എനിക്കിനി മക്കള്‍ വേണ്ട’; അത്രയ്ക്കു വിഷമമുണ്ട് ..വിതുമ്പിക്കരഞ്ഞ് സാജു നവോദയ

എനിക്കിനി മക്കള്‍ വേണ്ട’; അത്രയ്ക്കു വിഷമമുണ്ട് ..വിതുമ്പിക്കരഞ്ഞ് സാജു നവോദയ

വാളയാറില്‍ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി നടന്‍ ഷാജു നവോദയ. വാളയാറിലെ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണമെന്ന് അദ്ദേഹം പറഞ്ഞു. പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിയെ അദ്ദേഹം അപലപിച്ചു. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സിനിമാപ്രവര്‍ത്തകരായ ഒരു സംഘം ചെറുപ്പക്കാര്‍ തെരുവ് നാടകം അവതരിപ്പിച്ചിരുന്നു. ഈ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്ത ശേഷമാണ് സാജു വികാരാധീനായി സംസാരിച്ചത്. കുഞ്ഞുങ്ങളില്ലാത്ത ആളാണ് താനെന്നും അതില്‍ തനിക്ക് ഒരുപാട് വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തനിക്കിനി മക്കള്‍ വേണ്ടെന്ന് പറഞ്ഞ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിതുമ്പിക്കരഞ്ഞു. സിനിമാ പ്രവര്‍ത്തനായ നവജിത്ത് നാരായണന്റെ നേതൃത്വത്തില്‍ റാഷില്‍ ഖാന്‍, നിഖില്‍ ജയന്‍ തുടങ്ങിയവരാണ് തെരുവ് നാടകത്തില്‍ അഭിനയിച്ചത്. എറണാകുളം ബോട്ട്‌ജെട്ടിയില്‍ നിന്ന് ആരംഭിച്ച കലാപ്രകടനം ജിസിഡിഎ കോംപ്ലക്‌സിനു മുന്നില്‍ സമാപിച്ചു. ഇനി എനിക്കു മക്കള്‍ വേണ്ട. അത്രയ്ക്കു വിഷമമുണ്ട്….

Read More