മതം മാറ്റമെന്നത് പ്രണയം തേടിയുള്ള യാത്രയാണ്, അത് മാറി മാറി അണിയാവുന്ന വേഷമാണെന്നും ‘ആമി’ പറഞ്ഞു വെയ്ക്കുന്നത് ഇന്നത്തെ സമൂഹത്തോടാണ്

മതം മാറ്റമെന്നത് പ്രണയം തേടിയുള്ള യാത്രയാണ്, അത് മാറി മാറി അണിയാവുന്ന വേഷമാണെന്നും ‘ആമി’ പറഞ്ഞു വെയ്ക്കുന്നത് ഇന്നത്തെ സമൂഹത്തോടാണ്

മാധവിക്കുട്ടിയുടെ ജീവിതം വരച്ചു കാട്ടുന്ന സിനിമയാണ് കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’. ഈ സിനിമയെക്കുറിച്ച് ജേര്‍ണലിസ്റ്റ് സ്‌നേഹ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.   ആമി എന്ന തന്റെ പുതിയ ചിത്രത്തില്‍ മാധവിക്കുട്ടി എന്ന എഴുത്തുകാരിയിലുപരി മാധവിക്കുട്ടി എന്ന സ്ത്രീയെ കണ്ടെത്താനാണ് കമല്‍ എന്ന സംവിധായകന്‍ ശ്രമിച്ചത്. മാധവിക്കുട്ടിയെന്ന വ്യക്തിയും എഴുത്തുകാരിയും രണ്ടാണെന്ന് തുടക്കത്തില്‍ പറയുന്നുവെങ്കിലും ഒടുക്കം എഴുത്തും ജീവിതവും ഒന്നാവുന്നുണ്ട്. ആമിയുടെ കുട്ടിക്കാലവും കൗമാരവും എത്തുന്ന ആദ്യ പകുതി മനസിലാവാന്‍ മിനിമം മാധവിക്കുട്ടിയെ വായിക്കുകയല്ലാതെ മറ്റ് വഴികളൊന്നുമില്ല. മാധവിക്കുട്ടി ഉണ്ടാക്കിയിട്ടു പോയ അവരുടെ സാങ്കല്‍പിക ലോകവും യഥാര്‍ത്ഥ ജീവിതത്തിന്റെ ആവിഷ്‌കാരവുമെത്തുമ്പോള്‍ ഇടയ്ക്ക് ചിലതൊക്കെ കൂടെ പിണഞ്ഞു പോവുന്നുണ്ട്. അതിനാല്‍ ആമിയെ അടുത്തറിയാത്ത ഒരു ശരാശരി പ്രേക്ഷകന് കണ്‍ഫ്യൂഷന്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. തുടക്കത്തില്‍ സിനിമ അല്‍പം ബോറടിപ്പിച്ചിട്ടുണ്ട്. ഡോക്യുമെന്ററിയില്‍ തുടങ്ങി സിനിമയിലേക്കെത്താന്‍ ആമിക്ക് കഴിഞ്ഞിട്ടില്ല. ഒരു ഡോക്യുഡ്രാമ…

Read More

മലയാള സിനിമയിലേക്ക് ഇനി ഒരു തിരിച്ചുവരവില്ല: വിദ്യ ബാലന്‍

മലയാള സിനിമയിലേക്ക് ഇനി ഒരു തിരിച്ചുവരവില്ല: വിദ്യ ബാലന്‍

മലയാള സിനിമയില്‍ അടുത്തിടെ വിവാദമായ ഒന്നാണ് ‘ആമി’ എന്ന കമല്‍ ചിത്രത്തില്‍ നിന്ന് നടി വിദ്യ ബാലന്‍ പിന്മാറിയ വാര്‍ത്ത. താന്‍ മനസിലാക്കിയ മാധവിക്കുട്ടിയുമായി കമലിന്റെ മാധവിക്കുട്ടിയ്ക്ക് ഏറെ വ്യത്യാസമുണ്ടെന്ന കാരണത്താലാണ് ആമിയില്‍ നിന്ന് താന്‍ പിന്മാറിയതെന്ന് വിദ്യ വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാം ശേഷം ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത നല്‍കി രംഗത്തെത്തിയിരിക്കുകയാണ് നടി. മലയാളത്തില്‍ അഭിനയം തുടങ്ങാന്‍ ആഗ്രഹിച്ചതും അങ്ങനെ സംഭവിച്ചതും കമല്‍ സാറിന്റെ സിനിമയിലാണ്. പക്ഷെ ചിത്രം വെളിച്ചം കണ്ടില്ല. തമിഴില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും പൂര്‍ത്തിയായില്ല. അപ്പോഴേക്കും രാശിയില്ലാത്തവള്‍ എന്ന പേരും കിട്ടിയെന്നാണ് വിദ്യാ ബാലന്‍ പറഞ്ഞിരിക്കുന്നത്. മലയാള സിനിമയിലേക്ക് ഇനി ഒരു തിരിച്ചുവരവില്ലെന്നും ഈ ബോളിവുഡ് താരം അറിയിച്ചിരിക്കുകയാണ്. സംവിധായകന്‍ കമല്‍ വിദ്യക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. അതിനു മറുപടിയുമായാണ് വിദ്യയിപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. താനാണ് ചെയ്യുന്നതെങ്കില്‍ അഞ്ചുവര്‍ഷം വരെ കാത്തിരിക്കാമെന്ന് കമല്‍ പറഞ്ഞിരുന്നതായി…

Read More

പദ്മാവതി റിലീസാവുന്നതിനു മുന്‍പ് ഉണ്ടായ വിവാദം ആമി ഇറങ്ങിയതിനു ശേഷം ഉണ്ടാവുമെന്ന് കമല്‍

പദ്മാവതി റിലീസാവുന്നതിനു മുന്‍പ് ഉണ്ടായ വിവാദം ആമി ഇറങ്ങിയതിനു ശേഷം ഉണ്ടാവുമെന്ന് കമല്‍

തിരുവനന്തപുരം: സിനിമ മേഖലയില്‍ വന്‍ പ്രതിസന്ധി നടക്കുന്ന കാലമാണിത്. ഭരണകര്‍ത്താക്കള്‍ തന്നെ പൗരന്റെ സ്വാതന്ത്യത്തിനെതിരെ വിലങ്ങ്തടിയായി നില്‍ക്കുന്ന കാഴ്ചയാണ് മുന്നിലുള്ളത്. ഇത്തരത്തിലുള്ള പശ്ചാത്തലത്തിലാണ് കമലിന്റെ ഇതിനോടകം തന്നെ വിവാദമായ ആമി ഒരുങ്ങുന്നത്. പദ്മാവതി എന്ന ബോളിവുഡ് ചിത്രം റിലീസാവുന്നതിന് മുന്‍പ് ഉണ്ടായതു പോലുള്ള വിവാദം തന്റെ പുതിയ സിനിമയായ ആമി ഇറങ്ങിയ ശേഷം ഉണ്ടാവാമെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ കമല്‍ പറഞ്ഞു. എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ആമി എന്ന സിനിമയെ കുറിച്ച് കൗമുദി ഓണ്‍ലൈനിനോട് സംസാരിക്കുമ്പോഴാണ് കമല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആമിയുടെ ചിത്രീകരണ സമയത്ത് വെല്ലുവിളികളൊന്നും തന്നെ ഉണ്ടായില്ല. ഞാന്‍ ഉദ്ദേശിച്ചതു പോലെ തന്നെ ആ സിനിമ ചിത്രീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മഞ്ജുവാര്യര്‍ പരിപൂര്‍ണമായും മാധവിക്കുട്ടിയായി മാറുകയാണ് ആ സിനിമയില്‍. എന്നാല്‍, വെല്ലുവിളികള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ. മാധവിക്കുട്ടി എന്ന എല്ലാവര്‍ക്കും പരിചിതയായ സ്ത്രീയെ പ്രേക്ഷകരുടെ മനസിലുള്ളത് പോലെയാവില്ല…

Read More

കാരണം വ്യക്തമല്ല; കമലിന്റെ ആമിയില്‍ പൃഥിരാജുണ്ടാകില്ല

കാരണം വ്യക്തമല്ല; കമലിന്റെ ആമിയില്‍ പൃഥിരാജുണ്ടാകില്ല

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി കമല്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ആമി . ആമിയെ സംബന്ധിച്ച് അത്ര നല്ല വാര്‍ത്തകളല്ല പുറത്ത് വരുന്നത്. കമല്‍ സംവിധാനം ചെയ്യുന്ന കമലാ സുരയ്യയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ആമിയില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയെന്നതാണ് ആമിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എന്നാല്‍ പിന്മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സിനിമയില്‍ പൃഥ്വിക്ക് പകരക്കാരനായി എത്തുന്നത് ടൊവിനോ തോമസ് ആണെന്ന് റിപ്പോര്‍ട്ടുണ്ട്. ഷൂട്ടിങ് തിരക്കുകള്‍ മൂലമാണ് പ്രോജക്ട് ഉപേക്ഷിച്ചതെന്നും റിപ്പോര്‍ട്ട് ഉണ്ട്. നേരത്തെ നായികയായി നിശ്ചയിച്ചിരുന്ന വിദ്യാബാലനും ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇത് വലിയ ചര്‍ച്ച കള്‍ക്ക് വഴിവച്ചു. ശേഷമാണ് മഞ്ജുവാര്യര്‍ ചിത്രത്തില്‍ എത്തുന്നത് മഞ്ജു വാര്യര്‍ ആണ് ആമിയുടെ വേഷത്തില്‍ എത്തുന്നത്. ആമിയാകാന്‍ കമലസുരയ്യ എഴുതിയ പുസ്തകങ്ങളും സുരയ്യയെക്കുറിച്ചുള്ള പുസ്തകങ്ങളും മഞ്ജു വായിച്ചു. ബന്ധുകളോടും മിത്രങ്ങളോടും നിരന്തരം സംസാരിച്ചു. വേറിട്ട ഗെറ്റപ്പിലാണ് മഞ്ജു എത്തുക. മുരളി ഗോപി…

Read More

നീര്‍മാതളച്ചുവട്ടില്‍ നിന്നും ആമിയുടെ ചിത്രീകരണം തുടങ്ങി

നീര്‍മാതളച്ചുവട്ടില്‍ നിന്നും ആമിയുടെ ചിത്രീകരണം തുടങ്ങി

തൃശ്ശൂര്‍:മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കിയെടുക്കുന്ന കമല്‍ ചിത്രം ആമിയുടെ ചിത്രീകരണം തുടങ്ങി. തൃശൂര്‍ പുന്നയുര്‍കുളത്തെ നാലപ്പാട്ട് തറവാട്ടിലാണ് ആദ്യ ഘട്ട ചിത്രീകരണം. ആമിയുടെ പ്രിയപ്പെട്ട നീര്‍മാതള ചോട്ടില്‍ വച്ചാണ് സിനിമയുടെ ആദ്യ ക്ലാപ്പടിച്ച് കമല്‍ ചിത്രീകരണം തുടങ്ങിയത്. കേന്ദ്ര കഥാപാത്രമായ ആമിയായി അഭിനയിക്കുന്ന മഞ്ജു വാര്യര്‍ അടക്കമുള്ള താരങ്ങളും ഗുരുവായൂര്‍ എംഎല്‍എ അബ്ദുല്‍ഖാദര്‍ അടക്കമുള്ള രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിനെത്തി. ഇത് ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള മുഹൂര്‍ത്തമാണെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു. ഏത് നടിയെയും കൊതിപ്പിക്കുന്ന വേഷം ചെയ്യുന്ന ആഹ്‌ളാദത്തിലാണ് താനെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഒറ്റപ്പാലത്തും. പിന്നീട് ചിത്രീകരണം, കൊച്ചി, കല്‍ക്കത്തയിലും വച്ച് നടക്കും. പ്രിഥ്വിരാജ്, അനൂപ് മേനോന്‍ ,മുരളി ഗോപി, കെ.പി.എ.സി ലളിത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Read More

കമലിന്റെ മാധവിക്കുട്ടി; ആമിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കമലിന്റെ മാധവിക്കുട്ടി; ആമിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ‘ആമി’യുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. എഴുത്തുമേശക്കടുത്തിരിക്കുന്ന മാധവിക്കുട്ടിയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് പോസ്റ്റര്‍. സിനിമയുടെ ഷൂട്ടിങ് ഇന്ന് പുന്നയൂര്‍ക്കുളത്ത് തുടങ്ങാനിരിക്കയാണ് പോസ്റ്റര്‍ പുറത്തു വന്നത്. പുന്നയൂര്‍ക്കുളത്തെ നീര്‍മാതളച്ചുവട്ടില്‍ നിന്നാണ് ഷൂട്ടിങ് ആരംഭിക്കും. മധ്യവയസ്സിലെ മാധവിക്കുട്ടിയായാണ് മഞ്ജു എത്തുക. വിദ്യാ ബാലനെയായിരുന്നു ആദ്യം ആമിയായി പരിഗണിച്ചിരുന്നത്.എന്നാല്‍ ചിത്രീകരണം തുടങ്ങാന്‍ അഞ്ച് ദിവസം ബാക്കി നില്‍ക്കെ വിദ്യാ ബാലന്‍ പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് തബു, പാര്‍വ്വതി മേനോന്‍, പാര്‍വ്വതി ജയറാം എന്നീ നായികമാര്‍ ആമിയാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും സംവിധായകന്‍ കമല്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു.

Read More

ഷെനയുടെ ചിത്രം സിനിമയില്‍; അങ്കമാലി ഡയറീസിനെതിരെ മകള്‍ ആമി

ഷെനയുടെ ചിത്രം സിനിമയില്‍; അങ്കമാലി ഡയറീസിനെതിരെ മകള്‍ ആമി

ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച അങ്കമാലി ഡയറീസില്‍ മാവോവാദി ഷൈനയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ മകള്‍ ആമി രംഗത്ത്. അമ്മയുടെ ചിത്രം ഉപയോഗിച്ച രംഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ആമി ഫേസ്ബുക്കില്‍ കുറിച്ചു. ഈ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ വക്കീല്‍ നോട്ടീസ് അയക്കാന്‍ ഷൈന ആവിശ്യപ്പെട്ടിട്ടുണ്ട്. നീക്കം ചെയ്യാത്ത പക്ഷം ഈ മാസം 30 നു വയനാട് കോടതിയില്‍ ക്രിമിനല്‍ ഡിഫമേഷന്‍ ഷൈന ഫയല്‍ ചെയ്യും. സിനിമയില്‍ പൊലീസ് സ്റ്റേഷനകത്ത് ചുമരില്‍ പതിച്ചിരിക്കുന്ന കുറ്റവാളികളുടെ ഫോട്ടോകള്‍ക്കൊപ്പമാണ് ഷൈനയുടെ ഫോട്ടോ മറ്റൊരു പേരില്‍ പതിച്ചിരിക്കുന്നത്.

Read More