സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി പൊലീസ്; നടപന്തലില്‍ വിരിവെക്കാന്‍ അനുമതി

സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി പൊലീസ്; നടപന്തലില്‍ വിരിവെക്കാന്‍ അനുമതി

ശബരിമല: ഭക്തര്‍ക്ക് സന്നിധാനത്ത് എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയതായി അറിയിപ്പ്. രാത്രി പത്ത് മണിയോടെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് സന്നിധാനത്തെ ഉച്ചഭാഷിണിയിലൂടെ അറിയിച്ചത്. സന്നിധാനത്ത് ഭക്തര്‍ക്ക് തങ്ങാനും വിരിവയ്ക്കാനും ഒരു നിയന്ത്രണവും ഇല്ലെന്നും അറിയിപ്പില്‍ പറയുന്നു. സ്ത്രീകളും കുട്ടികളുമുള്ള സംഘങ്ങള്‍ക്ക് രാത്രിയിലും പകലിലും ഒരേ പോലെ നടപ്പന്തലില്‍ വിരിവയ്ക്കാമെന്നും അറിയിപ്പില്‍ പറയുന്നു. മലയാളത്തില്‍ കൂടാതെ വിവിധ ഭാഷകളിലായി ഇക്കാര്യങ്ങള്‍ ഉച്ചഭാഷിണിയിലൂടെ തീര്‍ഥാടകരെ അറിയിച്ചു. ഇന്ന് വൈകിട്ടോടെ സന്നിധാനത്ത് എത്തിയ പത്തനംതിട്ട ജില്ലാ കളക്ടര്‍ നൂര്‍ മുഹമ്മദ് ദേവസ്വം ബോര്‍ഡ്-പൊലീസ് അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് സന്നിധാനത്ത് വിരിവയ്ക്കുന്നതിനുള്ള നിയന്ത്രണം പിന്‍വലിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നത്. സന്നിധാനത്ത് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളുടെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് നേരെ നിരന്തരം വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതെന്നാണ് സൂചന. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക്…

Read More

‘ശനിയാഴ്ച ശബരിമലയിലെത്തും’; സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി, അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

‘ശനിയാഴ്ച ശബരിമലയിലെത്തും’; സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി, അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ദില്ലി: ശബരിമല സന്ദര്‍ശനത്തിനായി നവംബര്‍ 17 ന് (ശനിയാഴ്ച) എത്തുമെന്ന് വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്ന് അവര്‍ വ്യക്തമാക്കി. ആറ് യുവതികള്‍ക്ക് ഒപ്പമായിരിക്കും തൃപ്തി ശബരിമല ദര്‍ശനത്തിനെത്തുക. ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി. ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച വിധിയെ സ്വാഗതം ചെയ്ത തൃപ്തി താന്‍ ക്ഷേത്രസന്ദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ സന്ദര്‍ശനത്തിന്റെ തീയതി പ്രഖ്യാപിച്ചിരുന്നില്ല. സ്ത്രീകളുടെ അവകാശം സുപ്രീംകോടതി ഹനിക്കില്ലെന്ന കാര്യം ഉറപ്പാണെന്നും അവര്‍ പറഞ്ഞിരുന്നു. അതേസമയം തൃപ്തി ദേശായി ശബരിമലയില്‍ എത്തുന്നത് സംബന്ധിച്ച് ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read More

ശബരിമല; പുനഃപരിശോധ ഹര്‍ജി മൂന്ന് മണിക്ക് പരിഗണിക്കും, റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി, പരിഗണിക്കുന്നത് 49 റിവ്യു ഹര്‍ജികള്‍

ശബരിമല; പുനഃപരിശോധ ഹര്‍ജി മൂന്ന് മണിക്ക് പരിഗണിക്കും, റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി, പരിഗണിക്കുന്നത് 49 റിവ്യു ഹര്‍ജികള്‍

ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട നാല് റിട്ട് ഹര്‍ജികളും പരിഗണിയ്ക്കുന്നത് സുപ്രീംകോടതി മാറ്റി. ചൊവ്വാഴ്ച രാവിലെ തന്നെ പരിഗണനയ്‌ക്കെടുത്ത കേസുകള്‍ എന്നേയ്ക്ക് എന്ന് വ്യക്തമാക്കാതെ മാറ്റുകയായിരുന്നു. റിവ്യു ഹര്‍ജികള്‍ പരിഗണിച്ച ശേഷമേ ഇനി ഇവയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ.ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച വിധിയ്‌ക്കെതിരെയുള്ള 49 റിവ്യു ഹര്‍ജികള്‍ ഉച്ച തിരിഞ്ഞു മൂന്നിന് കോടതി പരിഗണിയ്ക്കും.റിവ്യൂ പരിഗണിച്ച ശേഷം റിട്ട് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി മാറിക അമ്പാട്ടുകണ്ടം മലയില്‍ മൂന്നു മാസം പഴക്കമുള്ള അസ്ഥികൂടം; മൃതദേഹം തൃശൂര്‍ സ്വദേശിയുടേതെന്ന് പൊലീസ്, പുലിയിറങ്ങുന്ന നിരപ്പാറ മലയിലെ മരണത്തില്‍ ദുരൂഹത റിവ്യൂ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍, അതില്‍ തീരുമാനമെടുത്ത ശേഷം വേണം റിട്ട് ഹര്‍ജികളില്‍ തീരുമാനം എടുക്കേണ്ടതെന്ന് ഹര്‍ജിക്കാരനായ വി എച്ച് പി നേതാവ് എസ് ജയരാജ് കുമാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അര്യാമ സുന്ദരം…

Read More

ശബരിമല ചിത്തിര ആട്ടവിശേഷ സംഘര്‍ഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ശബരിമല ചിത്തിര ആട്ടവിശേഷ സംഘര്‍ഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ശബരിമല സംഘര്‍ഷത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചിത്തിര ആട്ടവിശേഷ സമയത്തെ സംഘര്‍ഷത്തിലാണ് കേസെടുത്തത്. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡിനോട് കോടതി വിശദീകരണം തേടി. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷ സമയത്ത് ആചാര ലംഘനം നടന്നുവെന്നാണ് ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ത്രീകളെ തടഞ്ഞു എന്നടക്കമുള്ള റിപ്പോര്‍ട്ട് നേരത്തെ സ്‌പെഷ്യല്‍ കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇപ്പോള്‍ സ്വമേധയാ കേസെടുത്തത്.

Read More

ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിയ്ക്കാനുള്ള ധര്‍മ്മയുദ്ധമാണ് ശബരിമലയില്‍ നടക്കുന്നത്: പി.എസ്.ശ്രീധരന്‍ പിള്ള

ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിയ്ക്കാനുള്ള ധര്‍മ്മയുദ്ധമാണ് ശബരിമലയില്‍ നടക്കുന്നത്: പി.എസ്.ശ്രീധരന്‍ പിള്ള

പറവൂര്‍: ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ എന്‍ ഡി എ നടത്തുന്നത് ധര്‍മ്മയുദ്ധമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള. ശബരിമല സംരക്ഷണത്തിനായി എന്‍ഡിഎ നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രക്ക് പറവൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ധര്‍മ്മയുദ്ധത്തില്‍ ഓരോ ദിവസം ചെല്ലുന്തോറും നമുക്കനുകൂലമായ സാഹചര്യങ്ങളാണ് സംജാതമായികൊണ്ടിരിക്കുന്നത്.ഈ യാത്രയില്‍ ഉടനീളം കാക്കുന്ന അഭൂതപൂര്‍വ്വമായ ജനക്കൂട്ടം ഭഗവാന്റെ അനുഗ്രഹമാണ്. ഈ ജനക്കൂട്ടം കാലഘട്ടത്തിന്റെ ആവിശ്യമാണ്. ചരിത്രം മുന്നോട്ടുള്ള പ്രവാഹമാണ് അതിനെ തടയാന്‍ ആര് വിചാരിച്ചാലും സാധിക്കില്ല. സിപിഎമ്മിന്റെ തന്നെ മുഴുവന്‍ അണികളും മുഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്റേയും കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കാരുടെ ആധിപത്യത്തിനെതിരായി ചിന്തിയ്ക്കുന്നവരാണ്. കേരള മുഖ്യ മന്ത്രിയ്ക്കു നവോത്ഥാന നായകനാകാന്‍ മോഹമുണ്ടു.. ജീവിതത്തില്‍ താനൊരു നവോത്ഥാന നായകനായി തലമുറകള്‍ കൊണ്ടു നടക്കണമെന്ന് ആഗ്രഹിയ്ക്കുന്നു.. അങ്ങിനെ ആഗ്രഹിക്കാന്‍ അവസരമുണ്ട് അവകാശവുമുണ്ട്. ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ ഏത് പിച്ചക്കാരനും സവാരി ചെയ്യാന്‍ സാധിക്കുമായിരുന്നു. ശ്രീനാരായണഗുരു…

Read More

കലാപമുണ്ടാക്കാൻ ശ്രമം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം: പി.കെ. കൃഷ്ണദാസ്

കലാപമുണ്ടാക്കാൻ ശ്രമം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം: പി.കെ. കൃഷ്ണദാസ്

തൃപ്പൂണിത്തുറ: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ജാതിമത കലാപമുണ്ടാക്കാൻ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ബിജെപി ദേശീയസമിതിയംഗം പി.കെ. കൃഷ്ണദാസ് തൃപ്പൂണിത്തുറയിൽ നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒക്ടോബർ 19 വെള്ളിയാഴ്ച ദിവസം രഹന ഫാത്തിമ എന്ന മുസ്ലീം യുവതിയെ പോലീസ് സഹായത്തോടെ ശബരിമലയിൽ പ്രവേശിപ്പിക്കാനും തുടർന്ന് മലബാർ മേഖലയിൽ മുസ്ലീം പള്ളികൾക്കു നേരെ കല്ലെറിഞ്ഞ് കലാപമുണ്ടാക്കാനുമാർന്നു മുഖ്യമന്ത്രിയുടേയും മാർക്സിസ്റ്റു പാർട്ടിയുടേയും ശ്രമം. കല്ലെറിയാനായി ഡിവൈഎഫ്ഐ പ്രവർത്തരേയും സിപിഎം തയ്യാറാക്കി നിറുത്തിയിരുന്നു. ഹിന്ദു മുസ്ലീം കലാപമാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത്. വിശ്വാസികളുടെ പ്രതിഷേധം മൂലം രഹന ഫാത്തിമയ്ക്ക് പിന്തിരിയേണ്ടി വന്നതിലൂടെ കലാപത്തിനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 -ാം വാർഷികം സവർണ്ണ അവർണ്ണ വിഷയമായി ചിത്രീകരിച്ച്   സവർണ്ണ, അവർണ്ണ വിഭാഗിയത സൃഷ്ട്ടിച്ച് ജാതി  സംഘർഷങ്ങൾക്കാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പി.കെ. കൃഷ്ണദാസ് ആരോപിച്ചു. കൗമാരക്കാരായ പെണ്‍കുട്ടികളോട് ലൈംഗികാതിക്രമങ്ങളെ…

Read More