നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിനെ ചതിച്ചത് മഞ്ജു വാര്യരും ശ്രീകുമാറും ചേര്‍ന്നാണെന്ന് പ്രതി മാര്‍ട്ടിന്‍

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിനെ ചതിച്ചത് മഞ്ജു വാര്യരും ശ്രീകുമാറും ചേര്‍ന്നാണെന്ന് പ്രതി മാര്‍ട്ടിന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ചതിച്ചത് മഞ്ജു വാര്യരും ശ്രീകുമാറും ചേര്‍ന്നാണെന്ന് പ്രതി മാര്‍ട്ടിന്‍. രമ്യാ നമ്പീശനും ലാലിനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പ്രതി കോടതിയില്‍ അറിയിച്ചു. അതേസമയം, ഏതൊക്കെ രേഖകള്‍ പ്രതിക്ക് നല്‍കാനാകുമെന്ന് അറിയിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. രേഖകള്‍ നല്‍കാനായില്ലെങ്കില്‍ കാരണം വ്യക്തമാക്കാനും പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം കേസ് ഏപ്രില്‍ 11ലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒന്നുമുതല്‍ ആറുവരെ പ്രതികളായ വേങ്ങൂര്‍ നെടുവേലിക്കുടിയില്‍ എന്‍.എസ്. സുനില്‍ എന്ന പള്‍സര്‍ സുനി (29), കൊരട്ടി തിരുമുടിക്കുന്ന് പാവതുശേരിയില്‍ മാര്‍ട്ടിന്‍ ആന്റണി (25), തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബി. മണികണ്ഠന്‍ (29), തലശ്ശേരി കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ വി.പി. വിജേഷ് (30), ഇടപ്പള്ളി കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ സലീം എന്ന വടിവാള്‍ സുനി (22), തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ പ്രദീപ് (23), ജാമ്യത്തില്‍…

Read More

വിചാരണക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണം: ആക്രമിക്കപ്പെട്ട നടി കോടതിയില്‍

വിചാരണക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണം: ആക്രമിക്കപ്പെട്ട നടി കോടതിയില്‍

കൊച്ചി: വിചാരണക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ഹരജി നല്‍കി. വിചാരണ നടപടികള്‍ രഹസ്യമായിരിക്കണമെന്നും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നും ആവശ്യപ്പെട്ട് നടിയുടെ അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് നടിയുടെ ആവശ്യം. അതേസമയം, നടിക്ക് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഉണ്ടെങ്കില്‍ സ്വന്തം അഭിഭാഷകന്‍ എന്തിനെന്ന് കോടതി ചോദിച്ചു. ആവശ്യമെങ്കില്‍ പ്രോസിക്യൂട്ടറെ സഹായിക്കാമെന്നും നടിയുടെ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ദീലീപ് അടക്കം പത്ത് പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായി. എന്നാല്‍ 11, 12 പ്രതികള്‍ ഹാജരായില്ല. ദൃശ്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഹൈകോടതിയുടെ പരിഗണനയിലാണ് അവ നല്‍കാനാവില്ലെന്ന് കോടതിവ്യക്തമാക്കി. മെഡിക്കല്‍ പരിശോധന ഫലം ഉള്‍പടെയുള്ള മറ്റു രേഖകള്‍ നല്‍കാമെന്ന് കോടതി അറിയിച്ചു. തുടര്‍ന്ന് വിചാരണ 28 ലേക്ക് മാറ്റി. കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പും…

Read More

നടിയെ ആക്രമിച്ച കേസ്: പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകണം

നടിയെ ആക്രമിച്ച കേസ്: പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകണം

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണ തുടങ്ങുന്നതിന്റെ ഭാഗമായി നടന്‍ ദിലീപ് അടക്കം 12 പ്രതികള്‍ ബുധനാഴ്ച കോടതിയില്‍ ഹാജരാകണം. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒന്നുമുതല്‍ ആറുവരെ പ്രതികളായ വേങ്ങൂര്‍ നെടുവേലിക്കുടിയില്‍ എന്‍.എസ്. സുനില്‍ എന്ന പള്‍സര്‍ സുനി (29), കൊരട്ടി തിരുമുടിക്കുന്ന് പാവതുശേരിയില്‍ മാര്‍ട്ടിന്‍ ആന്റണി (25), തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബി. മണികണ്ഠന്‍ (29), തലശ്ശേരി കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ വി.പി. വിജേഷ് (30), ഇടപ്പള്ളി കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ സലീം എന്ന വടിവാള്‍ സുനി (22), തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ പ്രദീപ് (23) എന്നിവരെ ഹാജരാക്കാന്‍ നിര്‍ദേശിച്ച് ജയില്‍ അധികൃതര്‍ക്ക് കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ജാമ്യത്തില്‍ കഴിയുന്ന ഏഴുമുതല്‍ 12 വരെ പ്രതികളായ കണ്ണൂര്‍ ഇരിട്ടി പൂപ്പിള്ളില്‍ ചാര്‍ലി തോമസ് (43), നടന്‍ ദിലീപ് (49), പത്തനംതിട്ട കോഴഞ്ചേരി സ്‌നേഹഭവനില്‍ സനില്‍കുമാര്‍ എന്ന…

Read More

ഐസിയുവും ‘അവള്‍ക്കൊപ്പം’

ഐസിയുവും ‘അവള്‍ക്കൊപ്പം’

കൊച്ചി: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങില്‍ റിമ കല്ലിങ്കല്‍ തുടക്കമിട്ട ‘അവള്‍ക്കൊപ്പം’ എന്ന ക്യാമ്പയിന്‍ ഏറ്റെടുത്ത് ട്രോള്‍ ഗ്രൂപ്പായ ഐസിയു( ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍)വും. കവര്‍ ഫോട്ടോയില്‍ തങ്ങളുടെ ലോഗോയ്‌ക്കൊപ്പം അവള്‍ക്കൊപ്പം എന്ന വാചകം എഴുതിച്ചേര്‍ത്താണ് ഐസിയു നടിയോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരിക്കുന്നത്. കവര്‍ഫോട്ടോ ഇങ്ങനെയാക്കിയതിനു പിന്നാലെ വിമര്‍ശനങ്ങളുമായെത്തിവര്‍ക്ക് മറുപടിയും നല്‍കുന്നുണ്ട് അധികൃതര്‍. ‘നാളെ ദിലീപ് നിരപരാധി ആണെന്ന് തെളിഞ്ഞാല്‍ അവനൊപ്പം എന്ന് മാറ്റിപറയുന്നത് വരെ അവള്‍ക്കൊപ്പം’ എന്നും, ‘അവള്‍ക്കൊപ്പമെത്താന്‍ ഇത്രയും സമയം വേണ്ടി വന്നു അല്ലേ’ എന്നുമൊക്കെ കമന്റിട്ടു കളിയാക്കിയ വിരുതന്മാര്‍ക്ക് ‘എപ്പൊഴും അവള്‍ക്കൊപ്പം തന്നെയാണ്’. എന്നും അവള്‍ക്കൊപ്പമാണ് എന്നാണ് മറുപടി. കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി സിനിമാ താരങ്ങളെ കൂടാതെ രാഷ്ട്രീയ നിരീക്ഷകനും മുന്‍ എംപിയുമായ സെബാസ്റ്റ്യള്‍പോളും രംഗത്തെത്തിയതോടെയാണ് നവമാധ്യമത്തില്‍ മലയാളികളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഐസിയു…

Read More

നാദിര്‍ഷാ ആശുപത്രിവിട്ടു; ഇന്ന് വീണ്ടും ചോദ്യം ചെയ്യലുണ്ടായേക്കാം

നാദിര്‍ഷാ ആശുപത്രിവിട്ടു; ഇന്ന് വീണ്ടും ചോദ്യം ചെയ്യലുണ്ടായേക്കാം

കൊച്ചി: നെഞ്ചുവേദനയ്ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ സംവിധായകന്‍ നാദിര്‍ഷാ ആശുപത്രിവിട്ടു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ബുധനാഴ്ച ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന നിര്‍ദ്ദേശം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് നാദിര്‍ഷാ ആശുപത്രിയില്‍ ചികിത്സ തേടിയത്. നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷായെ ഇന്ന് വീണ്ടും പൊലീസ് ചോദ്യം ചെയ്‌തേക്കും. ആശുപത്രി വിട്ട നാദിര്‍ ഷാഇന്ന് ഹാജരായില്ലെങ്കില്‍ അന്വേഷണ സംഘം കര്‍ശന നടപടിയിലേക്ക് നീങ്ങുമെന്നാണ് സൂചന. ്ആശുപത്രി അധികൃതര്‍ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തുവെങ്കിലും ആശുപത്രിവിടാന്‍ അദ്ദേഹം തയ്യാറായില്ല. ഞായറാഴ്ച രാത്രി വൈകിയാണ് അദ്ദേഹം ആശുപത്രി വിട്ടത്. നാദിര്ഷ സമര്‍്പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും.

Read More

പി.സി.ജോര്‍ജിനെതിരെ ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കി; മാനസികമായി തകര്‍ന്നിരുന്ന തന്നെ എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ കൂടുതല്‍ തളര്‍ത്തി

പി.സി.ജോര്‍ജിനെതിരെ ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കി; മാനസികമായി തകര്‍ന്നിരുന്ന തന്നെ എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ കൂടുതല്‍ തളര്‍ത്തി

നെടുമ്പാശേരി: പി.സി. ജോര്‍ജ് എംഎല്‍എ പരസ്യമായി നടത്തിയ പരാമര്‍ശങ്ങള്‍ തനിക്കു മാനഹാനി ഉണ്ടാക്കിയെന്നും തനിക്കെതിരായ പ്രചാരണത്തിന് ചിലര്‍ ഈ പരാമര്‍ശങ്ങള്‍ ഉപയോഗിച്ചെന്നും ആക്രമണത്തിനിരയായ നടി പോലീസില്‍ മൊഴി നല്‍കി. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനു പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയനു നടി നല്‍കിയ പരാതിയിലാണു നെടുമ്പാശേരി പോലീസ് മൊഴി രേഖപ്പെടുത്തിയത്. തന്നെ മനഃപൂര്‍വം വ്യക്തിഹത്യ നടത്തുന്ന രീതിയിലായിരുന്നു ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍. ഇത് സാധാരണക്കാര്‍ക്കിടയില്‍ സംശയത്തിന് ഇടനല്‍കുന്നതായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് താന്‍ മാനസികമായി തകര്‍ന്നിരുന്ന സാഹചര്യത്തില്‍ എംഎല്‍എ നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ കൂടുതല്‍ തളര്‍ത്തി. ഒരു ജനപ്രതിനിധിയാണെന്ന കാര്യം പോലും മറന്നുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സ്ത്രീകളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്താന്‍ ഉത്തരവാദപ്പെട്ട ഒരു ജനപ്രതിനിധിക്ക് എങ്ങനെയാണ് ഇത്തരത്തില്‍ സംസാരിക്കാന്‍ കഴിഞ്ഞതെന്നു മനസിലാകുന്നില്ല. ഇത്തരത്തില്‍ സമൂഹത്തിലെ പ്രബലര്‍ സ്ത്രീത്വത്തെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നത് ആശങ്കാജനകമാണെന്നും നടി പറഞ്ഞു. ആക്രമണത്തിനിരയാകുന്നവരുടെ ഐഡന്റിറ്റി വ്യക്തമാക്കാന്‍…

Read More

നടിയെ ആക്രമിച്ച കേസ്: മുഴുവന്‍ തെളിവുകളും ലഭിച്ച ശേഷം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

നടിയെ ആക്രമിച്ച കേസ്: മുഴുവന്‍ തെളിവുകളും ലഭിച്ച ശേഷം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ലോക്‌നാഥ് ബെഹ്‌റ

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യം ഹൈക്കോടതി രണ്ടാമതും തള്ളിയ സാഹചര്യത്തില്‍ കേസിന്റെ കുറ്റപത്രം മുഴുവന്‍ തെളിവുകളും ലഭിച്ച ശേഷം മാത്രമേ സമര്‍പ്പിക്കുവെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.ഇനിയും തെളിവുകള്‍ ലഭിക്കാനുണ്ടെന്നും, മുഴുവന്‍ തെളിവുകളും ഉള്‍ക്കൊള്ളിച്ചായിരിക്കും കുറ്റപത്രം എന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയത്. ജാമ്യം നല്‍കിയാല്‍ പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി. ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന പൊലീസ് നിലപാട് ഹൈക്കോടതി ശരിവച്ചു. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായിരിക്കുന്ന ദിലീപിന്റെ ജയില്‍വാസം ഇപ്പോള്‍ 50 ദിവസം പിന്നിട്ടിരിക്കുകയാണ്. 90 ദിവസത്തിനുള്ളില്‍ കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ദിലീപിന് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കും. ഇതൊഴിവാക്കാന്‍ 90 ദിവസത്തിനുള്ളില്‍തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം.

Read More

അകത്തേക്കോ, പുറത്തേക്കോ;ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

അകത്തേക്കോ, പുറത്തേക്കോ;ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധിപറയുന്നത്.സിനിമാ മേഖലയിലുള്ള ഒരുവിഭാഗത്തിന്റെ ഗൂഢാലോചനയുടെ ഇരയാണ് താനെന്നാണ് ദിലീപിന്റെ വാദം. എന്നാല്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. സ്വന്തം പേരില്‍ 28 കേസുകള്‍ നിലവിലുള്ള കൊടുംകുറ്റവാളിയായ പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേര്‍ത്തിരിക്കുന്നതെന്നാണ് ദിലീപിന്റെ വാദം. സിനിമാ സെറ്റിലും താരസംഘടനയുടെ റിഹേഴ്‌സല്‍ ക്യാംപിലും പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയെന്ന വാദം തെറ്റാണെന്ന് ദിലീപ് കോടതിയില്‍ ബോധിപ്പിച്ചു. ദിലീപിന്റെ വാദങ്ങള്‍ തള്ളിയ പ്രോസിക്യൂഷന്‍ കാക്കനാട് ജയിലില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനോടാണ് ദിലീപിന്റെ പങ്ക് പള്‍സര്‍ സുനി ആദ്യം വെളിപ്പെടുത്തിയതെന്ന് കോടതിയെ അറിയിച്ചു. പോലീസുകാരന്റെ ഫോണില്‍ നിന്ന് നടി കാവ്യ…

Read More

നടിയോട് സുനിക്ക് മോഹമുണ്ടായിരുന്നു, ഇരുവരും തമ്മില്‍ അടുത്തബന്ധം, നടിയെ അപമാനിക്കും വിധത്തിലുള്ള വാദങ്ങളുമായി ദിലീപിന്റെ അഭിഭാഷകന്‍

നടിയോട് സുനിക്ക് മോഹമുണ്ടായിരുന്നു, ഇരുവരും തമ്മില്‍ അടുത്തബന്ധം, നടിയെ അപമാനിക്കും വിധത്തിലുള്ള വാദങ്ങളുമായി ദിലീപിന്റെ അഭിഭാഷകന്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതിയില്‍ നടക്കുന്ന വാദത്തിനിടെ നടിയെ അപമാനിക്കും വിധത്തിലുള്ള വാദങ്ങളുമായി ദിലീപിന്റെ അഭിഭാഷകന്‍. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് പലപ്പോഴും അഡ്വ. രാമന്‍പിള്ള കോടതിയില്‍ വാദിച്ചത്. ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന തരത്തിലായിരുന്നു അഭിഭാഷകന്റെ വാദം. ഇടയ്ക്ക് ഇരയുടെ പേര് പറഞ്ഞ അഭിഭാഷകനെ കോടതി ശാസിക്കുകയും ചെയ്തു. ഗോവയിലും മറ്റും ഷൂട്ടിങ് നടക്കുമ്പോള്‍ ആക്രമിക്കപ്പെട്ട നടിയുടെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. നടിയുമായി സുനിക്ക് അടുത്ത ബന്ധമുണ്ട്. നടിയോടു പള്‍സര്‍ സുനിക്കു മോഹമുണ്ടായിരുന്നുവെന്നു കരുതാന്‍ സാഹചര്യവുമുണ്ട്. ‘അടുത്തിടപഴകാന്‍ കഴിയുന്നയാളാണെന്നു’ സുനി സുഹൃത്തിനോടു പറഞ്ഞതായി വിവരമുണ്ട്. ‘ക്വട്ടേഷനാണ് സഹകരിക്കണമെന്ന്’ സുനി പറഞ്ഞതു നടിയോടുള്ള തന്റെ താല്‍പ്പര്യം വെളിപ്പെടാതിരിക്കാനാണ്. ക്വട്ടേഷന്‍ നല്‍കിയെന്നു പറയുന്ന 2013 ല്‍ ദിലീപും മഞ്ജുവാര്യരും ഒന്നിച്ചായിരുന്നു ജീവിതം. മഞ്ജുവിനെ ഒഴിവാക്കി കാവ്യയെ വിവാഹം കഴിക്കാന്‍ ദിലീപിനു പദ്ധതിയുണ്ടായിരുന്നെങ്കില്‍ ആരോപിതയായ നടിയെ സഹായിക്കുകയാണ്…

Read More

‘കള്ളങ്ങളുടെ രാജാവ്’,ദിലീപിനെ വാഴ്ത്തി പ്രോസിക്യൂഷന്‍ കോടതിയില്‍

‘കള്ളങ്ങളുടെ രാജാവ്’,ദിലീപിനെ വാഴ്ത്തി പ്രോസിക്യൂഷന്‍ കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം ആരംഭിച്ചു. ദിലീപ് ‘കിങ് ലയറാ’ണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.തൃശ്ശൂര്‍ ടെന്നീസ് ക്ലബ്ബ് ജീവനക്കാരന്‍ ദിലീപിനെയും സുനിയെയും ഒരുമിച്ച് കണ്ടിട്ടുണ്ട്. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്റെ ഡ്രൈവറുടെ മൊഴി ദിലീപിന് എതിരാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം. പള്‍സര്‍ സുനിയും നടിയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും ഇന്നലെ പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. സുനിയും ദിലീപും ഒരു ടവറിന്റെ കീഴിലുണ്ടായിരുന്നു എന്നതു മാത്രം ഗൂഢാലോചനയ്ക്ക് തെളിവായെടുക്കാന്‍ സാധിക്കില്ല. ടവര്‍ ലൊക്കേഷന്‍ മൂന്നു കിലോമീറ്റര്‍ വരെയുണ്ടാകാം. ഹോട്ടലില്‍ ഒരുമിച്ചുണ്ടായിരുന്നു എന്നത് ഗൂഢാലോചനയുടെ തെളിവായി പരിഗണിക്കാനാകില്ലെന്നും പ്രതിഭാഗം ഇന്നലെ കോടതിയെ അറിയിച്ചിട്ടുണ്ട്.

Read More