വാട്‌സ് ആപ്പില്‍ ഇനി പരസ്യവും..

വാട്‌സ് ആപ്പില്‍ ഇനി പരസ്യവും..

വാട്‌സ് ആപ്പിലൂടെ പരസ്യം നല്‍കി പണം സമ്പാദിക്കാന്‍ ഫെയ്‌സ് ബുക്ക് തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം വാട്‌സ് ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ് നടത്തി. ആപ്പില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലൂടെ കമ്പനികളില്‍ നിന്നും ക്ലൈന്റുകളില്‍ നിന്നും വാട്‌സ് ആപ്പിന് പണം സമ്പാദിക്കാനാകും. ആപ്പിലെ സ്റ്റാറ്റസ് സെക്ഷനിലായിരിക്കും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍, എന്നുമുതലാകും വാട്‌സ് ആപ്പില്‍ പരസ്യം പ്രത്യക്ഷപ്പെട്ട് തുടങ്ങുക എന്നത് സംബന്ധിച്ച് പ്രഖ്യാപിച്ചിട്ടില്ല. അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത വര്‍ഷം മുതലാകും ഇത് നടപ്പില്‍ വരുകയെന്നാണ് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും വലിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പിന് ഇന്ത്യയില്‍ മാത്രം 25 കോടി ഉപഭോക്താക്കളുണ്ടെന്നാണ് കണക്കാക്കുന്നത്. 2014 ലാണ് ഫേസ്ബുക്ക് വാട്‌സ് ആപ്പിനെ ഏറ്റെടുത്തത്. ഇത്രയും നാള്‍ പരസ്യമില്ലാതെയാണ് വാട്‌സ് ആപ്പ് സേവനം നല്‍കിയിരുന്നത്

Read More

ദേവി വെള്ളമടിച്ച് വാഹനമോടിക്കുമ്പോള്‍ പൊലീസ് പിടിക്കാതിരിക്കാന്‍ യേശു വീഞ്ഞിനെ വെളളമാക്കി; തീന്‍മേശക്ക് ചുറ്റുമിരുന്ന് ചിയേഴ്‌സ് പറയുന്ന ദൈവങ്ങള്‍; മതവികാരം വ്രണപ്പെടുത്തുന്ന ഓസ്ട്രേലിയന്‍ പരസ്യം

ദേവി വെള്ളമടിച്ച് വാഹനമോടിക്കുമ്പോള്‍ പൊലീസ് പിടിക്കാതിരിക്കാന്‍ യേശു വീഞ്ഞിനെ വെളളമാക്കി; തീന്‍മേശക്ക് ചുറ്റുമിരുന്ന് ചിയേഴ്‌സ് പറയുന്ന ദൈവങ്ങള്‍; മതവികാരം വ്രണപ്പെടുത്തുന്ന ഓസ്ട്രേലിയന്‍ പരസ്യം

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തുന്നതാണ് ഓസ്ട്രേലിയന്‍ പരസ്യ പ്രദര്‍ശനമെന്ന് മതമൗലികവാദികളുടെ ആരോപണം . വിവിധ മതവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ദൈവങ്ങള്‍ എല്ലാം ഓരോ മേശയ്ക്ക് ചുറ്റും കൂടി മാംസം ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ കഴിക്കുന്നു. നെറ്റിചുളിക്കാന്‍ വരട്ടെ, മീറ്റ് ആന്‍ഡ് ലൈവ്‌സ്റ്റോക് ഓസ്‌ട്രേലിയ നിര്‍മ്മിച്ച ഈ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവുന്നത്.യേശു, അഫ്രോഡൈറ്റ്, സിയൂസ്, ബുദ്ധന്‍, മോസസ് തുടങ്ങിയവരെല്ലാം ഉച്ച വിരുന്നിനായി ഒരു മേശയ്ക്ക് ചുറ്റും കൂടിയിരിക്കുന്നതാണ് പരസ്യം.ഓസ്‌ട്രേലിയന്‍ ഡേയോട് അനുബന്ധിച്ചാണ് പരസ്യം പുറത്തിറക്കിയത്. ഭക്ഷണം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും അതിന് മുന്നില്‍ മതവിശ്വാസങ്ങള്‍ക്ക് പ്രസക്തിയില്ലെന്നുമാണ് പരസ്യം പറഞ്ഞുവെക്കുന്നത്. എന്നാല്‍ സസ്യാഹാരിയായ ഗണപതി ഭഗവാന്‍ ആട്ടിറച്ചി കഴിക്കുന്നത് വെറുതെ നോക്കിയിരിക്കാന്‍ മതമൗലികവാദികള്‍ തയ്യാറല്ല. പരസ്യം മതവിശ്വാസങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്നാണ് ഇവരുടെ പരാതി. പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഡ്വെര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് ബ്യൂറോയ്ക്ക് നിരവധി പരാതികള്‍ ആണ് ലഭിച്ചിരിക്കുന്നു. പണ്ടത്തെ യേശു ക്രിസ്തു വെള്ളം വീഞ്ഞാക്കിയെങ്കില്‍…

Read More

കപടവാഗ്ദാനങ്ങള്‍ മറനീക്കി പുറത്തുവരുന്നു!; വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുദ്ധ്യം; തെരഞ്ഞെടുപ്പ് പ്രചരണകാലത്തെ എല്‍ഡിഎഫിന്റെ മദ്യനയം സംബന്ധിച്ച പരസ്യം വൈറലാവുന്നു

കപടവാഗ്ദാനങ്ങള്‍ മറനീക്കി പുറത്തുവരുന്നു!; വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുദ്ധ്യം; തെരഞ്ഞെടുപ്പ് പ്രചരണകാലത്തെ എല്‍ഡിഎഫിന്റെ മദ്യനയം സംബന്ധിച്ച പരസ്യം വൈറലാവുന്നു

മദ്യവ്യാപാരികള്‍ക്കും മദ്യപാനികള്‍ക്കും സന്തോഷംതരുന്ന നടപടിയാണ് ഇപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. മദ്യനിരോധനം കൊണ്ട് മദ്യപാനം നിര്‍ത്താന്‍ സാധിക്കില്ലെന്നും മറിച്ച് ഘട്ടംഘട്ടമായി നിര്‍ത്തലാക്കേണ്ട ഒന്നാണ് ആളുകളുടെ മദ്യപാനശീലമെന്നുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ ഏകദേശം ഒരുവര്‍ഷം മുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അവര്‍ നടത്തിയ ഒരു വാഗ്ദാനമാണ്, പുതിയ മദ്യനയം രൂപപ്പെടുത്തിയിരിക്കുന്ന അവസരത്തില്‍ നവമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. കെപിഎസി ലളിതയാണ് പാര്‍ട്ടിയുടെ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. യുഡിഎഫ് പറയുന്നതും പ്രചരിപ്പിക്കുന്നതുമായ മദ്യനയം തീര്‍ത്തും തെറ്റാണെന്നും ഞങ്ങളെ അധികാരത്തിലേറ്റിയാല്‍ സംസ്ഥാനത്തുനിന്ന് മദ്യം പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും പുതിയ രീതിയിലുള്ള പദ്ധതികള്‍ രൂപപ്പെടുത്തുമെന്നുമാണ് പരസ്യത്തില്‍ പറയുന്നത്. ഏതായാലും തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടികള്‍ നടത്തുന്ന കപടവാഗ്ദാനങ്ങള്‍ക്ക് മറ്റൊരുദാഹരണമാവുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈ പരസ്യം.

Read More

അന്നത്തിന് നന്ദി; കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച പരസ്യം ഹിറ്റ്

അന്നത്തിന് നന്ദി; കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച പരസ്യം ഹിറ്റ്

ഇന്ത്യയുടെ വിശപ്പകറ്റാന്‍ അധ്വാനിക്കുന്ന കര്‍ഷകരോട് നന്ദി പറയുന്ന പരസ്യ ക്യാംപെയിന്‍ വൈറലാകുന്നു. ‘താങ്ക് യു കിസാന്‍’ എന്ന ഹാഷ് ടാഗ് ടൈറ്റില്‍ ആക്കിയിട്ടുള്ള വീഡിയോ നവമാധ്യമങ്ങളില്‍ ഹിറ്റാണ്. ഇന്തോഫാം ട്രാക്ടേഴ്സ് ആണ് വേറിട്ട പരസ്യത്തിന് പിന്നില്‍. മാര്‍ച്ച് പതിനഞ്ചിന് യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഈ വാര്‍ത്ത തയ്യാറാക്കുന്നത് വരെ 2.6 ലക്ഷം പേര്‍ കണ്ടു. താങ്ക്യു കിസാന്‍ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങുമായി.

Read More