ആദി’യുടെ ആദ്യ ദിനത്തില്‍ പ്രണവ് ഹിമാലയത്തിലേക്ക് പോയതിനു പിന്നിലെ രഹസ്യം!!

ആദി’യുടെ ആദ്യ ദിനത്തില്‍ പ്രണവ് ഹിമാലയത്തിലേക്ക് പോയതിനു പിന്നിലെ രഹസ്യം!!

ആദ്യ സിനിമയുടെ പ്രേക്ഷക പ്രതികരണം എന്തെന്ന് അറിയാന്‍ പോലും നില്‍ക്കാതെ ഹിമാലയത്തിലേക്ക് നാടുവിട്ട പ്രണവ് മോഹന്‍ലാലിനെ കൗതുകത്തോടെയാണ് മലയാളികള്‍ നോക്കി കണ്ടത്. എന്നാല്‍ ആ യാത്രയ്ക്ക് പിന്നില്‍ മോഹന്‍ലാലിന് പോലും അറിയാത്ത രഹസ്യം കളികൂട്ടുക്കാരിയായ കല്യാണി പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരിക്കയാണ്. ആദി കണ്ടപ്പോള്‍ തനിക്ക് തോന്നിയത് അപ്പുവിന് വേണ്ടി ദൈവം തീരുമാനിച്ച ചിത്രമാണിതെന്നാണ്. മരങ്ങളിലും, മലകളിലുമൊക്കെ വലിഞ്ഞ് കയറാന്‍ പ്രണവിനെ കഴിഞ്ഞേ ആളുള്ളു, റിലീസ് ദിവസം ഹിമാലയത്തിലേക്ക് പോയത് ഒരു വിചിത്രമായ കാരണം കൊണ്ടാണ്. അഭിനയിക്കാന്‍ വേണ്ടി മാറി നിന്നപ്പോള്‍ കൈകള്‍ സോഫ്റ്റ് ആയി പോയി, മൗണ്ട് ക്ലൈംബിംഗ് നടത്തി കൈകള്‍ വീണ്ടും ഹാര്‍ഡാക്കാനായിരുന്നു യാത്ര. ആകെ 500 രൂപയാണ് കൈയില്‍ കരുതുക. ലോറിയിലും, മറ്റ് വണ്ടികളിലും ലിഫ്റ്റ് ചോദിച്ച് പോകുന്നതാണ് പതിവ്. കൈയ്യില്‍ പൈസ ഇല്ലാതെ വരുമ്പോള്‍ അനിയത്തിയെ വിളിക്കും, അക്കൗണ്ടിലേക്ക് നൂറു രൂപ ഇട്ടുകൊടുക്കാന്‍ പറയും….

Read More

ആദി, മായാനദി, ക്യൂന്‍ ഇന്റെര്‍നെറ്റില്‍; പൈറസി വീണ്ടും പണി തുടങ്ങി

ആദി, മായാനദി, ക്യൂന്‍ ഇന്റെര്‍നെറ്റില്‍; പൈറസി വീണ്ടും പണി തുടങ്ങി

തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മലയാള ചിത്രങ്ങള്‍ പൈറസി സൈറ്റുകളില്‍ പ്രചരിക്കുന്നു. പുതിയ ചിത്രങ്ങളായ ആദി, മായാനദി, ക്യൂന്‍, മാസ്റ്റര്‍പീസ് ഉള്‍പ്പെടെ പത്ത് ചിത്രങ്ങളാണ് തമിഴ് റോക്കേഴ്‌സ് തുടങ്ങിയ സൈറ്റുകളിലുള്ളത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള വ്യാജ ഐ.പി അഡ്രസ് ഉപയോഗിച്ചാണ് ഇത്തരം പൈറസി സെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ച് സൈറ്റുകളിലൂടെ പ്രതിമാസം ലക്ഷക്കണക്കിന് രൂപയുടെ പരസ്യവരുമാനമാണ് നേടുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി തമിഴ് റോക്കേഴ്സില്‍ രണ്ട് ദിവസം കൊണ്ട് കണ്ടത് അറുപതിനായിത്തിലേറെപ്പേരാണ്. തമിഴ് റോക്കേഴ്സിനെ കേരള പൊലീസിന്റെ നിര്‍ദേശപ്രകാരം രണ്ട് മാസം മുന്‍പ് ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ സൈറ്റ് വീണ്ടും സജീവമായിരിക്കുകയാണ്. തമിഴ് റോക്കേഴ്സ്. കോം എന്ന വിലാസത്തില്‍ നേരിയ മാറ്റം വരുത്തി വ്യാജ ഐ.പി അഡ്രസും ഉപയോഗിച്ചാണ് പുതിയപ്രവര്‍ത്തനം. നെതര്‍ലന്റില്‍ നിന്നുള്ള എന്‍ഫോഴ്സ് എന്ന കമ്പനി സെര്‍വര്‍ ഹോസ്റ്റ് ചെയ്യുന്നതായാണ് സൈറ്റില്‍ കാണുന്നത്.

Read More