കറ്റാര്‍വാഴ ജ്യൂസ് കഴിക്കൂ… ഗുണങ്ങളേറെ

കറ്റാര്‍വാഴ ജ്യൂസ് കഴിക്കൂ… ഗുണങ്ങളേറെ

സാധാരണഗതിയില്‍ മുടിയുടെ അഴകിനും കരുത്തിനുമാണ് നമ്മള്‍ കറ്റാര്‍വാഴ ഉപയോഗിക്കാറ്. ചൂട് മൂലമുണ്ടാകുന്ന ഉദരസംബന്ധമായ പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തമ പരിഹാരമാണ് കറ്റാര്‍വാഴ. വേറെയും ഗുണങ്ങള്‍ ഇതിനുണ്ട്. കറ്റാര്‍വാഴ പച്ചയ്ക്ക് കഴിക്കുന്നവരുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഇതിന്റെ രുചി പിടിക്കണമെന്നില്ല. അതിനാല്‍ മറ്റെന്തെങ്കിലും ചേര്‍ത്ത് ജ്യൂസാക്കി കഴിക്കുന്നവരും ഉണ്ട്. ആദ്യം സ്വാദോടെ കറ്റാര്‍വാഴ ജ്യൂസുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. കറ്റാര്‍വാഴ ജ്യൂസുണ്ടാക്കുന്ന വിധം… ആദ്യം കറ്റാര്‍വാഴയുടെ അരികുകള്‍ മുറിച്ചുമാറ്റിയ ശേഷം അതിനകത്തെ മാംസളമായ ഭാഗം വേര്‍തിരിച്ചെടുക്കുക. പുറമെയുള്ള പച്ചത്തൊലി, ഒട്ടും കലരാതെ വേണം ഇത് ചെയ്യാന്‍. ശേഷം വെള്ളം ഉപ്പ്, അല്‍പം നാരങ്ങാനീര്, തേന്‍, അല്‍പം ഇഞ്ചി എന്നിവ ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കാം. തണുപ്പിക്കാതെയും തണുപ്പിച്ചുമെല്ലാം ഇത് കഴിക്കാവുന്നതാണ്. കറ്റാര്‍വാഴ തനിയെയും ജ്യൂസാക്കി കഴിക്കുന്നവരുണ്ട്. ഇത് ജ്യൂസാക്കി തയ്യാറാക്കിവച്ച ശേഷം ഇടയ്ക്കിടെ വെള്ളത്തില്‍ കലര്‍ത്തിയും കഴിക്കാം. കറ്റാര്‍വാഴ ജ്യൂസിന്റെ ഗുണങ്ങള്‍… ശരീരത്തില്‍ പല വിധേനയും…

Read More