ആധാര്‍ നിര്‍ബന്ധമാക്കുമോ ? സുപ്രീം കോടതി വിധി നാളെ

ആധാര്‍ നിര്‍ബന്ധമാക്കുമോ ? സുപ്രീം കോടതി വിധി നാളെ

ന്യൂഡല്‍ഹി: ബാങ്ക് ആക്കൗണ്ട്, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന കേസില്‍ സുപ്രീം കോടതി നാളെ വിധി പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. ആധാര്‍ പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച 27 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. എ.കെ.സിക്രി, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം നാളത്തെ വിധി നിര്‍ണായകമാണ്. മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ലഭിക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണെന്ന സര്‍ക്കാര്‍ തീരുമാനിച്ചത് തങ്ങളുടെ ഉത്തരവ് വേണ്ടവിധം മനസിലാക്കാതെയാണെന്ന് കോടതി വാദത്തിനിടെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ആധാര്‍ ബില്‍ ഒരു ധനകാര്യ ബില്ലാണെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി. ഈ കേസില്‍ കര്‍ണാടക ഹൈക്കോടതിയിലെ മുന്‍ ജസ്റ്റിസ് കെ.എസ്.പുട്ടസ്വാമിയും ഹര്‍ജിക്കാരില്‍…

Read More

ബാങ്ക് അക്കൗണ്ടുമായി പാന്‍, ആധാര്‍ നമ്പറുകള്‍ ബന്ധിപ്പിക്കുന്നത് അനിശ്ചിത കാലത്തേക്കു നീട്ടി

ബാങ്ക് അക്കൗണ്ടുമായി പാന്‍, ആധാര്‍ നമ്പറുകള്‍ ബന്ധിപ്പിക്കുന്നത് അനിശ്ചിത കാലത്തേക്കു നീട്ടി

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുമായി പാന്‍, ആധാര്‍ നമ്പറുകള്‍ ബന്ധിപ്പിക്കുന്നത് അനിശ്ചിത കാലത്തേക്കു നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിജ്ഞാപനമെന്നും സുപ്രീംകോടതി വിധി വന്നശേഷം അവസാന തീയതി പ്രഖ്യാപിക്കുമെന്നും കേന്ദ്രധനമന്ത്രാലയം അറിയിച്ചു. പാന്‍, ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31 ആയിരുന്നത് കഴിഞ്ഞദിവസം ജൂണ്‍ 30 ആക്കിയിരുന്നു.

Read More

ആധാറിനും ജി എസ് ടി !!!

ആധാറിനും ജി എസ് ടി !!!

ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ ഇനി അഞ്ചുരൂപ അധികം നല്‍കേണ്ടിവരും. അപ്ഡേറ്റ് ചെയ്യുന്നതിന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഈടാക്കുന്നതുകയിന്മേല്‍ 18 ശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ തീരുമാനിച്ചതിനെതുടര്‍ന്നാണിത്. നിലവില്‍ ആധാറില്‍ വിവരങ്ങള്‍ പുതുക്കുന്നതിന് 25 രൂപയാണ് ഈടാക്കുന്നത്. അഞ്ചുരൂപകൂടി കൂടുമ്പോള്‍ അടുത്തയാഴ്ചമുതല്‍ 30 രൂപയാണ് നല്‍കേണ്ടിവരിക. അതേസമയം, ആധാര്‍ എന്‍ റോള്‍മെന്റിന് ഈതുക ബാധകമല്ലെന്ന് യുഐഡിഎഐ ട്വിറ്ററിലൂടെ വ്യക്തമാക്കി. ജനനതിയതി, ലിംഗം, സെല്‍ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, ബയോമെട്രിക് വിവരങ്ങള്‍ തുടങ്ങിയവയാണ് അപ്ഡേറ്റ് ചെയ്യാന്‍ കഴിയുക. 25 രൂപയോടൊപ്പം 18 ശതമാനം ജിഎസ്ടികൂടി ചേരുമ്പോള്‍ 29.50 രൂപയാണ് വരിക. എന്നാല്‍ ഇത് 30 രൂപയാക്കി നിശ്ചയിക്കുകയായിരുന്നു.

Read More

ആധാര്‍ കാര്‍ഡ് കൈയിലില്ല, യുവതിക്ക് പ്രസവമുറി നിഷേധിച്ചു.. ഒടുവില്‍ ആശുപത്രിക്ക് പുറത്ത് പ്രസവിച്ചു

ആധാര്‍ കാര്‍ഡ് കൈയിലില്ല, യുവതിക്ക് പ്രസവമുറി നിഷേധിച്ചു.. ഒടുവില്‍ ആശുപത്രിക്ക് പുറത്ത് പ്രസവിച്ചു

ഗുഡ്ഗാവ്: ആധാര്‍ കാര്‍ഡ് കൈയിലില്ലാത്തതിനാല്‍ പ്രസവമുറിയില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് യുവതി ആശുപത്രിക്ക് പുറത്ത് പ്രസവിച്ചു. ഗുഡ്ഗാവിലെ സിവില്‍ ആശുപത്രിയിലാണ് സംഭവം. പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ 25 കാരി മുന്നി കെവത്തിനാണ് ദുരനുഭവം നേരിട്ടത്. സംഭവം വിവാദമായതോടെ ഒരു ഡോക്ടറെയും നഴ്സിനെയും സസ്പെന്‍ഡ് ചെയ്തു.പ്രസവവേദനയുമായി ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയ യുവതിയെ ഡോക്ടര്‍മാര്‍ പ്രസവമുറിയിലേക്ക് അയച്ചു. എന്നാല്‍ പ്രസവമുറിയില്‍ പ്രവേശിപ്പിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് ജീവനക്കാര്‍ പറഞ്ഞതായി യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചു. ആധാര്‍ കാര്‍ഡ് കൈയിലില്ലാത്തതിനാല്‍ തത്കാലം ആധാര്‍ നമ്പര്‍ നല്‍കാമെന്നും പിന്നീട് കാര്‍ഡിന്റെ കോപ്പി നല്‍കാമെന്നും അറിയിച്ചെങ്കിലും യുവതിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കാന്‍ ജീവനക്കാര്‍ തയാറായില്ലെന്നും ഭര്‍ത്താവ് അരുണ്‍ കെവത്ത് ആരോപിക്കുന്നു.തുടര്‍ന്ന് ബന്ധുക്കളെ യുവതിയോടൊപ്പം നിര്‍ത്തി ഭര്‍ത്താവ് ആധാര്‍ കാര്‍ഡ് കൊണ്ടുവരാന്‍ പോയി. അവശയായ യുവതിയെ ബന്ധുക്കള്‍ തിരിച്ച് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും അവിടെ ഇരിക്കാന്‍ പോലും ജീവനക്കാര്‍…

Read More

മരണ സര്‍ട്ടിഫിക്കറ്റിനും ഇനിമുതല്‍ ആധാര്‍ നിര്‍ബന്ധം

മരണ സര്‍ട്ടിഫിക്കറ്റിനും ഇനിമുതല്‍ ആധാര്‍ നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് മരണ രജിസ്‌ട്രേഷനും, മരണ സര്‍ട്ടിഫിക്കറ്റിനും ഒക്ടോബര്‍ ഒന്ന് മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു. മരിച്ചയാള്‍ക്ക് ആധാര്‍ കാര്‍ഡില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന ബന്ധു ഇക്കാര്യം സത്യപ്രസ്താവനയായി രേഖപ്പെടുത്തി നല്‍കണം. പ്രസ്താവന കള്ളമാണെന്നു കണ്ടെത്തിയാല്‍ ആധാര്‍, ജനന മരണ രജിസ്‌ട്രേഷന്‍ നിയമപ്രകാരം നിയമനടപടി എടുക്കുമെന്നും ചീഫ് രജിസ്ട്രാര്‍ ജനന, മരണ സര്‍ക്കുലറില്‍ പറയുന്നു. കഴിഞ്ഞമാസം കേന്ദ്ര രജിസ്ട്രാര്‍ ജനറല്‍ പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം നടപ്പാക്കുന്നത്. തദ്ദേശസ്ഥാപനങ്ങളില്‍ മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്‌ബോള്‍ പരേതന്റെ ആധാര്‍ നമ്ബറോ, ആധാര്‍ എന്റോള്‍മെന്റ് നമ്ബറോ സമര്‍പ്പിക്കം. അതോടൊപ്പം തന്നെ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന ബന്ധുവിന്റെ ആധാര്‍ നമ്ബറും വേണം. പരേതന് ആധാര്‍ കാര്‍ഡില്ലെങ്കില്‍ പ്രത്യേക ഫോമില്‍ സത്യപ്രസ്താവന നല്‍കണം. തന്റെ അറിവിലോ വിശ്വാസത്തിലോ പരേതനായ ആള്‍ക്ക് ആധാര്‍ നമ്ബറോ, എന്റോള്‍മെന്റ് ഇല്ലെന്ന പ്രസ്താവനയാണ് നല്‍കേണ്ടത്.

Read More

ഭൂമി ഇടപാടുകള്‍ ആധാര്‍ അധിഷ്ഠിതമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഭൂമി ഇടപാടുകള്‍ ആധാര്‍ അധിഷ്ഠിതമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: എല്ലാ ഭൂമി ഇടപാടുകളും ആധാര്‍ അധിഷ്ഠിതമാക്കണമെന്നു സംസ്ഥാനത്തിനു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിനായി രൂപീകരിക്കേണ്ട ചട്ടത്തിന്റെ കരടു സഹിതം റജിസ്‌ട്രേഷന്‍ ഐജിക്കു ലഭിച്ച കത്ത് അദ്ദേഹം സര്‍ക്കാര്‍ നിലപാട് അറിയാന്‍ നികുതി സെക്രട്ടറിക്കു വിട്ടു. ക്ഷേമ പെന്‍ഷന്‍ അടക്കമുള്ള മിക്ക ആനുകൂല്യങ്ങള്‍ക്കും ഇതിനകം തന്നെ സംസ്ഥാന സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കിയതിനാല്‍ ഇക്കാര്യത്തിലും കേന്ദ്ര നിര്‍ദേശം അംഗീകരിക്കാനാണു സാധ്യത. റജിസ്‌ട്രേഷന്‍ വകുപ്പിന്റെ കംപ്യൂട്ടര്‍ ശൃംഖലയില്‍നിന്ന് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഒരു വ്യക്തിയുടെ ഭൂമി ഇടപാടുകള്‍ മുഴുവന്‍ ഒന്നിച്ചു ശേഖരിക്കാം. ആദായനികുതി വകുപ്പിനും വിജിലന്‍സിനും മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും ഒരാളുടെ സമ്പാദ്യം കണ്ടെത്തുക എളുപ്പമാകും.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡാണ് ഇപ്പോള്‍ ഭൂമി റജിസ്‌ട്രേഷനായി സമര്‍പ്പിക്കേണ്ടത്. ഫോട്ടോയും മേല്‍വിലാസവുമുള്ള തിരിച്ചറിയല്‍ കാര്‍ഡുകളേ സ്വീകരിക്കൂ. വില്ലേജ് ഓഫിസുകളിലെ പോക്കുവരവിനും ആധാര്‍ നിര്‍ബന്ധമാക്കണമെന്നു ചട്ടത്തിലുണ്ട്. രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളും…

Read More

വിവാഹ രജിസ്‌ട്രേഷന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശം; പ്രധാന ലക്ഷ്യം വിവാഹ തട്ടിപ്പുകള്‍ തടയല്‍

വിവാഹ രജിസ്‌ട്രേഷന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നിര്‍ദേശം; പ്രധാന ലക്ഷ്യം വിവാഹ തട്ടിപ്പുകള്‍ തടയല്‍

ദില്ലി: വിവാഹ രജിസ്‌ട്രേഷന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ദേശീയ നിയമ കമ്മീഷന്‍ നിര്‍ദേശം മുന്നോട്ട് വെച്ചു. ജനന മരണ രജിസ്‌ട്രേഷനൊപ്പം വിവാഹ രജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കാനുളള നിയമഭേദഗതിക്ക് പച്ചക്കൊടി കാണിച്ചുകൊണ്ടാണ് നിയമ കമ്മീഷന്‍ നിര്‍ദേശം മുന്നോട്ട് വെച്ചത്. മുന്‍ സുപ്രീംകോടതി ന്യായാധിപന്‍ ബിഎസ് ചൗഹാന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് 270മത് നിയമഭേഗഗതി നിര്‍ദേശ റിപ്പോര്‍ട്ട് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന് സമര്‍പ്പിച്ചത്. വിവാഹ തട്ടിപ്പുകള്‍ തടയാന്‍ കൂടി ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു ഭേഗഗതി വേണ്ടത് എന്ന് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2006 ല്‍ വിവാഹ റജിസ്‌ട്രേഷനുകള്‍ നിര്‍ബന്ധമാക്കിയുള്ള സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ 2015 ലെ ജനന മരണ റജിസ്‌ട്രേഷന്‍ അമന്റ്‌മെന്റ് പര്യാപ്തമാണോ എന്നാണ് കേന്ദ്രം കമ്മീഷനില്‍ നിന്നും 2017 ഫെബ്രുവരിയില്‍ ആരാഞ്ഞത്. ഇതിനാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അശ്വസിനികുമാര്‍ കേസിലെ സുപ്രീംകോടതി വിധി നടപ്പിലാക്കുമ്പോള്‍ ഇപ്പോഴത്തെ നിയമം പര്യപ്തമല്ലെന്നും…

Read More

13 കോടി ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു; തൊഴിലുറപ്പു പദ്ധതിയുടെ സൈറ്റിലൂടെ മാത്രം പുറത്തായത് എട്ടുകോടിയിലധികം പേരുടെ വിവരങ്ങള്‍

13 കോടി ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു; തൊഴിലുറപ്പു പദ്ധതിയുടെ സൈറ്റിലൂടെ മാത്രം പുറത്തായത് എട്ടുകോടിയിലധികം പേരുടെ വിവരങ്ങള്‍

തിരുവനന്തപുരം: ഇന്ത്യയിലെ പ്രധാനപ്പെട്ട നാലു സര്‍ക്കാര്‍ പദ്ധതികളുടെ വെബൈസൈറ്റുകളിലൂടെ 13 കോടി ആളുകളുടെ ആധാര്‍ വിവരങ്ങള്‍ പരസ്യമാക്കിയതായി റിപ്പോര്‍ട്ട്. ഇതില്‍ തന്നെ ഡയറക്ട് ബെനിഫിറ്റ് സ്‌കീം പ്രകാരം ആധാര്‍ നമ്പറുകളുമായി ബന്ധിപ്പിച്ച ഒരു കോടിയിലധികം ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടും. തൊഴിലുറപ്പു പദ്ധതിയുടെ സൈറ്റിലൂടെ മാത്രം പുറത്തായത് എട്ടുകോടിയിലധികം ആളുകളുടെ വിവരങ്ങളാണ്. പൊതുമണ്ഡലത്തില്‍ ആധാര്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും അതുമായി ബന്ധപ്പെട്ട വിവരസുരക്ഷയെക്കുറിച്ചും സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി (സിഐഎസ്) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ആധാര്‍വിവരങ്ങള്‍ പരസ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്ന ഏറ്റവും വലിയ സംഭവമായിരിക്കുമിതെന്നാണു സൂചന. കഴിഞ്ഞ നവംബര്‍ മുതല്‍ ഈ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇവ കണ്ടെത്തിയതിനെത്തുടര്‍ന്നു സിഐഎസ് പ്രവര്‍ത്തകര്‍ ഈ വിവരങ്ങള്‍ നീക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. രണ്ടു കേന്ദ്രസര്‍ക്കാര്‍ പോര്‍ട്ടലുകളെക്കുറിച്ചും ആന്ധ്രപ്രദേശില്‍നിന്നുള്ള രണ്ടു സൈറ്റുകളെക്കുറിച്ചുമാണു റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. നാഷനല്‍ സോഷ്യല്‍…

Read More

ഇന്ധനം വാങ്ങാന്‍ ഇനി ആധാര്‍ മതിയാകും; പുതിയ പദ്ധതിയുമായി കേന്ദ്രം

ഇന്ധനം വാങ്ങാന്‍ ഇനി ആധാര്‍ മതിയാകും; പുതിയ പദ്ധതിയുമായി കേന്ദ്രം

ഡല്‍ഹി: ആധാര്‍ ഉപയോഗിച്ച് ഇന്ധനം വാങ്ങാവുന്ന പദ്ധതിയുമായി കേന്ദ്രം. ഇന്ധനം വാങ്ങാന്‍ പോകുമ്പോള്‍ ഇനി ആധാര്‍ നമ്പര്‍ മതിയാകും. പണമോ കാര്‍ഡോ കൈയ്യില്‍ കരുതണമെന്നില്ല. ഇന്ധനമടിക്കുമ്പോള്‍ പണം നല്‍കുന്നത് എളുപ്പമാക്കാന്‍ ആധാര്‍ അധിഷ്ഠിത പണം കൈമാറ്റ സംവിധാനം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രോണിക് മാര്‍ഗങ്ങള്‍ വശമില്ലാത്തവരെ കൂടി കണക്കിലെടുത്താണ് പുതിയ പദ്ധതി വരുന്നത്. പെട്രോള്‍ പമ്പിലെ ആധാര്‍ തിരിച്ചറിയല്‍ ഉപകരണത്തില്‍ വിരലടയാളം പതിപ്പിച്ചാണ് പണം കൈമാറ്റം സാധ്യമാക്കുക.   ഇതോടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് ആവശ്യമായ തുക പമ്പിന്റെ അക്കൗണ്ടിലേക്ക് മാറ്റാനാകും. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിനോടാണ് ഇതിനോടാവശ്യമായ സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

Read More