കൂടുതല്‍ മദ്യം നല്‍കിയില്ല; എയര്‍ ഇന്ത്യ ജീവനക്കാരന്റെ മുഖത്തു തുപ്പി യാത്രിക, ഐറിഷ് വനിത അറസ്റ്റിലായതിങ്ങനെ

കൂടുതല്‍ മദ്യം നല്‍കിയില്ല; എയര്‍ ഇന്ത്യ ജീവനക്കാരന്റെ മുഖത്തു തുപ്പി യാത്രിക, ഐറിഷ് വനിത അറസ്റ്റിലായതിങ്ങനെ

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ കൂടുതല്‍ മദ്യം കൊടുക്കാത്തതിന് എയര്‍ ഇന്ത്യ ജീവനക്കാരെ അസഭ്യം വിളിച്ച്, മുഖത്തു തുപ്പി യാത്രിക. ശനിയാഴ്ച മുംബൈയില്‍നിന്നു ലണ്ടനിലേക്കു പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ഐറിഷ് വനിതയാണു മദ്യപിച്ചു ലക്കുകെട്ട് ജീവനക്കാരെ അധിക്ഷേപിച്ചത്. താന്‍ രാജ്യാന്തര പ്രശസ്തയായ ക്രിമിനല്‍ അഭിഭാഷകയാണ് എന്നു പറഞ്ഞു യാത്രക്കാരി ജീവനക്കാരോടു തട്ടിക്കയറുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അമിതമായി മദ്യപിച്ച യാത്രിക വീണ്ടും ഒരു ബോട്ടില്‍ വൈന്‍ ചോദിച്ചതാണു സംഭവങ്ങളുടെ തുടക്കം. പൈലറ്റിനോടു യാത്രികയുടെ സാഹചര്യം വിശദീകരിച്ച വിമാന ജീവനക്കാര്‍, വൈന്‍ തരാനാവില്ലെന്നു നിലപാടെടുത്തു. ഓണ്‍സ്‌ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവുന്നയാളാണ് താന്‍!… എന്തുകൊണ്ട് ഹോട്ട് രംഗങ്ങളില്‍ അഭിനയിക്കുന്നു; തുറന്നടിച്ച് സാധിക വേണുഗോപാല്‍ ‘നിങ്ങളാണോ വിമാനത്തിന്റെ ക്യാപ്റ്റന്‍? ബിസിനസ് ക്ലാസ് യാത്രക്കാരോട് ഇങ്ങനെയാണോ പെരുമാറുന്നത്? നിങ്ങളെപ്പോലുള്ള നികൃഷ്ടര്‍ക്കു വേണ്ടിയാണു ഞാന്‍ ജോലി ചെയ്യുന്നത്. രോഹിന്‍ഗ്യകള്‍ക്കു വേണ്ടി, ഏഷ്യക്കാര്‍ക്കു വേണ്ടി.. എല്ലാം പ്രവര്‍ത്തിക്കുന്ന രാജ്യാന്തര…

Read More

ദുരിതത്തില്‍ ഇളവുമായി എയര്‍ ഇന്ത്യ

ദുരിതത്തില്‍ ഇളവുമായി എയര്‍ ഇന്ത്യ

  കൊച്ചി: മഴക്കെടുതികള്‍ക്കൊണ്ട് ദുരിതമനുഭവിക്കുന്ന കേരളത്തിന് സൗജന്യങ്ങളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകള്‍ റദ്ദാക്കുന്നത് തീര്‍ത്തും സൗജന്യമാക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. യാത്ര റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കും. യാത്രാ തീയതി മാറ്റുന്നതും സെക്ടര്‍ മാറ്റുന്നതും പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26 വരെയാണ് ഈ സൗജന്യം ലഭിക്കുകയെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുകയും ഇവിടേയ്ക്ക് വരികയും ചെയ്യുന്ന വിമാനങ്ങള്‍ക്കാണ് സൗജന്യം ലഭിക്കുക അടിയന്തര സഹായത്തിന് 1077 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാം. സ്ഥലത്തെ STD code ചേര്‍ത്ത് വേണം 1077 ലേക്ക് വിളിക്കാന്‍ വിളിക്കേണ്ട മറ്റ് നമ്പറുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു തിരുവനന്തപുരം- 0471 2730045 കൊല്ലം- 0474 2794002 പത്തനംതിട്ട- 0468 2322515 ആലപ്പുഴ- 0477 2238630 കോട്ടയം 0481…

Read More

മൂട്ടശല്യം; എയര്‍ഇന്ത്യ വിമാനം സര്‍വീസ് നിര്‍ത്തിവെച്ചു

മൂട്ടശല്യം; എയര്‍ഇന്ത്യ വിമാനം സര്‍വീസ് നിര്‍ത്തിവെച്ചു

മുംബൈ : മൂട്ടശല്യത്തെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനം സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു. യാത്രക്കാരുടെ പരാതി വര്‍ധിച്ചതോടെയാണ് സര്‍വീസ് നിര്‍ത്തിവച്ച് വിമാനങ്ങള്‍ ശുചീകരണത്തിനായി മാറ്റിയത്. മുംബൈയില്‍ നിന്ന് അമേരിക്കയിലെ ന്യൂയോര്‍ക്കിലേയ്ക്ക് പോകേണ്ട ബി 777 വിമാനമാണ് താത്കാലികമായി സര്‍വീസ് നിര്‍ത്തിവച്ചത്. ന്യയോര്‍ക്കില്‍ നിന്നും മുംബൈയിലേയ്ക്കുള്ള യാത്രയ്ക്കിടെ ബിസ്സിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ എന്തോ കടിച്ച പാട് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ സീറ്റ് പരിശോധിച്ചപ്പോള്‍ മൂട്ടയെ കണ്ടെത്തുകയായിരുന്നു. ഇവര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ എന്തോ മരുന്ന് തളിച്ചു. എന്നാല്‍, അല്‍പ്പ സമയത്തിനു ശേഷം മൂട്ടകള്‍ കൂട്ടത്തോടെ പുറത്തേയ്ക്ക് വരികയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് കമ്പനിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്ക്-മുംബൈ റൂട്ടില്‍ സര്‍വീസ് നടത്തിയ മറ്റൊരു വിമാനത്തിലും മൂട്ടശല്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു പിഞ്ചു കുഞ്ഞിനെ മൂട്ട കടിച്ചെന്ന പരാതി കമ്പനിയ്ക്ക് ലഭിച്ചിരുന്നു.  

Read More

എയര്‍ ഇന്ത്യയുടെ 76% ഓഹരികളും വില്‍ക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍

എയര്‍ ഇന്ത്യയുടെ 76% ഓഹരികളും വില്‍ക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കമ്പനിയുടെ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഓഹരികള്‍ വിറ്റഴിക്കുന്നത്. ഓഹരികള്‍ വാങ്ങുന്നതിന് മെയ് 14ന് മുന്‍പ് അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയം അറിയിച്ചു. 2017 ജൂണിലാണ് എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മുന്നോട്ടു വെച്ചത്. പൊതുമേഖല വിമാന കമ്പനിയുടെ കടം 50,000 കോടി കടന്നതോടെയാണ് സ്വകാര്യവല്‍ക്കരണത്തിനുള്ള നീക്കങ്ങള്‍ കേന്ദ്രം ആരംഭിച്ചത്.  

Read More

മുതിര്‍ന്ന പൗരന്മാര്‍ക്ക് 50% ഇളവ് ലഭ്യമാക്കി എയര്‍ ഇന്ത്യ

മുതിര്‍ന്ന പൗരന്മാര്‍ക്ക് 50% ഇളവ് ലഭ്യമാക്കി എയര്‍ ഇന്ത്യ

ഇക്കോണമി ക്ലാസ് ടിക്കറ്റില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആഭ്യന്തര റൂട്ടില്‍ 50% ഇളവ് ലഭ്യമാക്കി എയര്‍ ഇന്ത്യ. നേരത്തെ 63 വയസിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്കായിരുന്നു ആനുകൂല്യം നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രായപരിധി 60 വയസായി കുറച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, എയര്‍ ഇന്ത്യ നല്‍കുന്ന സീനിയര്‍ സിറ്റിസണ്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഹാജരാക്കിയാല്‍ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളു എന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. യാത്രയ്ക്ക് ഒരാഴ്ച മുമ്പെങ്കിലും ടിക്കറ്റ് വാങ്ങിയിരിക്കണം. ഇന്ത്യയില്‍ പൗരത്വമുള്ളതും ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയതുമായ അറുപത് വയസിന് മുകളിലുള്ളവര്‍ക്കാണ് ആനുകൂല്യം ലഭ്യമാവുക. ഈ യോഗ്യതയുള്ളവര്‍ക്ക് ഇന്ത്യയിലെവിടേയ്ക്കും ടിക്കറ്റിന്റെ പകുതി നിരക്കില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാം. അഡ്വാന്‍സ് ബുക്കിംഗോ പര്‍ച്ചേസോ ആവശ്യമില്ലെന്നതും പ്രത്യേകതയാണ്. എപ്പോള്‍ വേണമെങ്കിലും ടിക്കറ്റ് ലഭ്യമാണ്. പ്രത്യേക ഫീസടച്ചാല്‍ യാത്രയുടെ തിയതിയിലോ സ്ഥലത്തിനോ മാറ്റം വരുത്താവുന്നതും ടിക്കറ്റ്…

Read More

ചെരുപ്പൂരിയടി; ശിവസേന എംപി രവീന്ദ്ര ഗായ്ക്വാദിന്റെ ടിക്കറ്റ് എയര്‍ ഇന്ത്യ വീണ്ടും റദ്ദാക്കി

ചെരുപ്പൂരിയടി; ശിവസേന എംപി രവീന്ദ്ര ഗായ്ക്വാദിന്റെ ടിക്കറ്റ് എയര്‍ ഇന്ത്യ വീണ്ടും റദ്ദാക്കി

മുംബൈ: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ മര്‍ദിച്ച ശിവസേന എംപി രവീന്ദ്ര ഗായ്ക്വാദിന്റെ ടിക്കറ്റ് എയര്‍ ഇന്ത്യ വീണ്ടും റദ്ദാക്കി. മുംബൈയില്‍നിന്നും ഡല്‍ഹിയിലേക്ക് ഗായ്ക്വാഡ് ബുക്ക് ചെയ്ത ടിക്കറ്റാണ് റദ്ദാക്കിയത്. വിമാന ജീവനക്കാരനെ മര്‍ദിച്ചതിന്റെ പേരില്‍ എംപിക്ക് വിമാനക്കമ്പനികള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാംതവണയാണ് എയര്‍ ഇന്ത്യ എംപിക്ക് യാത്ര നിഷേധിക്കുന്നത്. എംപിയുടെ നടപടിക്കെതിരെ രാജ്യത്ത് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പുണെയില്‍നിന്നു ഡല്‍ഹിയിലേക്ക് ഇക്കണോമി ക്ലാസ് മാത്രമുള്ള വിമാനത്തില്‍ കയറിയശേഷം ബിസിനസ് ക്ലാസ് സീറ്റ് ആവശ്യപ്പെട്ട് പ്രതിഷേധിച്ച എംപി, ഡ്യൂട്ടി മാനേജരായ മലയാളിയെ ചെരിപ്പൂരി അടിക്കുകയായിരുന്നു. എയര്‍ ഇന്ത്യയ്ക്കു പിന്നാലെ ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവയുള്‍പ്പെട്ട ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സും ഗായ്ക്വാദിനു യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read More

എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ച സംഭവം; ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിനെ എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ച സംഭവം; ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിനെ എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഡ്യൂട്ടി മാനേജരെ അടിച്ച ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിനെ എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. വിമാനം 40 മിനിറ്റോളം വൈകിപ്പിച്ചതിനും ജീവനക്കാരനെ ആകാരമിച്ചതിനും മറ്റ് രണ്ടു കേസുകളും ഗെയ്ക്ക്‌വാദിനെതിരെ എയര്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. യാത്ര നിരോധനം ഏര്‍പ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കികൊണ്ടിരിക്കുകയാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ ഇത്തരം പട്ടിക നിലവിലുണ്ട്. എംപി തന്നോട് അപമര്യാദയായി പെരുമാറിയെന്നും കണ്ണട തകര്‍ക്കുകയും അസഭ്യം പറയുകയും ചെയ്തെന്നും കാണിച്ച് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ സുകുമാര്‍ പോലീസില്‍ പരാതി നല്‍കി. മഹാരാഷ്ട്രയില്‍ നിന്നുള്ള ശിവസേന എംപിയായ ഗെയ്ക്ക്‌വാദ് ബിസിനസ് ക്ലാസ് കൂപ്പണുമായെത്തിയെങ്കിലും ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യാന്‍ എയര്‍ ഇന്ത്യ ആവശ്യപ്പട്ടു. ഇതില്‍ ക്ഷുഭിതനായ എംപി ജീവനക്കാരനോട് മോശമായി പെരുമാറുകയായിരുന്നു.

Read More

ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യേണ്ടി വന്നു; ശിവസേന എം പി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ചു.

ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യേണ്ടി വന്നു; ശിവസേന എം പി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ചു.

ന്യൂഡല്‍ഹി: ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യേണ്ടി വന്നതില്‍ കുപിതനായ ശിവസേന എം പി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ചു. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ രാവിലെ 11 മണിയോടെയാണ് സംഭവം. ശിവസേന എം പി രവീന്ദ്ര ഗെയിക്ക്വാദ് ആണ് എയര്‍ ഇന്ത്യാ ജീവനക്കാരനെ ചെരിപ്പൂരിയടിച്ചത്. പുണെ – ഡല്‍ഹി എ 1-852 വിമാനത്തില്‍ എം പി ഓപ്പണ്‍ ടിക്കറ്റ് ആയിരുന്നു ബുക്ക് ചെയ്തിരുന്നത്. ഈ സെക്ടറില്‍ ഇക്കോണമി ക്ലാസ് മാത്രമുള്ള വിമാനമാണ് സര്‍വീസ് നടത്തുന്നത്. ഇക്കാര്യം എം പിയുടെ ഓഫീസില്‍ അറിയിച്ചിരുന്നു. എന്നാല്‍ കുഴപ്പമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. എന്നാല്‍ പുനെയില്‍ നിന്ന് വിമാനം കയറിയ എം പി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. വ്യോമയാനമന്ത്രിയും എയര്‍ ഇന്ത്യ ചെയര്‍മാനും മാപ്പു പറഞ്ഞാല്‍ മാത്രമേ ഇറങ്ങുകയുള്ളൂവെന്ന് എം പി വ്യക്തമാക്കി. ഇതറിഞ്ഞ് എം…

Read More

എയര്‍ ഇന്ത്യയില്‍ ഇനി കുറഞ്ഞ ചെലവില്‍ പറക്കാം: ഷാര്‍ജയില്‍ നിന്ന് കേരളത്തിലെത്താന്‍ മുടക്കേണ്ടത് 650 ദര്‍ഹം

എയര്‍ ഇന്ത്യയില്‍ ഇനി കുറഞ്ഞ ചെലവില്‍  പറക്കാം: ഷാര്‍ജയില്‍ നിന്ന് കേരളത്തിലെത്താന്‍ മുടക്കേണ്ടത് 650 ദര്‍ഹം

ദുബായ്: കുറഞ്ഞ ചെലവില്‍ പറക്കാന്‍ വഴിയൊരുക്കി എയര്‍ ഇന്ത്യ രംഗത്ത്. ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും പറക്കുന്നവര്‍ക്കാണ് നിരക്കിളവ്. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളിലേയ്ക്ക് പറക്കാന്‍ നികുതിയടക്കം 650 ദിര്‍ഹമാണ് ഈടാക്കുക. ദുബൈയില്‍ നിന്ന് ചെന്നൈയിലേയ്ക്കും ബംഗലൂരുവിലേയ്ക്കും പറക്കുന്നതിനും നിരക്കിളവ് അനുവദിച്ചിട്ടുണ്ട്. ചെന്നൈയിലേയ്ക്ക് 750, ബംഗലൂരുവിലേയ്ക്ക് 900 ദിര്‍ഹവും ആണ് ഈടാക്കുക. മാര്‍ച്ച് ഒന്‍പതിന് മുന്‍പ് ടിക്കറ്റെടുത്ത് 31നകം യാത്ര ചെയ്ത് രണ്ട് മാസത്തിനുള്ളില്‍ തിരിച്ചുവരുന്നവര്‍ക്ക് നിരക്കിളവ് ലഭിക്കും.

Read More

എങ്ങോട്ടാണ് പോകേണ്ടതെന്ന് പൈലറ്റ് മറന്നുപോയി; പല യാത്രകളിലും പൈലറ്റുമാര്‍ ഉറങ്ങും; വിമാന ജീവനക്കാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

എങ്ങോട്ടാണ് പോകേണ്ടതെന്ന് പൈലറ്റ് മറന്നുപോയി; പല യാത്രകളിലും പൈലറ്റുമാര്‍ ഉറങ്ങും; വിമാന ജീവനക്കാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ അറിയാത്ത പലാകാര്യങ്ങളും വെളിപ്പെടുത്തുകയാണ് ഏതാനും ജീവനക്കാര്‍. സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ റെഡിറ്റില്‍ വിമാന ജീവനക്കാര്‍ പങ്കുവച്ച രഹസ്യങ്ങള്‍ അത് വെളിപ്പെടുത്തുന്നതാണ്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വിമാനജീവനക്കാര്‍ പലരും പങ്കുവച്ചത്. പലപ്പോഴും വിമാനങ്ങള്‍ യാത്ര ചെയ്യുന്നത് അവയവമാറ്റ ശസ്ത്രക്രിയക്കുവേണ്ടിയുള്ള അവയവങ്ങളുമായാകാമെന്ന് ഒരു എയര്‍ഹോസ്റ്റസ് വെളിപ്പെടുത്തി. ലഗേജുകള്‍ക്കിടെ ചിലപ്പോള്‍ അവയവങ്ങളുണ്ടാകാം. നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളും അതേ ഇടത്തുതന്നെയുണ്ടാകാം. ചിലപ്പോള്‍ മൃതശരീരങ്ങളും ഇതിനൊപ്പമുണ്ടാകാമെന്നും അവര്‍ പറയുന്നു. വിമാനത്തിന്റെ തറ അത്ര വെടിപ്പുള്ളതാകണം എന്നില്ലെന്നാണ് മറ്റൊരാളുടെ വെളിപ്പെടുത്തല്‍. മൂത്രവും ഛര്‍ദിയുമൊക്കെ വീണ് അഴുക്കുപിടിച്ചതാകാം അത്. യാത്രക്കാര്‍ ഷൂ അഴിച്ചുവെക്കരുതെന്ന അഭ്യര്‍ത്ഥനയടെയാണ് മുന്‍ എയര്‍ ഹോസ്റ്റസിന്റെ വെളിപ്പെടുത്തല്‍. ഭക്ഷണം തരുന്ന ട്രേയില്‍ത്തന്നെ കുട്ടികളുടെ ഉപയോഗിച്ച നാപ്പി വെക്കുന്നതും ചിലരുടെ പതിവാണ്. ഇതൊന്നും യാത്രക്കാരറിയാതെ കൈകാര്യം ചെയ്യുന്നതാണ് ജീവനക്കാരുടെ മിടുക്ക്. ഒരിക്കല്‍ രാത്രി വിമാനം പറന്നുകൊണ്ടിരിക്കുന്നതിനിടെ പൈലറ്റിന് എങ്ങോട്ടാണ് യാത്ര ചെയ്യുന്നതെന്ന കാര്യം മറന്നുപോയതായി…

Read More