നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ആശങ്ക: പോലീസ് അന്വേഷണത്തില്‍ ഫലപ്രാപ്തിയില്ലെന്നു ആരോപണം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ആശങ്ക: പോലീസ് അന്വേഷണത്തില്‍ ഫലപ്രാപ്തിയില്ലെന്നു ആരോപണം

  നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ലഭിക്കാത്ത സാഹചര്യത്തില്‍ പോലീസ് അന്വേഷണത്തില്‍ ഫലപ്രാപ്തിയില്ലെന്നു ആരോപണം. ദൃശ്യങ്ങള്‍ പുറത്ത് വിടാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പോലീസ് സംഘത്തിനെതിരെ ആരോപണങ്ങള്‍ ഉയരുന്നത്. ആക്രമത്തിന് ഇരയായ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് പീഡനം നടന്നത്. അതുകൊണ്ട് തന്നെ നടിയെ അപമാനിക്കലായിരുന്നു ഗൂഢാലോചനക്കാരുടെ ലക്ഷ്യം. എന്നാല്‍ നടി പരാതിയുമായി എത്തിയതോടെ എല്ലാം പൊളിഞ്ഞു. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ പുറത്തു വിടാനാണ് നീക്കം. ഇതിലൂടെ സാമ്പത്തിക നേട്ടവും ഉണ്ടാക്കാം. സിനിമ വൃത്തങ്ങളില്‍ സാമ്പത്തിക ഇടപെടലുകള്‍ നടത്തുന്നതായി പറയപ്പെടുന്ന ദാവൂദ് ഇബ്രാഹീം സംഘത്തിലെ ഗൂല്‍ശനും ഇക്കാര്യത്തില്‍ സംശയനിഴലിലാണ്. വമ്പന്‍ സ്രാവ് ഇപ്പോഴും വലക്ക് പുറത്ത് സ്വതന്ത്രമായി വിലസുണ്ടെന്നുള്ള പ്രചാരണങ്ങള്‍ ഈ വഴിക്കുള്ള വാദപ്രതിവാദങ്ങള്‍ക്ക് ശക്തിപകരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരും. പൊലീസിന്റെ സൈബര്‍സെല്‍ വിഭാഗം ഇക്കാര്യത്തില്‍ ജാഗരൂകരാണ്. ഇത്തരമൊരുസാഹചര്യം സൃഷ്ടിക്കപ്പെട്ടാല്‍ തരണം…

Read More

ദിലീപിന് സബ് ജയിലില്‍ അനര്‍ഹമായ പരിഗണന ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

ദിലീപിന് സബ് ജയിലില്‍ അനര്‍ഹമായ പരിഗണന ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കൊച്ചി : ആലുവ സബ് ജയിലില്‍ നടന്‍ ദിലീപിന് അനര്‍ഹമായ പരിഗണന ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനി മനീഷ. എം. ചാത്തേലി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ആലുവ ജയില്‍ സൂപ്രണ്ട് ബാബുരാജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ചട്ട വിരുദ്ധമായി ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ട് നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയടക്കമുള്ളവര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇവരില്‍ ചിലര്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. ദിലീപ് ഉള്‍പ്പെടെയുള്ളവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

Read More

നടിയെ ആക്രമിച്ച കേസില്‍ ആശുപത്രിയിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയെന്ന് അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസില്‍ ആശുപത്രിയിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയെന്ന് അന്വേഷണ സംഘം

  കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ആശുപത്രിയിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ദിലീപ് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയെന്ന് അന്വേഷണ സംഘം. നടിയെ ആക്രമിച്ച ദിവസം സ്വകാര്യ ആശുപത്രിയിലണെന്നാണ് ദിലീപ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. ഇക്കാര്യത്തില്‍ അന്വേഷണ സംഘം ഡോക്ടറുടെയും നഴ്‌സിന്റെയും മൊഴി രേഖപ്പെടുത്തി. ദിലീപ് ആവശ്യപ്പെട്ടത് പ്രകാരമാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ഡോക്ടര്‍ മൊഴി നല്‍കി. പനി ആയതിനാല്‍ നാലു ദിവസം ചികില്‍സിയിലായിരുന്നു എന്ന് കാണിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാനായിരുന്നു ദിലീപ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ സമയം ദിലീപ് ഷൂട്ടിംഗിലായിരുന്നു എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ദിലീപ് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കാര്യവും ദിലീപിനെതിരായ തെളിവുകളുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. നടിയെ ആക്രമിച്ച സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് വരുത്തിതീര്‍ക്കാനാണ് ഇത്തരത്തില്‍ ശ്രമിച്ചതെന്നും അന്വേഷണസംഘം കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടും.

Read More

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ സാധ്യത: ജാമ്യം റദ്ദാക്കാനും ഒരുങ്ങി അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ സാധ്യത: ജാമ്യം റദ്ദാക്കാനും ഒരുങ്ങി അന്വേഷണ സംഘം

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതിന് തുല്യമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടന്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങി അന്വേഷണ സംഘം. ഇതുസംബന്ധിച്ച അന്തിമ തീരുമാനം വ്യാഴാഴ്ച നടക്കുന്ന യോഗത്തിലുണ്ടാകുമെന്നാണ് സൂചന. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറും പങ്കെടുക്കും. കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണെന്നും കൃത്യം ചെയ്തവര്‍ക്ക് നടിയോട് വൈരാഗ്യമില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയത്. നിലവില്‍ കേസിലെ പതിനൊന്നാം പ്രതിയാണ് ദിലീപ്. നടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ കുറ്റപത്രത്തില്‍ രണ്ടാം പ്രതിയാകും.അതേസമയം ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള പോലീസ് നീക്കത്തില്‍ ദുരൂഹതയുണ്ടെന്നും പറയപ്പെടുന്നു. അതേസമയം ഈ കേസില്‍ ഒന്നാം പ്രതിയായി ജയിലില്‍ കിടക്കുന്ന പള്‍സര്‍ രണ്ടാം പ്രതിയാകുമ്പോള്‍ ഒന്നാം പ്രതി പുറത്ത്…

Read More

രാമലീലക്ക് എന്തുകൊണ്ട് പിന്തുണ നല്‍കിയെന്ന് തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍

രാമലീലക്ക് എന്തുകൊണ്ട് പിന്തുണ നല്‍കിയെന്ന് തുറന്ന് പറഞ്ഞ് മഞ്ജു വാര്യര്‍

  നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതിന് ശേഷം അനിശ്ചിതത്വത്തിലായ ചിത്രമായിരുന്നു രാമലീല. സിനിമക്ക് ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ നടി മഞ്ജു വാര്യര്‍ നല്‍കിയ പിന്തുണ ശ്രദ്ധേയമായിരുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിലെ മറ്റു അംഗങ്ങളൊന്നും രാമലീലയ്ക്ക് പരസ്യമായി പിന്തുണ നല്‍കാതിരുന്നപ്പോഴായിരുന്നു മഞ്ജുവിന്റെ പിന്തുണ. ഫെയ്സ്ബുക്കില്‍ കൂടിയായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ദിലീപിന്റെ രാമലീലയ്ക്കൊപ്പമായിരുന്നു മഞ്ജു നായികയായ ഉദാഹരണം സുജാതയും റിലീസ് ചെയ്തത്. താന്‍ എന്തുകൊണ്ട് രാമലീലയ്ക്ക് പിന്തുണ നല്‍കിയെന്ന് വ്യക്തമാക്കുകയാണ് മഞ്ജു. ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ്സ് തുറന്നത്. ഞാന്‍ ആ പോസ്റ്റില്‍ പറഞ്ഞ കാര്യം തന്നെയാണ് ഇപ്പോഴും പറയുന്നത്. സിനിമ എന്നാല്‍ ഒരു കൂട്ടായ്മയാണ്. നല്ല സിനിമകള്‍ വിജയിക്കുക എന്നത് മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ആവശ്യമാണ്. ഞാന്‍ അഭിനയിച്ച ഉദാഹരണം സുജാതയും ഒരു ടീം വര്‍ക്കാണ്. എല്ലാ…

Read More

വിവാദത്തിനോ അഭിപ്രായ പ്രകടനത്തിനോ ഇനി മുതിരുന്നില്ലെന്ന് നടന്‍ അജു വര്‍ഗീസ്; നടനെന്ന ജോലിക്കുള്ള ലൈസന്‍സേ തനിക്ക് അനുവദിച്ചിട്ടൊള്ളു

വിവാദത്തിനോ അഭിപ്രായ പ്രകടനത്തിനോ ഇനി മുതിരുന്നില്ലെന്ന് നടന്‍ അജു വര്‍ഗീസ്; നടനെന്ന ജോലിക്കുള്ള ലൈസന്‍സേ തനിക്ക് അനുവദിച്ചിട്ടൊള്ളു

  നടന്‍ അജു വര്‍ഗീസ് പുതിയ തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ആക്രമണത്തിനിരയായ നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അജു വര്‍ഗീസ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നടിയുടെ പേര് എടുത്ത് പറഞ്ഞിരുന്നു. ഇതിനെതിരെ സ്വകാര്യ വ്യക്തി കൊടുത്ത പരാതിയിന്മേല്‍ അജുവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് പൊതു സമൂഹത്തോട് ഇനി അഭിപ്രായ പ്രകടനങ്ങള്‍ നടത്താനില്ല എന്നാണ് അജു വര്‍ഗീസ് കട്ടായം പറഞ്ഞിരിക്കുന്നത്. കാരണവും അജു വ്യക്തമാക്കിയിട്ടുണ്ട്. ഇനി വിവാദത്തിനോ, പേര് പറച്ചിലിനോ അഭിപ്രായ പ്രകടനത്തിനോ താന്‍ മുതിരില്ല. അത് വലിയ പൊല്ലാപ്പാവും. ഊരാന്‍ പറ്റതാവും. അതിലും നല്ലത് മിണ്ടാതിരിക്കുന്നതല്ലേ എന്നാണ് അജു ചോദിക്കുന്നത്. താനിത് കുറച്ച് നേരത്തെ മനസിലാക്കേണ്ടാതായിരുന്നെന്നും അജു വര്‍ഗീസ് പറഞ്ഞു. തന്നെ നടനായി മാത്രമേ സമൂഹം കാണുന്നുള്ളുവെന്നും അക്കാരണം കൊണ്ടുതന്നെ ആ ജോലി മാത്രമേ ഏറ്റെടുക്കുന്നുള്ളുവെന്നും അജു പറഞ്ഞു….

Read More

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ല: രമ്യ നമ്പീശന്‍

ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ല: രമ്യ നമ്പീശന്‍

  ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് നടി രമ്യ നമ്പീശന്‍ പറയുന്നു. പൃഥ്വിരാജിന് വേണ്ടി മമ്മൂട്ടി ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതെന്ന ഗണേഷ് കുമാറിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രമ്യയുടെ മറുപടി. അമ്മയുടെ തീരുമാനങ്ങളൊന്നും ഒരാള്‍ മാത്രം എടുക്കുന്നതല്ല, അതൊരു കൂട്ടായ തീരുമാനമാണ്. ദിലീപിനെ പുറത്താക്കുന്നതും കൂട്ടായി എടുത്തൊരു തീരുമാനമാണ്. പൃഥ്വി, ഞാന്‍ തുടങ്ങി അമ്മയിലെ എല്ലാ അംഗങ്ങളില്‍ നിന്നും തീരുമാനമെടുത്ത ശേഷമാണ് അമ്മ എക്സിക്യൂട്ടീവ് അംഗങ്ങള്‍ അത് പുറത്തറിയിച്ചത്, രമ്യ പറഞ്ഞു. ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തുകയാണെങ്കില്‍ അദ്ദേഹത്തോട് മാപ്പുപറഞ്ഞതിന് ശേഷം അസോസിയേഷനിലേക്ക് തിരികെ എടുക്കണം. അമ്മയില്‍ സ്ത്രീകള്‍ക്ക് 50% സംവരണം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നും രമ്യ അറിയിച്ചു.വാക്കാല്‍ അങ്ങനെയൊരു അഭിപ്രായം മുന്നോട്ട് വച്ചിട്ടുണ്ട്. അമ്മയില്‍ സ്ത്രീപങ്കാളിത്തം നല്ല രീതിയില്‍ വരണമെന്നതാണ് ഇതിന്റെ ലക്ഷ്യം. അവര്‍ ഇത്…

Read More

നടിയെ അക്രമിച്ച കേസിലെ പ്രമുഖ ഗായികക്ക് ദിലീപുമായി വഴിവിട്ട ബന്ധങ്ങള്‍…!

നടിയെ അക്രമിച്ച കേസിലെ പ്രമുഖ ഗായികക്ക് ദിലീപുമായി വഴിവിട്ട ബന്ധങ്ങള്‍…!

  കൊച്ചി: യുവ നടിയുടെ കാറില്‍ അക്രമിച്ച കേസില്‍ പ്രമുഖ ഗായികയുടെ കൂടുതല്‍ പങ്ക് പുറത്തേക്ക്. കേസില്‍ അറസ്റ്റിലായ ദിലീപിന്റെയും ഭാര്യ കാവ്യയുടെയും ഉറ്റ സുഹൃത്ത് കൂടിയായ ഗായികയെ ചോദ്യം ചെയ്യുന്നതിന് ഇന്നലെ എറണാകുളം ജില്ലാ സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. രഹസ്യമായി ചോദ്യം ചെയ്യുന്നതിനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇന്നോ നാളെയോ ഗായികയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അതേസമയം ഗായികുമായി ദിലീപിനുണ്ടായിരുന്നത് അത്ര നല്ല ബന്ധമല്ലായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇത് തെളിയിക്കുകയാണ് ചോദ്യം ചെയ്യലിലൂടെ പൊലീസ് ലക്ഷ്യം വക്കുന്നതെന്നും സൂചനകള്‍ ലഭിച്ചു കഴിഞ്ഞു ഇരയായ നടിയുമായി ബന്ധവൈരിയായിരുന്നു ഈ ഗായിക. ദിലീപ് ആര്‍ക്ക് വേണ്ടിയാണ് കൊട്ടേഷന്‍ നല്‍കിയതെന്ന പ്രധാന ചോദ്യത്തിനുള്ള ഉത്തരമാണ് അന്വേഷണ സംഘം ഇപ്പോള്‍ തേടുന്നത്. ഇത് ഗായികയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെങ്കില്‍ ചോദ്യം ചെയ്യലിനു പിന്നാലെ ഇവരുടെ അറസ്റ്റും ഉടന്‍ ഉണ്ടായേക്കും….

Read More

ദിലീപിന്റെ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും

ദിലീപിന്റെ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും

  കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും. നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും പ്രതിഭാഗത്തേയും വാദിഭാഗത്തേയും അഭിഭാഷകര്‍ കാര്യങ്ങള്‍ വിശദീകരിച്ചതല്ലാതെ വാദങ്ങള്‍ അന്ന് നടന്നില്ല. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് 26 ലേക്ക് മാറ്റുന്നതായി ജഡ്ജി അറിയിക്കുകയായിരുന്നു. പ്രതിഭാഗത്തിന്റെ വാദമാകും നാളെ ആദ്യം നടക്കുക. ജാമ്യം തേടി ഇത് മൂന്നാം തവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുന്‍പ് ഉന്നയിച്ച വാദങ്ങള്‍ തന്നെയാണ് മൂന്നാമത്തെ ജാമ്യാപേക്ഷയിലും ദിലീപ് ഉന്നയിക്കുന്നത്. സാക്ഷികളെ സ്വധീനിച്ചിട്ടില്ലെന്ന് ജാമ്യാപേക്ഷയില്‍ ദീപീപ് ഉന്നയിച്ചു. പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയുണ്ടെന്ന് ദീലീപ് പറയുന്നു. സിനിമയിലെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയുടെ ഫലമാണ് തനിക്കെതിരെയുള്ള കേസ്. ഗൂഡാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ ആദ്യം തന്നെ ആരോപണം ഉന്നയിച്ചിരുന്നു. മഞ്ജുവിന് എഡിജിപി സന്ധ്യക്കുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപ് പറയുന്നു….

Read More

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി; നാദിര്‍ഷായുടെ അടുത്ത മാസം നാലിനു പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി; നാദിര്‍ഷായുടെ അടുത്ത മാസം നാലിനു പരിഗണിക്കും

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. അറസ്റ്റിനു സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു പ്രസക്തിയില്ലെന്നു കോടതി നിരീക്ഷിച്ചു.കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപിന്റെ ഭാര്യയാണെന്ന കാരണത്താലാണു പൊലീസ് തന്നെ ദ്രോഹിക്കുന്നതെന്നു കാവ്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കേസില്‍ കാവ്യയെ പ്രതിയാക്കിയിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. അതേസമയം, നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത മാസം നാലിനു പരിഗണിക്കാന്‍ വേണ്ടി മാറ്റിവച്ചു. ദിലീപിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നു സമ്മര്‍ദ്ദമുണ്ടെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നെന്നുമുളള വാദവുമായി സംവിധായകന്‍ നാദിര്‍ഷായാണ് ആദ്യം മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുമായി കാവ്യാ മാധവനും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. എന്നാല്‍ നിലവില്‍ ഇരുവരെയും പ്രതി ചേര്‍ക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സിനിമയിലെ ശക്തരായ വിഭാഗവും മാധ്യമ പ്രവര്‍ത്തകരും ചേര്‍ന്നുള്ള…

Read More