കമ്മീഷന്റെ റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനമാക്കി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നത് സേനയുടെ മനോവീര്യം കെടുത്തും: എ.ഹേമചന്ദ്രന്‍

കമ്മീഷന്റെ റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനമാക്കി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നത് സേനയുടെ മനോവീര്യം കെടുത്തും: എ.ഹേമചന്ദ്രന്‍

തിരുവനന്തപുരം: കമ്മീഷന്റെ റിപ്പോര്‍ട്ട് മാത്രം അടിസ്ഥാനമാക്കി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നത് സേനയുടെ മനോവീര്യം കെടുത്തുമെന്ന് എ.ഹേമചന്ദ്രന്‍. ഈ കാര്യം കാണിച്ചാണ് ഡി.ജി.പിക്കും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും കത്തയക്കാന്‍ ഒരുങ്ങുന്നത്. സോളാര്‍ കേസന്വേഷണത്തലവനായിരുന്ന എ.ഹേമചന്ദ്രന്‍ നേരത്തേ ഇക്കാര്യം കാണിച്ച് സര്‍ക്കാരിനും ഡിജിപി ലോക്‌നാഥ് ബഹ്‌റക്കും കത്തു നല്കിയിരുന്നു. കേസന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും ഹേമചന്ദ്രന്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. ഇതേ വിഷയമുന്നയിച്ചാണ് ഡിവൈ.എസ്.പിമാരുള്‍പ്പെടെ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരും അതൃപ്തിയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. അന്വേഷണ സംഘാംഗങ്ങളുടെ പക്ഷം കേള്‍ക്കാതെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനാണ് മന്ത്രിസഭ ശുപാര്‍ശ ചെയ്തത്. ഒരു കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം തങ്ങളെ തേജോവധം ചെയ്യുന്നുവെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പരാതി. സര്‍ക്കാരിന് അനഭിമതരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനുള്ള സന്ദര്‍ഭമായി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഉപയോഗിക്കുകയാണെന്നും ആരോപണമുണ്ട്. അതേസമയം…

Read More

സോളാര്‍ കേസ്: പ്രത്യേക അന്വേഷണ സംഘത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത് എ.ഹേമചന്ദ്രന്റെ സത്യവാങ്മൂലം

സോളാര്‍ കേസ്: പ്രത്യേക അന്വേഷണ സംഘത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത് എ.ഹേമചന്ദ്രന്റെ സത്യവാങ്മൂലം

തിരുവനന്തപുരം: തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങളിലൂടെയും പ്രസക്തമായ വസ്തുതകള്‍ മറച്ചുവച്ചും പൊലീസ് നടപടികളില്‍ കുറ്റം കണ്ടെത്താന്‍ കമ്മിഷന്‍ വ്യഗ്രത കാണിച്ചെന്ന് എ.ഹേമചന്ദ്രന്‍. സോളാര്‍ കേസിലെ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ തിരിയാന്‍ സോളാര്‍ കമ്മിഷനെ പ്രേരിപ്പിച്ചത് അന്വേഷണസംഘ തലവനായിരുന്ന ഡിജിപി: എ.ഹേമചന്ദ്രന്‍ കമ്മിഷന്‍ നടപടിയെ നിശിതമായി വിമര്‍ശിച്ചു നല്‍കിയ സത്യവാങ്മൂലം. ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കെ കഴിഞ്ഞ ജനുവരി എട്ടിനാണ് അദ്ദേഹം കമ്മിഷനില്‍ സത്യവാങ്മൂലം നല്‍കിയത്. കമ്മിഷന്റെ വിസ്താര വേളയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കു ഹേമചന്ദ്രന്‍ നല്‍കിയ മറുപടി കമ്മിഷന്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നു കമ്മിഷന്റെ നിഗമനം എന്ന പേരില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കുറിപ്പിലും പ്രകടമാണ്. ഉമ്മന്‍ചാണ്ടിയെ കേസില്‍നിന്നു രക്ഷപ്പെടുത്താന്‍ പ്രത്യേക സംഘം കുല്‍സിത ശ്രമം നടത്തിയെന്നു കമ്മിഷന്‍ കണ്ടെത്തിയതായാണു മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രക്കുറിപ്പില്‍ പറഞ്ഞത്. സത്യവാങ്മൂലത്തില്‍ പറഞ്ഞത്: വിചാരണയിലിരിക്കുന്ന ക്രിമിനല്‍ കേസുകളുടെ അന്വേഷണത്തിന്റെ നേട്ടവും കോട്ടവും വിലയിരുത്തേണ്ടതു ജുഡീഷ്യല്‍ കോടതിയില്‍ മാത്രമാണ്,…

Read More