തല അജിത് നായകനാകുന്ന ‘വിശ്വാസം’ ഡബ്ബിംഗ് തുടങ്ങി

തല അജിത് നായകനാകുന്ന ‘വിശ്വാസം’  ഡബ്ബിംഗ് തുടങ്ങി

തമിഴകത്തിന്റെ തല അജിത് നായകനായി ഒരുങ്ങുന്ന വിശ്വാസത്തിനായി കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ തുടങ്ങിയെന്നാണഅ പുതിയ റിപ്പോര്‍ട്ട്. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴകത്തിന്റെ തല അജിത് നായകനായി ഒരുങ്ങുന്ന വിശ്വാസത്തിനായി കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ തുടങ്ങിയെന്നാണഅ പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റഫ് എഡിറ്റിംഗും കഴിഞ്ഞിട്ടുണ്ട്. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയന്‍താരയാണ്. പൊങ്കലിന് ചിത്രം…

Read More

മമ്മൂട്ടിയൊ മോഹന്‍ലാലോ അല്ല, താന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ തല അജിത്തായിരിക്കും നായകന്‍; ധ്യാന്‍ ശ്രീനിവാസന്‍

മമ്മൂട്ടിയൊ മോഹന്‍ലാലോ അല്ല, താന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ തല അജിത്തായിരിക്കും നായകന്‍; ധ്യാന്‍ ശ്രീനിവാസന്‍

തമിഴ് താരമാണെങ്കിലും തല അജിത്ത് മലയാള സിനിമയ്ക്കും പ്രിയപ്പെട്ടവനാണ്. യുവതാരം ധ്യാന് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമ തമിഴിലായിരിക്കുമെന്നും അതില്‍ നായകനാക്കുന്നത് തല അജിത്തായിരിക്കുമെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.     അജിത്തിന്റെ അടുത്ത സിനിമയില്‍ നിവിന്‍ പോളി അഭിനയിക്കാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് തമിഴില്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ധ്യാന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെയോ നാലാമത്തെ സിനിമ തമിഴിലായിരിക്കുമെന്നാണ് താരം തന്നെ പറയുന്നത്. ചിത്രത്തില്‍ അജിത്തിനെ നായകനാക്കണമെന്നാണ് ആഗ്രഹമെന്നും ധ്യാന്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇതൊരു സ്വപ്നമല്ലെന്നും നടക്കാന്‍ പോവുന്ന കാര്യമാണെന്നും താരം പറയുന്നു. മലയാളം പോലെ തനിക്ക് അടുപ്പമുള്ള ഭാഷയാണ് തമിഴ്. അഞ്ചാം ക്ലാസ് മുതല്‍ ചെന്നൈയിലാണ് പഠിക്കുന്നത്. മലയാളം പോലെ തന്നെ…

Read More

വിവേകം 100 കോടി ക്ലബ്ബില്‍?  തലയ്ക്ക് മൂന്നില്‍ കടപുഴകിയ റെക്കോര്‍ഡുകള്‍!

വിവേകം 100 കോടി ക്ലബ്ബില്‍?  തലയ്ക്ക് മൂന്നില്‍ കടപുഴകിയ റെക്കോര്‍ഡുകള്‍!

തമിഴ് പ്രേക്ഷകര്‍ക്ക് അജിത് താരമല്ല അവരുടെ ‘തല’യാണ്. അത് അടിവരയിട്ട് ഉറപ്പിക്കുകയാണ് വിവേകം എന്ന അജിത്തിന്റെ പുതിയ ചിത്രം. റിലീസ് ചെയ്ത് നാല് ദിവിസം പിന്നിടുമ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ ചിത്രം നൂറ് കോടി പിന്നിട്ടു എന്നാണ് അനൗദ്യോഗിക വിവരം. അജിതിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് ഈ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി വിവേകം കളക്ട് ചെയ്തത്. പല സെന്ററുകളിലും തമിഴ് ചിത്രങ്ങളുടെ പല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിക്കാന്‍ വിവേകത്തിന് സാധിച്ചു. എന്നാല്‍ വന്‍ മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ വിജയം നിര്‍ണയിക്കാന്‍ ഇനിയും സമയമായിട്ടില്ല എന്ന് മാത്രം. ആദ്യ ദിനം റെക്കോര്‍ഡ് അജിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗാണ് വിവേകത്തിന് ലഭിച്ചിരിക്കുന്നത്. ആഗോള കളക്ഷനില്‍ ചിത്രം നേടിയത് 33.08 കോടിയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 25.83 കോടിയും. വേതാളത്തേക്കാള്‍ ഏഴ് കോടി അധികമാണ് ആദ്യ ദിനം വിവേകം…

Read More

അജിത്ത് പുതിയ ലുക്കില്‍ : വിവേകത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

അജിത്ത് പുതിയ ലുക്കില്‍ : വിവേകത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

ചെന്നൈ:തമിഴ് സൂപ്പര്‍ താരം അജിത്ത് നായകനാകുന്ന പുതിയ ചിത്രമാണ് വിവേകം. ശിവ രചനയും സംവിധാനവും നിര്‍വ്വഹിച്ച വിവേകത്തിന്റെ’ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. നേരത്തെ ‘തല 57’ എന്ന് താല്‍ക്കാലികമായി പേര് വെച്ചിരുന്ന ഈ ചിത്രം പോസ്റ്റര്‍ റിലീസിനോടനുബന്ധിച്ചാണ് ‘വിവേകം’ എന്ന പേരിട്ടത്. കാജല്‍ അഗര്‍വാളാണ് അജിത്തിന്റെ നായികയായി എത്തുന്നത്. ഇവരെ കൂടാതെ അക്ഷര ഹാസന്‍, വിവേക് ഒബ്‌റോയ്, തമ്പി രാമയ്യ, രാജേന്ദ്രന്‍, കരുണാകരന്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗാമാകുന്നുണ്ട് . അനിരുദ്ധ് സംഗീതം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് വെട്രിയാണ്. റൂബന്‍ എഡിറ്റിംഗ് ചെയ്യുന്ന ‘വിവേകം’ സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ ടിജി ത്യാഗരാജന്‍, സെന്തില്‍ ത്യാഗരാജന്‍, അര്‍ജുന്‍ ത്യാഗരാജന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ‘വേതാളം’ എന്ന സിനിമക്ക് ശേഷം അജിത്തും ശിവയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘വിവേകം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍…

Read More

ഷൂട്ടിങ് നിര്‍ത്തിവെച്ച് നടന്‍ അജിത്ത് ചെന്നൈയില്‍; രാഷ്ട്രീയ അഭ്യൂഹങ്ങളേറുന്നു

ഷൂട്ടിങ് നിര്‍ത്തിവെച്ച് നടന്‍ അജിത്ത് ചെന്നൈയില്‍; രാഷ്ട്രീയ അഭ്യൂഹങ്ങളേറുന്നു

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് എഐഡിഎംകെയെ ഇനിയാര് നയിക്കുമെന്നതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ പുരോഗമിക്കവെ നടന്‍ അജിത്ത് ബള്‍ഗേറിയയിലെ ഷൂട്ടിങ് നിര്‍ത്തിവെച്ച് ചെന്നൈയിലെത്തി. മറീന ബീച്ചില്‍ ജയലളിതയെ അടക്കം ചെയ്ത സ്ഥലത്ത് ഭാര്യ ശാലിനിയ്ക്കൊപ്പം എത്തിയ അദ്ദേഹം അന്ത്യോപചാരം അര്‍പ്പിക്കുകയും ചെയ്തു. ഇന്നലെ ജയലളിതയുടെ ശവസംസ്‌കാര ചടങ്ങില്‍ അജിത്തിന്റെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാകുകയും ചെയ്തിരുന്നു. സിരുത്ത് ശിവയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ബള്‍ഗേറിയയില്‍ ആയിരുന്നു അജിത്. ഇന്നലെ രാത്രിയോടെയാണ് അജിത്ത് ചെന്നൈയിലെത്തിയത്. ജയലളിത രോഗക്കിടക്കയിലായ നാള്‍ മുതല്‍ അടുത്തതാര് എന്ന അഭ്യൂഹങ്ങളില്‍ അജിത്തിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ജയലളിത ആദ്യം ആശുപത്രിയിലായ സമയത്ത് അവിടെ ആദ്യമെത്തി കണ്ടതും അജിത്തായിരുന്നു. അതെസമയം ജയലളിതയുടെ മരണവാര്‍ത്ത അറിഞ്ഞയുടന്‍ ബള്‍ഗേറിയയില്‍ നിന്നും എത്തിച്ചേരാന്‍ ഉടനടി ഫ്‌ളൈറ്റ് കിട്ടാത്തതിനെ തുടര്‍ന്നാണ് താമസിച്ചതെന്നാണ് അജിത്ത് വ്യക്തമാക്കിയത്. നാളെ ഷൂട്ടിംഗ് സ്ഥലത്തേക്ക് തിരിച്ചുപോകുമെന്നും അദ്ദേഹം പറഞ്ഞു….

Read More