രാജ്യം ആര്‍ക്കൊപ്പം!… വോട്ടെണ്ണല്‍ തുടങ്ങി

രാജ്യം ആര്‍ക്കൊപ്പം!… വോട്ടെണ്ണല്‍ തുടങ്ങി

കൊച്ചി: കൗണ്ടിങ് സെന്ററുകളില്‍ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് വോട്ടുകളും എണ്ണുന്നതിനൊപ്പം തന്നെ വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണും. മിനിറ്റുകള്‍ക്കകം ആദ്യ ഫലസൂചനകള്‍ പുറത്തുവരും. രാജ്യം ആരു ഭരിക്കുമെന്നതിന്റെ ഫലസൂചനകള്‍ ഉച്ചയോടെ പുറത്തുവരും. ഓരോ നിയമസഭാ മണ്ഡലത്തിലെയും 5 ബൂത്തുകളില്‍ വിവിപാറ്റ് കൂടി എണ്ണേണ്ടതിനാല്‍ വൈകിട്ട് ആറോടെയാകും ഔദ്യോഗിക ഫലപ്രഖ്യാപനം. ഏപ്രില്‍ 11 മുതല്‍ ഈ മാസം 19 വരെ 7 ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ പോളിങ് 67.11%. കേരളത്തില്‍ മൊത്തം 2 കോടിയിലേറെ വോട്ടര്‍മാര്‍ 227 സ്ഥാനാര്‍ഥികളില്‍ നിന്നാണ് 20 പേരെ തിരഞ്ഞെടുക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സംസ്ഥാന പൊലീസ് സേന പ്രവേശിക്കുന്നതു തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കിയിട്ടുണ്ട്. തപാല്‍ വോട്ടിലെ വ്യാപക ക്രമക്കേടു കണക്കിലെടുത്ത്, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പക്ഷം ചേര്‍ന്നുള്ള ഇടപെടലുകള്‍ ഒഴിവാക്കാനാണിത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കേന്ദ്ര സേനയ്ക്കു മാത്രമാണു സുരക്ഷാ ചുമതല. പുറത്തെ സുരക്ഷ…

Read More

ഭൂരിപക്ഷം 50000ത്തില്‍ കുറയില്ല: എ.എം.ആരിഫ്

ഭൂരിപക്ഷം 50000ത്തില്‍ കുറയില്ല: എ.എം.ആരിഫ്

ആലപ്പുഴ: മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുള്ളതായി ആലപ്പുഴ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ.എം. ആരിഫ്. 50,000ത്തില്‍ കുറയാത്ത ഭൂരിപക്ഷം ലഭിക്കും.ഹരിപ്പാടൊഴികെ എല്ലാ നിയോജക മണ്ഡലങ്ങളിലും ലീഡ് നേടുമെന്നും ആരിഫ് പറഞ്ഞു.രാവിലെ 7 മണിയോടെ തന്നെ വോട്ടെണ്ണല്‍ കേന്ദ്രമായ ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍ ആരിഫ് എത്തി.

Read More

എറണാകുളത്ത് പി രാജീവ് അത്ഭുതം കാട്ടുമോ? മധ്യകേരളത്തില്‍ ഇടതുപക്ഷത്തെ ഞെട്ടിക്കുന്ന പോസ്റ്റ് പോള്‍ സര്‍വ്വെ

എറണാകുളത്ത് പി രാജീവ് അത്ഭുതം കാട്ടുമോ? മധ്യകേരളത്തില്‍ ഇടതുപക്ഷത്തെ ഞെട്ടിക്കുന്ന പോസ്റ്റ് പോള്‍ സര്‍വ്വെ

തിരുവനന്തപുരം: കേരളത്തില്‍ യു ഡി എഫ് തരംഗമെന്നായിരുന്നു ഇന്നലെ പുറത്തുവന്ന ദേശീയ മാധ്യമങ്ങളുടെയടക്കം സര്‍വ്വെകള്‍ പ്രവചിച്ചത്. കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ സര്‍വ്വെയും സമാനമായിരുന്നു. എന്നാല്‍ എതെല്ലാം തള്ളികളയുന്നതാണ് കൈരളി ടിവിയും സിഇഎസും ചേര്‍ന്ന് നടത്തിയ പോസ്റ്റ് പോള്‍ സര്‍വ്വെ. വടക്കന്‍ കേരളത്തില്‍ ഇടതു പക്ഷത്തിന് വമ്പന്‍ ജയം പ്രഖ്യാപിക്കുന്ന സര്‍വ്വെ പക്ഷെ മധ്യകേരളത്തില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും വ്യക്തമാക്കുന്നു. മധ്യ കേരളത്തില്‍ ആകെയുള്ള ആറ് സീറ്റുകളില്‍ രണ്ട് സീറ്റുകളില്‍ മാത്രമാണ് ഇടതുപക്ഷത്തിന് വിജയം ഉറപ്പുള്ളതെന്നാണ് സര്‍വ്വെ പറയുന്നത്. തൃശൂരില്‍ രാജാജി അട്ടിമറി വിജയം നേടുമ്പോള്‍ ആലത്തൂര്‍ പി കെ ബിജു നിലനിര്‍ത്തും. എന്നാല്‍ ചാലക്കുടി, എറണാകുളം, കോട്ടയം, ഇടുക്കി മണ്ഡലങ്ങളില്‍ യുഡിഎഫിനാണ് സര്‍വ്വെ മുന്‍തൂക്കം നല്‍കുന്നത്. ശ്രദ്ധേയമായ പോരാട്ടം നടന്ന ആലത്തൂരില്‍ ഇടതു സ്ഥാനാര്‍ത്ഥി പി കെ ബിജു ഹാട്രിക് വിജയം നേടുമെന്നാണ് കൈരളി- സി ഇ എസ്…

Read More

കള്ളവോട്ട് ആരോപണം; 110 ബൂത്തുകളില്‍ റീപോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ്

കള്ളവോട്ട് ആരോപണം; 110 ബൂത്തുകളില്‍ റീപോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ്

കാസര്‍കോട്: ലോക് സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം ഉയരുന്ന കാസര്‍കോട് ജില്ലയിലെ 110 ബൂത്തുകളില്‍ റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കാനാണ് യുഡിഎഫിന്റെ തീരുമാനം. 110 ഓളം ബൂത്തുകളുടെ ലിസ്റ്റ് തയ്യാറാക്കിയാണ് യുഡിഎഫ് പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. കാസര്‍കോട് മണ്ഡലത്തിലെ എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നതായാണ് കോണ്‍ഗ്രസിന്റെ ആരോപണം. ചെറുതാഴം പഞ്ചായത്തിലെ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു. ദൃശ്യങ്ങള്‍ പുറത്ത് വിട്ടായിരുന്നു കോണ്‍ഗ്രസ് ആരോപണമുന്നയിച്ചത്. ജനപ്രതിനിധികള്‍, മുന്‍പഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരി – വ്യവസായി പ്രതിനിധികള്‍ എന്നിവരൊക്കെയും കള്ളവോട്ടിന് നേതൃത്വം നല്‍കിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആരോപിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഒരാള്‍ ഒന്നിച്ചു കൈമാറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ വെബ് കാസ്റ്റിംഗിലെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നതെന്നതിനാല്‍ സിപിഎം കടുത്ത…

Read More

ക്യു നില്‍ക്കാതെ വോട്ട് ചെയ്തതിന് അജിത്തിന് ശാലിനിക്കും നേരെ കയ്യേറ്റ ശ്രേമം വീഡിയോ

ക്യു നില്‍ക്കാതെ വോട്ട് ചെയ്തതിന് അജിത്തിന് ശാലിനിക്കും നേരെ കയ്യേറ്റ ശ്രേമം വീഡിയോ

കേരളത്തിലടക്കം നിരവധി ആരാധകരുള്ള തമിഴ്‌നടനാണ് അജിത്ത്. പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം സെല്‍ഫിയെടുക്കാനും സംസാരിക്കാനുമെല്ലാം ആരാധകര്‍ ഒപ്പം കൂടാറുണ്ട്. എന്നാല്‍ ആ ഇഷ്ടവും ആരാധനയുമെല്ലാം പ്രതിഷേധത്തിലേക്ക് വഴിമാറുന്ന കാഴ്ചയാണ് തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പു ദിവസം കണ്ടത്. ക്യൂവില്‍ നില്‍ക്കാതെ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ അജിത്തിനും ഭാര്യ ശാലിനിക്കുമെതിരെ ആളുകള്‍ പ്രതിഷേധിക്കുന്ന വിഡിയോ നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

Read More

പത്തനംതിട്ടയിലെ കനത്ത പോളിങ്; സാമുദായിക വോട്ടുകളുടെ ഏകീകരണമെന്ന് സൂചന

പത്തനംതിട്ടയിലെ കനത്ത പോളിങ്; സാമുദായിക വോട്ടുകളുടെ ഏകീകരണമെന്ന് സൂചന

പത്തനംതിട്ട: പത്തനംതിട്ടയില്‍ പതിമൂന്നേമുക്കാല്‍ ലക്ഷം വോട്ടര്‍മാരില്‍ പത്ത് ലക്ഷത്തിലേറെപ്പേര്‍ വോട്ട് ചെയ്തു. സാമുദായിക വോട്ടുകളുടെ ഏകീകരണ സൂചനയാണ് കുതിച്ചുയര്‍ന്ന പോളിംഗ് നല്‍കുന്നത്. ഹിന്ദു ഭൂരിപക്ഷ മേഖലകളിലും ന്യൂനപക്ഷ കേന്ദ്രങ്ങളിലും ഉണ്ടായ ശക്തമായ പോളിംഗില്‍ പ്രതീക്ഷയിലും ആശങ്കയിലുമാണ് മുന്നണികള്‍. ശക്തമായ ത്രികോണപ്പോരില്‍ ജയം ഉറപ്പാക്കാന്‍ മൂന്നര ലക്ഷത്തിലേറെ വോട്ട് നേടണം. ശബരിമല വലിയ ചര്‍ച്ചയായ മണ്ഡലത്തില്‍ ഹിന്ദു വിഭാഗങ്ങളുടെ ശക്തികേന്ദ്രങ്ങളായ ആറന്മുളയിലും കോന്നിയിലും അടൂരിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. സമാന രീതിയില്‍ ക്രൈസ്തവ മേഖലകളായ കാാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും കണ്ടതും ശക്തമായ പോളിംഗാണ്. രാഹുല്‍ ഫാക്ടറും ബിജെപി വിരോധവും വഴി ന്യൂനപക്ഷ വോട്ട് യുഡിഎഫിന് അനുകൂലമായി ഏകീകരിച്ചെന്നാണ് ആന്റോ ക്യാമ്പിന്റെ വിലയിരുത്തല്‍. ഒപ്പം ഹൈന്ദവ വോട്ടുകളില്‍ നിശ്ചിത ശതമാനവും പ്രതീക്ഷിക്കുന്നു. ആറന്മുളയിയിലെയും കോന്നിയിലേയും അടൂരിലേയും പാര്‍ട്ടി അനുഭാവമുള്ള ഹൈന്ദവ വോട്ട് ചോരില്ലെന്നാണ് ഇടത് കണക്ക്കൂട്ടല്‍. ബിജെപിയോടുള്ള എതിര്‍പ്പില്‍ ന്യൂനപക്ഷ വോട്ട്…

Read More

പത്തനംതിട്ടയിലും ആറ്റിങ്ങലും ഇരട്ട വോട്ട് ആരോപണം ശക്തം; വോട്ട് ഇരട്ടിപ്പിച്ചതിന് പിന്നില്‍ സിപിഎമ്മും ബിജെപിയുമെന്ന്!…

പത്തനംതിട്ടയിലും ആറ്റിങ്ങലും ഇരട്ട വോട്ട് ആരോപണം ശക്തം; വോട്ട് ഇരട്ടിപ്പിച്ചതിന് പിന്നില്‍ സിപിഎമ്മും ബിജെപിയുമെന്ന്!…

തിരുവനന്തപുരം: ആറ്റിങ്ങലിലും പത്തനംതിട്ടയിലും വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് യുഡിഎഫിന്റെ പരാതി. പല ആളുകള്‍ക്കും ഇരട്ട വോട്ടുകളുണ്ടെന്നാണ് യുഡിഎഫ് പരാതിപ്പെടുന്നത്. പൊരിഞ്ഞ ത്രികോണപ്പോര് നടക്കുന്ന മണ്ഡലങ്ങളായ പത്തനംതിട്ടയിലും ആറ്റിങ്ങലിലുമാണ് പല ആളുകള്‍ക്കും രണ്ട് ഇടങ്ങളില്‍ വോട്ടുണ്ടെന്ന് പരാതിയുയരുന്നത്. പത്തനംതിട്ടയില്‍ 87,612 വോട്ടര്‍മാര്‍ക്കും, ആറ്റിങ്ങലില്‍ 1,12,322 വോട്ടര്‍മാര്‍ക്കും ഇരട്ട വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഒരാള്‍ക്ക് പല തരം വോട്ടര്‍ ഐഡികളുണ്ട്. ഇത് കള്ളവോട്ട് നടത്താനുള്ള ആസൂത്രിത ശ്രമമാണ്. വോട്ട് ഇരട്ടിപ്പിച്ചതിന് പിന്നില്‍ സിപിഎമ്മും ബിജെപിയുമാണെന്നും, വോട്ടെടുപ്പ് ദിവസം വ്യാപകമായി കള്ളവോട്ട് നടക്കാന്‍ സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ആറ്റിങ്ങലും പത്തനംതിട്ടയിലും ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പരാതിയും നല്‍കിയിട്ടുണ്ട്. ആറ്റിങ്ങലുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ച് വരികയാണെന്നും ചിലയിടത്ത് ഇരട്ട വോട്ട് ആരോപണം ശരിയാണെന്ന് വ്യക്തമായതായും ജില്ലാ കളക്ടര്‍ കെ. വാസുകി വ്യക്തമാക്കി. ഒന്നിലധികം സ്ഥലത്ത് വോട്ടുള്ളവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ…

Read More

കേരളം വിധിയെഴുതുന്നു!… വോട്ടെടുപ്പ് തുടങ്ങി

കേരളം വിധിയെഴുതുന്നു!… വോട്ടെടുപ്പ് തുടങ്ങി

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതുന്നു. വോട്ട് എടുപ്പ് തുടങ്ങി. ആദ്യഘട്ടത്തില്‍ കാര്യമായ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് പോളിങ്. വൈകിട്ട് ആറു വരെ പോളിങ് ബൂത്തിലെ ക്യൂവില്‍ ഉള്ളവര്‍ക്ക് വോട്ട് ചെയ്യാം. ആറ് മണിക്ക് ശേഷം വരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡിന് പുറമെ കമ്മീഷന്‍ അംഗീകരിച്ച മറ്റ് 13 രേഖകളില്‍ ഏതെങ്കിലും ഒരെണ്ണം കാണിച്ചാലും വോട്ട് ചെയ്യാം. പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും. 20 ലോക്‌സഭ മണ്ഡലങ്ങളിലെ 140 നിയമസഭ മണ്ഡലങ്ങളിലും പോളിങ് സാമഗ്രി വിതരണം ഉണ്ടാകും. 24,970 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.വൈകിട്ടോടെ പോളിങ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അതാത് ബൂത്തുകളിലെത്തി ചുമതലയേറ്റെടുക്കും. 261,51,534 വോട്ടര്‍മാരാണ് ഇത്തവണയുള്ളത്. ഇതില്‍ 1,34,66,521 പേര്‍ സ്ത്രീ വോട്ടര്‍മാരും1,26,84,839 പുരുഷ വോട്ടര്‍മാരുണ്ട്. 174…

Read More

മാവോയിസ്റ്റ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കി; പൊലീസിനെ കൂടാതെ സിആര്‍പിഎഫ്, ഇന്ത്യാ ടിബറ്റന്‍ പൊലീസും

മാവോയിസ്റ്റ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കി; പൊലീസിനെ കൂടാതെ സിആര്‍പിഎഫ്, ഇന്ത്യാ ടിബറ്റന്‍ പൊലീസും

തിരുവനന്തപുരം: മാവോയിസ്റ്റ് സാന്നിധ്യ മേഖലകളില്‍ പരിശോധന ശക്തമാക്കി. ബൂത്തുകളില്‍ ലോക്കല്‍ പൊലീസിനെ കൂടാതെ സിആര്‍പിഎഫ്, ഇന്ത്യാ ടിബറ്റന്‍ പൊലീസ് എന്നിവയുടെ നാലുപേരെ വീതം നിയമിച്ചു. അഞ്ചു ജില്ലകളില്‍ മൊത്തം 245 ബൂത്തുകളിലാണു പ്രത്യേക സുരക്ഷയും നിരീക്ഷണവും. വെബ് ക്യാമറ നിരീക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. അട്ടപ്പാടിയില്‍ 6 മാസത്തിലധികമായി മാവോയിസ്റ്റ് സാന്നിധ്യമില്ലെന്നതിനാല്‍ പ്രദേശത്തു കൂടുതല്‍ ശ്രദ്ധ വേണമെന്നാണു പൊലീസ് നിരീക്ഷണം. ഇവിടെ 30 ബൂത്തുകളിലാണു നിരീക്ഷണം. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ സുരക്ഷാ സംവിധാനവും ജില്ലാ മേഖലാ തലത്തില്‍ ഏകോപിപ്പിക്കും. കുറ്റ്യാടി, പേരാവൂര്‍ എന്നിവിടങ്ങളില്‍ മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നതിനു പിന്നില്‍ മുന്‍നിര സംഘടനകളാണെന്നു സംശയമുണ്ട്. കണ്ണൂരില്‍ കേളകം, ആറളം, കരിക്കോട്ടക്കരി എന്നിവിടങ്ങളിലും മലപ്പുറത്ത് നിലമ്പൂരിലും പൊലീസ് ക്യാംപുണ്ടാകും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തോടെ മാവോയിസ്റ്റ് നീക്കം അതീവസൂക്ഷ്മായാണു പൊലീസ് നിരീക്ഷിക്കുന്നത്. തിരുനെല്ലി, മേപ്പാടി, താമരശേരി, കോടഞ്ചേരി എന്നിവിടങ്ങളില്‍…

Read More

കേരളം ഇന്ന് വിധിയെഴുതും; വോട്ടെടുപ്പ് അല്‍പ്പസമയത്തിനകം, ശക്തമായ സുരക്ഷയൊരുക്കി പൊലീസ്

കേരളം ഇന്ന് വിധിയെഴുതും; വോട്ടെടുപ്പ് അല്‍പ്പസമയത്തിനകം, ശക്തമായ സുരക്ഷയൊരുക്കി പൊലീസ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് പോളിങ്. വൈകിട്ട് ആറു വരെ പോളിങ് ബൂത്തിലെ ക്യൂവില്‍ ഉള്ളവര്‍ക്ക് വോട്ട് ചെയ്യാം. ആറ് മണിക്ക് ശേഷം വരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡിന് പുറമെ കമ്മീഷന്‍ അംഗീകരിച്ച മറ്റ് 13 രേഖകളില്‍ ഏതെങ്കിലും ഒരെണ്ണം കാണിച്ചാലും വോട്ട് ചെയ്യാം. പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും. 20 ലോക്‌സഭ മണ്ഡലങ്ങളിലെ 140 നിയമസഭ മണ്ഡലങ്ങളിലും പോളിങ് സാമഗ്രി വിതരണം ഉണ്ടാകും. 24,970 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.വൈകിട്ടോടെ പോളിങ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അതാത് ബൂത്തുകളിലെത്തി ചുമതലയേറ്റെടുക്കും. 261,51,534 വോട്ടര്‍മാരാണ് ഇത്തവണയുള്ളത്. ഇതില്‍ 1,34,66,521 പേര്‍ സ്ത്രീ വോട്ടര്‍മാരും1,26,84,839 പുരുഷ വോട്ടര്‍മാരുണ്ട്. 174 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ ഇത്തവണ സമ്മതിദാനാവകാശം നിര്‍വ്വഹിക്കും. പ്രശ്‌നസാധ്യതയുള്ള 3621 പോളിങ് ബൂത്തുകളില്‍…

Read More