്തിന് അഭിവാദ്യങ്ങള്‍’..നടന്‍ വിശാല്‍

ചെന്നൈ: ലൈംഗികച്ചുവയോടെ സംസാരിച്ച വ്യവസായിക്കെതിരെ നിയമനടപടി സ്വീകരിച്ച നടി അമലാ പോളിന് പിന്തുണയുമായി സിനിമാ താരങ്ങള്‍ രംഗത്തെത്തി. തമിഴ് സിനിമാ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ തലവനും നടനുമായ വിശാല്‍ അമല നടത്തിയത് ശക്തമായ നീക്കമാണെന്ന് അഭിപ്രായപ്പെട്ടു.’അമലയുടെ ധൈര്യത്തിന് അഭിവാദ്യങ്ങള്‍, നിന്നെ സല്യൂട്ട് ചെയ്യുന്നു. ലൈംഗികാതിക്രമ കേസുകളില്‍ നിയമത്തെ സമീപിക്കാന്‍ നല്ല ധൈര്യം വേണം. കൃത്യമായ നടപടി സ്വീകരിച്ച പൊലീസിന് നന്ദി. കുറ്റക്കാരന്‍ ഇതില്‍നിന്നും പാഠമുള്‍ക്കൊള്ളും എന്നു പ്രതീക്ഷിക്കുന്നു.’ വിശാല്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു. ആരുടേയും പേരെടുത്തു പറയാതെ തന്നെ സംഭവത്തില്‍ പിന്തുണയുമായി നടി മഞ്ജിമ മോഹനും രംഗത്തെത്തി. പുറത്തുപോകുമ്പോള്‍ പെപ്പര്‍ സ്പ്രേ കൈയ്യില്‍ വയ്ക്കാന്‍ സഹോദരന്‍ പറയുമായിരുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇവരെ നേരിടാന്‍ അതു പോരെന്നാണ് തോന്നുന്നതെന്ന് മഞ്ജിമ പറഞ്ഞു. സ്ഥിതിഗതികള്‍ മാറുമെന്നും സ്ത്രീയെ വെറുമൊരു ലൈംഗിക വസ്തുവായി കാണാതെ ഒരല്പം ബഹുമാനത്തോടെ കാണുന്ന കാലം…

Read More

അമ്മൂമ്മയോടൊപ്പം ഇരിക്കുമ്പോഴെങ്കിലും മര്യാദയ്ക്ക് തുണിയുടുത്തൂടേടി; പൊങ്കാലയിട്ട് സദാചാരക്കാര്‍

അമ്മൂമ്മയോടൊപ്പം ഇരിക്കുമ്പോഴെങ്കിലും മര്യാദയ്ക്ക് തുണിയുടുത്തൂടേടി; പൊങ്കാലയിട്ട് സദാചാരക്കാര്‍

നടി അമലാപോള്‍ എന്നും സദാചാരവാദികളുടെ പ്രിയതാരമാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങള്‍ അമല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്. ക്രിസ്മസ് ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകളുമായി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയെങ്കിലും പൊങ്കാലക്കാര്‍ക്ക് പ്രിയം അമലയെത്തന്നെയായിരുന്നു. കുടുംബത്തോടൊപ്പമായിരുന്നു അമലയുടെ ക്രിസ്മസ് ആഘോഷം. നീളം കുറഞ്ഞ ചുവന്ന വസ്ത്രമാണ് അമല ധരിച്ചത്.ഇതിന്റെ ചിത്രങ്ങള്‍ അമല ഇന്നലെ തന്റെ ഫേസ്ബുക്ക്‌ പേജില്‍ പോസ്റ്റ് ചെയ്തതോടെയാണ് ആക്രമണം തുടങ്ങിയത്. അമ്മൂമ്മയോടൊപ്പം ഇരുക്കുമ്പോഴെങ്കിലും മര്യാദയ്ക്ക് തുണിയുടുത്തൂടേടി എന്നാണ് ചിത്രങ്ങള്‍ കണ്ട ചിലര്‍ ചോദിക്കുന്നത്. എന്നാല്‍ നിരവധിപ്പേര്‍ താരത്തിന് ക്രിസ്മസ് ആശംസകള്‍ നേരുകയും ചെയ്തു. അമലയുടെ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുവെന്നും പോണ്ടിച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍ നടത്തിയ സംഭവവും ചൂണ്ടിക്കാട്ടിയാണ് ആക്രമണം.

Read More

അമലയെ ചുംബനത്തില്‍ പൊതിഞ്ഞ് ബോബി സിന്‍ഹ! തിരുട്ടുപയലേ 2വിലെ ഗാനം വൈറല്‍

അമലയെ ചുംബനത്തില്‍ പൊതിഞ്ഞ് ബോബി സിന്‍ഹ! തിരുട്ടുപയലേ 2വിലെ ഗാനം വൈറല്‍

അമലാപോള്‍ നായികാ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് തിരുട്ടുപയലേ 2. ചിത്രത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ അമലയുടെ ഗ്ലാമര്‍ വേഷം ചര്‍ച്ചയായിരുന്നു. അമലാപോള്‍ ഇത്രയേറെ ഗ്ലാമറസായി അഭിനയിച്ചിട്ടുള്ള ചിത്രമില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. അത് സാധൂകരിക്കുന്നതാണ് ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ വിവരങ്ങളും. നേരത്തെ ആദ്യ ഗാനം വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാം ഗാനവും തരംഗമാകുകയാണ്. ‘നീണ്ട നാള്‍’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. ശ്വേതയും കാര്‍ത്തിക്കും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിദ്യാസാഗറാണ് ഈണം പകര്‍ന്നിരിക്കുന്നത്. ബോബി സിന്‍ഹയാണ് തിരുട്ടുപയലേ 2 വിലെ നായകന്‍.  

Read More

അമലാപോളും ധനുഷും തമ്മില്‍ പ്രണയത്തില്‍; അമലയുടെ രണ്ടാം വിവാഹം ഉടന്‍; വാര്‍ത്തക്കു പിന്നാലെ വസ്തുതയുമായി അമലാപോള്‍ രംഗത്ത്

അമലാപോളും ധനുഷും തമ്മില്‍ പ്രണയത്തില്‍; അമലയുടെ രണ്ടാം വിവാഹം ഉടന്‍; വാര്‍ത്തക്കു പിന്നാലെ വസ്തുതയുമായി അമലാപോള്‍ രംഗത്ത്

നടി അമലപോള്‍ വീണ്ടും വിവാഹിതയാകുകയാണോ? ധനൂഷുമായി അമല പ്രണയത്തിലാണോ? സോഷ്യല്‍മീഡിയയിലും ചില ഓണ്‍ലൈന്‍ പത്രങ്ങളിലും ഇത്തരമൊരു വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഇപ്പോഴിതാ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തി. ഇതൊക്കെ പത്രക്കാര്‍ എഴുതുന്നതാണ്. അദ്ദേഹത്തിന്റെ ജോഡിയായി വേലയില്ലാ പട്ടാധാരിയില്‍ അഭിനയിച്ചു. പിന്നീട് അദ്ദേഹം നിര്‍മ്മാതാവായ അമ്മാ കണക്കില്‍ അഭിനയിച്ചു. വേലയില്ലാ പട്ടാധാരി 2ലും അഭിനയിച്ചു. അഭിനയിക്കുമ്പോള്‍ നല്ല മോട്ടിവേഷന്‍ തരുന്നയാളാണ് അദ്ദേഹം. ധനുഷ് എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാല്‍ ഗോസിപ്പുകാര്‍ എന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ല’. ‘മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നടിയാകുമെന്ന് കരുതിയതല്ല. ഒരാളെ പ്രേമിക്കുമെന്നോ വിവാഹം കഴിക്കുമെന്നോ ചിന്തിച്ചിട്ടില്ല. അതിനു ശേഷം നടന്നതെല്ലാം അപ്രതീക്ഷിതമാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ ഒന്നും പ്ലാന്‍ ചെയ്യാറില്ല.’അമല വ്യക്തമാക്കി. ധനുഷ് കഠിനാദ്ധ്വാനിയാണ്. എന്ത് കാര്യം അദ്ദേഹം ചെയ്താലും അതിനോട് നീതി പുലര്‍ത്താറുണ്ടെന്നും അഭിനയിക്കുമ്പോള്‍ ശരിക്കും മോട്ടിവേഷനായിരിക്കുമെന്നും…

Read More

അമലക്കിപ്പോള്‍ തിരിച്ചടികളുടെ കാലം; ക്വീനില്‍ നിന്ന് അമല പുറത്ത്; സുപ്പര്‍ഹിറ്റ് ഹിന്ദി ചിത്രത്തിന്റെ റീമെക്കില്‍ മഞ്ജിമ

അമലക്കിപ്പോള്‍ തിരിച്ചടികളുടെ കാലം; ക്വീനില്‍ നിന്ന് അമല പുറത്ത്; സുപ്പര്‍ഹിറ്റ് ഹിന്ദി ചിത്രത്തിന്റെ റീമെക്കില്‍ മഞ്ജിമ

  മലയാളത്തില്‍ നിന്ന് തമിഴിലേക്കെത്തി അവിടെ സൂപ്പര്‍ നായികയായ താരമാണ് അമലപോള്‍. വലിയ സംഭവമാക്കി വിവാഹം കഴിച്ചതും തൊട്ടുപിന്നാലെ വേര്‍പിരിഞ്ഞതും അടുത്തിടെയാണ്. വിവാഹമോചിതയായശേഷം കൂടുതല്‍ ഗ്ലാമര്‍റോളുകളില്‍ പ്രത്യക്ഷപ്പെട്ട അമലയ്ക്ക് പക്ഷേ ഇപ്പോള്‍ തിരിച്ചടികളുടെ കാലമാണെന്നു തോന്നുന്നു. മലയാളത്തില്‍ അടുത്തിടെ അഭിനയിച്ച റോളുകളൊന്നും വേണ്ടത്ര ക്ലച്ചുപിടിച്ചില്ല. ഇപ്പോഴിതാ ഒരു സൂപ്പര്‍ ഹിന്ദി ചിത്രത്തിന്റെ മലയാളം പതിപ്പില്‍നിന്നും അമലയെ ഒഴിവാക്കിയിരിക്കുന്നു. കങ്കണ രണാവത്ത് തകര്‍ത്തഭിനയിച്ച ബോളിവുഡ് ചിത്രമായ ക്വീന്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ മുഖ്യറോളിലെത്തുക മഞ്ജിമ മോഹനനായിരിക്കുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത. ലിസ ഹെയ്ഡന്‍, രാജ് കുമാര്‍ റാവു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തങ്ങളുള്ള ചിത്രം ബോക്സോഫീസില്‍ കോടികളാണ് വാരിയത്. മലയാളത്തില്‍ ആരൊക്കെ അഭിനയിക്കുമെന്ന് വ്യക്തമല്ലെങ്കിലും മഞ്ജിമയുടെ സാന്നിധ്യം ഉറപ്പായി കഴിഞ്ഞിരിക്കുന്നു.

Read More

തന്റെ ശരീരം തൊടാന്‍ മടിച്ച നടനെ കളിയാക്കി  അമലാ പോള്‍

തന്റെ ശരീരം തൊടാന്‍ മടിച്ച നടനെ കളിയാക്കി  അമലാ പോള്‍

തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അമല പോള്‍ ഇതിനോടകം അഭിനയിച്ചു. എന്നാല്‍ ഒരു താരം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങളില്‍ അമലയെ തൊട്ടഭിനയിക്കാന്‍ മടിച്ചത്രെ. ബോബി സിംഹയാണ് ആ നടന്‍. തിരുട്ടുപയലേ 2 എന്ന ചിത്രത്തില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. എന്നാല്‍ തന്റെ ശരീരത്തില്‍ തൊട്ടഭിനയിക്കാന്‍ അദ്ദേഹം മടിച്ചു എന്നും വെളിപ്പെടുത്തിയത് അമല തന്നെയാണ്. ബോബി സിംഹ തൊട്ടഭിനയിക്കാന്‍ മടിച്ചപ്പോള്‍, താന്‍ അദ്ദേഹത്തെ ബേബി സിംഹ എന്ന് പറഞ്ഞ് കളിയാക്കി എന്നും അമല പറഞ്ഞു. തിരുട്ടുപയലേ ടുവിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അമല. ചിത്രത്തിലും അതീവ ഗ്ലാമറസ്സ് വേഷത്തില്‍ തന്നെയാണ് അമല പോള്‍ എത്തുന്നത്. സിനിമയില്‍ മാത്രമല്ല, തിരുട്ടുപയലേ 2 എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് അമല പോള്‍ ധരിച്ച വേഷവും അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിച്ചു. എ എല്‍ വിജയ് യുമായുള്ള വിവാഹ മോചനത്തിന്…

Read More