ഷാംപൂ ഉപയോഗിക്കുമ്പോള്‍ ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഷാംപൂ ഉപയോഗിക്കുമ്പോള്‍ ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കാം

1. മുടിയുടെ പ്രക്യതത്തിനനുസരിച്ചുള്ള ഷാംപൂ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദിവസവും ഷാംപൂ ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 2. ഷാംപൂ ചെയ്യുന്നതിന് മുന്‍പ് മുടി നന്നായി നനയ്ക്കുക. കൂടാതെ ഷവര്‍ ഉപയോഗിച്ച് മുടിയിലെ പത മുഴുവനായും കഴുകി കളയുകയും ചെയ്യണം. 3. എന്നും തലയോട്ടിയുടെ ഒരേ സ്ഥലത്തുനിന്നും ഷാംപൂ ചെയ്യാന്‍ ആരംഭിച്ചാല്‍ ആ സ്ഥലത്തെ മുടി വരണ്ട് പോകുന്നതിനും ആ ഭാഗത്തെ മുടികൊഴിഞ്ഞ് പോകുന്നതിനും കാരണമാകും. കഴുത്തിന്റെ പിന്‍ഭാഗത്ത് നിന്ന് ഷാംപൂ ചെയ്യാന്‍ ആരംഭിക്കുന്നതാകും നല്ലത്. താഴെനിന്നും മുകളിലോട്ട് തേയ്ച്ച് പിടിപ്പിക്കുക. 4. ഷാംപൂ തേയ്ച്ചു പിടിപ്പിക്കാന്‍ വിരലറ്റങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. നഖങ്ങളും കൈത്തലങ്ങളും ഉപയോഗിക്കാതെ ശ്രദ്ധിക്കുക. 5. ഷാംപൂ ചെയ്ത ശേഷം മുടി ചൂട് വെള്ളം ഉപയോഗിച്ച് കഴുകാന്‍ പാടില്ല. ഇത് മുടി കൊഴിയുന്നതിനും വരണ്ടുപോവുന്നതിനും കാരണമാകും.

Read More