ഫേസ്ബുക്ക് പോസ്റ്റുകള്‍ നോക്കുന്നത് അവരുടെ ജോലി; വാര്‍ഷിക ശമ്പളം 2,50,000 രൂപവരെ

ഫേസ്ബുക്ക് പോസ്റ്റുകള്‍ നോക്കുന്നത് അവരുടെ ജോലി; വാര്‍ഷിക ശമ്പളം 2,50,000 രൂപവരെ

ഫേസ്ബുക്കില്‍ നിങ്ങളിടുന്ന പോസ്റ്റുകള്‍ നിരീക്ഷിക്കുക അതിനായി വര്‍ഷം 2,50,000 രൂപവരെ ശമ്പളം വാങ്ങുക. ഇങ്ങനെയുമുണ്ട് ഒരു ജോലി. ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍പാക്ടിലെ ഏതാണ്ട് 1600 തൊഴിലാളികളുടെ ജോലിയുടെ സ്വഭാവമാണ് പറഞ്ഞത്. ഫേസ്ബുക്കിനു വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ മോഡറേഷന്‍ ജോലികള്‍ ചെയ്യുന്ന ജെന്‍പാക്റ്റ് ജീവനക്കാരുടെ ശമ്പളം 8,000 രൂപയില്‍ നിന്ന് 20,000 രൂപയായി ഉയര്‍ത്തിയതായി ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ജെന്‍പാക്ടിന്റെ ഹൈദരാബാദ് യൂണിറ്റ്, ഇംഗ്ലീഷ് പോസ്റ്റുകള്‍ക്ക് പുറമേ, ഇന്ത്യന്‍ ഭാഷകളിലെയും അറബിക്, ചില അഫ്ഗാന്‍, ഏഷ്യന്‍ ഗോത്ര ഭാഷകളിലെയും പോസ്റ്റുകള്‍ അവലോകനം ചെയ്യുന്നുണ്ട്. ഫേസ്ബുക്കിന്റെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചതായി ഉപയോക്താക്കള്‍ ഫ്‌ലാഗ്/റിപ്പോര്‍ട്ട് ചെയ്യുന്ന പോസ്റ്റുകള്‍ പരിശോധിക്കുക എന്നതാണ് ഇവിടുത്തെ ജീവനക്കാരുടെ ജോലി. അക്രമം, നഗ്‌നത, വര്‍ഗ്ഗീയത, വിദ്വോഷ പ്രചാരണം ഉള്ളടക്കമുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ ഈ ജീവനക്കാര്‍ പരിശോധിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവര്‍ മാനസികമായും കഷ്ടപ്പെടുകയാണെന്ന് ഫെബ്രുവരിയില്‍…

Read More