ഇടത് വലത് മുന്നണികള്‍ കളം പിടിച്ചു ; ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമില്ല, രോഷാകുലരായി അണികള്‍

ഇടത് വലത് മുന്നണികള്‍ കളം പിടിച്ചു ; ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമില്ല, രോഷാകുലരായി അണികള്‍

ഡല്‍ഹി: ഇടതു വലതു മുന്നണികള്‍ മണ്ഡലങ്ങളില്‍ സജീവതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടും ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എങ്ങുമെത്തിയില്ല. ഹോളി ആഘോഷങ്ങള്‍ക്ക് ശേഷം ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്ന് കരുതിയെങ്കിലും അതുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇന്നലെ രാത്രി ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും പട്ടിക പുറത്തിറക്കിയില്ല. ഉത്തരേന്ത്യയില്‍ ഇന്ന് ഹോളി ആയതിനാല്‍ നാളെ പ്രസിദ്ധീകരിക്കാനേ സാധ്യതയുള്ളൂ. ചൊവ്വാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പട്ടികക്ക് അന്തിമരൂപം നല്‍കിയത്. രാത്രി ഒരു മണി വരെ യോഗം തുടര്‍ന്നതിനാല്‍ അന്ന് പ്രസിദ്ധീകരിക്കാനായില്ല. ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ചര്‍ച്ചകള്‍ കൂടി പൂര്‍ത്തിയായ ശേഷം ഇന്നലെ ഒരുമിച്ച് പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. പാമ്പ് പ്രേമികള്‍ക്കായി ഇതാ അഞ്ചിടങ്ങള്‍ ഇടത് – വലത് മുന്നണികള്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പ്രചരണം ആരംഭിച്ചിട്ടും ബിജെപി സ്ഥാനാര്‍ത്ഥികള്‍ കളത്തില്‍ ഇറങ്ങാത്തത് അണികളെ അലോസരപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരം ഒഴിച്ച് ബാക്കി 19 സീറ്റുകളിലും സ്ഥാനാര്‍ഥികളാരാണെന്ന് ധാരണയായത്…

Read More

ബിജെപിയില്‍ തര്‍ക്കം തീരുന്നില്ല!… 18 സീറ്റില്‍ സമവായമായില്ല, തൂഷാര്‍ തൃശൂരിലെത്തിയാല്‍ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍

ബിജെപിയില്‍ തര്‍ക്കം തീരുന്നില്ല!… 18 സീറ്റില്‍ സമവായമായില്ല, തൂഷാര്‍ തൃശൂരിലെത്തിയാല്‍ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ബിജെപിയുടെ നിര്‍ണ്ണായക കോര്‍കമ്മറ്റിയോഗം കോട്ടയത്ത് ചേരുകയാണ്. തിരുവനന്തപുരത്തും കോട്ടയത്തും ഒഴികെ മറ്റൊരിടത്തും ഉറപ്പിച്ച് ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബിജെപിക്ക് ആയിട്ടില്ല. തിരുവനന്തപുരത്ത് കുമ്മനവും കോട്ടയത്ത് പിസി തോമസും സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയുടെ കാര്യത്തിലാണ് പ്രധാന തര്‍ക്കം നടക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്ക് പത്തനംതിട്ടയില്‍ മത്സരിച്ചാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബിജെപി ദേശീയ നേതൃത്വം നിര്‍ബന്ധം പിടിച്ചാല്‍ തുഷാറിന് തൃശൂര്‍ നല്‍കേണ്ടിവരികയും തൃശൂരിലെ സാധ്യതാ പട്ടികയില്‍ മുന്നിലുള്ള കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ പരിഗണിക്കേണ്ടി വരുകയും ചെയ്യും. മാത്രമല്ല ബിജെപി സംസ്ഥാന പ്രസിഡന്റ് മത്സര രംഗത്ത് വേണോ എന്ന കാര്യത്തിലും ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാണ്. പന്തളം രാജകുടുംബത്തിലെ അംഗം ശശികുമാര വര്‍മ്മയക്കമുള്ള പേരുകളും പത്തനംതിട്ടയിലേക്ക് ഉയര്‍ന്ന് വന്നിട്ടുമുണ്ട്. അതെ സമയം…

Read More

കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി; ത്രിപുരയിലെന്ത് സംഭവിച്ചെന്ന് അറിയാമല്ലോ? പൂജ്യത്തില്‍ നിന്ന് സര്‍ക്കാരുണ്ടാക്കുമെന്ന് മോദി

കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി; ത്രിപുരയിലെന്ത് സംഭവിച്ചെന്ന് അറിയാമല്ലോ? പൂജ്യത്തില്‍ നിന്ന് സര്‍ക്കാരുണ്ടാക്കുമെന്ന് മോദി

കൊല്ലം: കേരളത്തിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എന്‍ഡിഎ മഹാസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയെ എഴുതിത്തള്ളരുത്. നിങ്ങള്‍ എത്ര ആക്രമിച്ചാലും ബിജെപി തിരികെ വരും. ത്രിപുരയിലെന്ത് സംഭവിച്ചെന്ന് അറിയാമല്ലോ? പൂജ്യത്തില്‍ നിന്നാണ് ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിലേക്കെത്തിയത്. ത്രിപുരയിലെന്ത് സംഭവിച്ചോ, അത് കേരളത്തില്‍ സംഭവിക്കും. യുഡിഎഫും എല്‍ഡിഎഫും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. അഴിമതിയും വര്‍ഗീതയും രാഷ്ട്രീയ അക്രമങ്ങളും വ്യാപകമായി നടത്താന്‍ അവരൊന്നുപോലെയാണ്. രണ്ട് പേരുകളിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും കേരളത്തിന്റെ സാംസ്‌കാരികാടിത്തറ തകര്‍ക്കാന്‍ അവര്‍ക്കൊരേ നിലപാടാണ്. കേരളത്തിന്റെ യുവാക്കളെയും പാവങ്ങളെയും ഇരുമുന്നണികളും ഒരേപൊലെ അവഗണിക്കുന്നു. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കിയത് എന്‍ഡിഎ സര്‍ക്കാരാണ്. 2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം കൂടും. അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ നടത്തുന്നത്. കര്‍ഷകക്ഷേമത്തിന് വേണ്ടി, വായ്പാലഭ്യത കൂട്ടി, ജലസേചനപദ്ധതികള്‍ കൂട്ടി. കൊല്ലത്തെ കശുവണ്ടി വ്യവസായത്തെ എല്‍ഡിഎഫും യുഡിഎഫും അവഗണിക്കുകയായിരുന്നു. കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ കശുവണ്ടി…

Read More