കേന്ദ്രബജറ്റ് : തുടക്കം ബഹള മയം #UNIONBUDGET2019 #LIVE

കേന്ദ്രബജറ്റ് : തുടക്കം ബഹള മയം #UNIONBUDGET2019 #LIVE

ഡല്‍ഹി: ധനമന്ത്രാലയത്തിന്റെ ചുമതലയുള്ള പീയുഷ് ഗോയല്‍ ബജറ്റ് അവതരണം തുടങ്ങിയപ്പോള്‍ തന്നെ സഭാതലം ബഹളത്തില്‍ മുങ്ങി. ഇടക്കാല ബജറ്റാണോ സംപൂര്‍ണ്ണ ബജറ്റാണോയെന്ന് വ്യക്തമാക്കണം എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം 2019-2020 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ബജറ്റാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് മന്ത്രി തുടക്കത്തില്‍ തന്നെ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാറിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സംപൂര്‍ണ്ണ ബജറ്റ് അവതരിപ്പിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല എന്നായിരുന്നു പ്രതിപക്ഷ നിലപാട്. സംപൂര്‍ണ്ണ ബജറ്റിന്റെ സ്വഭാവത്തിലുള്ള ഇടക്കാല ബജറ്റോ സംപൂര്‍ണ്ണ ബജറ്റ് തന്നെയോ ആണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെങ്കില്‍ സഭ വീണ്ടും ബഹളത്തില്‍ മുങ്ങാനാണ് സാധ്യത. ചികിത്സയിലുള്ള ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനില എത്രയും പെട്ടെന്ന് മെച്ചപ്പെടട്ടെ എന്ന് ബജറ്റ് പ്രസംഗത്തിന് മുമ്പ് പീയുഷ് ഗോയല്‍ ആശംസിച്ചു. അരുണ്‍ ജയ്റ്റ്‌ലിയുടെ അഭാവത്തിലാണ് പീയുഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ ചുമതല നല്‍കിയത്. രാജ്യം വികസനത്തിലേക്കും സമ്പല്‍സമൃദ്ധിയിലേക്കുമുള്ള പാതയിലാണെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന്…

Read More

കേന്ദ്ര ബജറ്റ് ചോര്‍ന്നെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി : ബജറ്റിലെ സുപ്രധാന തീരുമാനങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു #UNIONBUDGET2019 #LIVE

കേന്ദ്ര ബജറ്റ് ചോര്‍ന്നെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി : ബജറ്റിലെ സുപ്രധാന തീരുമാനങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു  #UNIONBUDGET2019 #LIVE

ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിനു മുമ്പായി മോദി സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന പൊതുബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരിയാണ് ആരോപണമുന്നയിച്ചത്. ബജറ്റിലെ സുപ്രധാന തീരുമാനങ്ങള്‍ ട്വിറ്ററിലൂടെ മനീഷ് പുറത്തുവിട്ടു. These pointers are being Circulated to Media people by Govt Sources . If all this or substantive amount of these proposals find reflection in the budget would it not tantamount to a BUDGET LEAK ? @RahulGandhi @AICCMedia @INCIndia @PTI_News @ndtv @IndiaTodayFLASH @MallikarjunINC pic.twitter.com/uPgAMjszNG — Manish Tewari (@ManishTewari) February 1, 2019 സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്നാണ് സൂചനകള്‍ ലഭിച്ചതെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഇതു പ്രചരിക്കുന്നുണ്ടെന്നും മനീഷ് ട്വിറ്ററില്‍ കുറിച്ചു. പതിനൊന്നു സൂചനകളാണ് മനീഷിന്റെ ട്വീറ്റില്‍ ഉള്ളത്. കാര്‍ഷിക വായ്പ, ഭവനവായ്പ…

Read More

കേന്ദ്രബജറ്റ് അവതരിപ്പിക്കാനായി പീയൂഷ് ഗോയല്‍ പാര്‍ലമന്റെിലെത്തി #UNIONBUDGET2019 #LIVE

കേന്ദ്രബജറ്റ് അവതരിപ്പിക്കാനായി പീയൂഷ് ഗോയല്‍ പാര്‍ലമന്റെിലെത്തി #UNIONBUDGET2019 #LIVE

ന്യൂഡല്‍ഹി: ഇടക്കാല കേന്ദ്രബജറ്റ് അവതരിപ്പിക്കാനായി കേന്ദ്ര ധനകാര്യ മന്ത്രി പീയൂഷ് ഗോയല്‍ ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് പ്രധാന ബജറ്റ് രേഖകളുമായി പാര്‍ലമന്റെിലെത്തി. രാവിലെ 11ന് ബജറ്റ് ലോക്‌സഭയില്‍ അവതരിപ്പിക്കും. അതിന് മുന്നോടിയായി രാഷ്ട്രപതിയില്‍ നിന്ന് അംഗീകാരം തേടി.എല്ലാവരെയും പരിഗണിക്കുന്നതായിരിക്കും ബജറ്റെന്ന് ധനമന്ത്രി പറഞ്ഞു.ബജറ്റിന്റെ കോപ്പികള്‍ ഇത്തവണ എം.പിമാര്‍ക്ക് മാത്രമാണ് വിതരണം ചെയ്യുന്നത്. മാധ്യമങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇടക്കാല ബജറ്റ് എന്നാണ് പേരെങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പൂര്‍ണ ബജറ്റ് ആകാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.മൂന്ന് പ്രധാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയം രുചിച്ച ബി.ജെ.പി ജനങ്ങളെ കൂടെ നിര്‍ത്താനുള്ള അവസാന അവസരമായാണ് ഈ ബജറ്റിനെ നോക്കിക്കാണുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പു നേരിടാന്‍ ഒരുങ്ങുന്ന മോദി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ ജനപ്രിയത നേടാനുള്ള വാഗ്ദാനങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന…

Read More