തൃശ്ശൂര്‍: നിറങ്ങള്‍ വിടര്‍ന്ന പൂരവിസ്മയമായി കുടമാറ്റം. വാശിയോടെ പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങള്‍ പരസ്പരം കുടകള്‍ മത്സരിച്ചുയര്‍ത്തിയതോടെ പൂരപ്രേമികള്‍ ആവേശത്തിലായി. ശാരീരികാവശതകള്‍ അനുഭവപ്പെട്ടെങ്കിലും അതെല്ലാം മറന്ന് പെരുവനം കുട്ടന്മാരാര് നയിച്ച ഇലഞ്ഞിത്തറമേളം, താളപ്പെരുക്കമായി. രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ് കുടമാറ്റം. മുഖാമുഖം നില്ക്കുന്ന പാറമേക്കാവ് – തിരുവമ്പാടി വിഭാഗങ്ങള്‍ തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ച് മത്സരിക്കുന്നതാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്. പതിവുപോലെത്തന്നെ വ്യത്യസ്തമായ കുടകളുടെ ഭംഗി തന്നെയായിരുന്നു കുടമാറ്റത്തിന്റെ പ്രധാന ആകര്‍ഷണം. കഥകളി രൂപങ്ങള്‍ മുതല്‍ മിക്കി മൗസിന്റെ ചിത്രങ്ങള്‍ വരെയുള്ള കുടകളും, പല നിലകളിലുള്ള കുടകളും കുടമാറ്റത്തിന് മിഴിവേകി. രാവിലെ അഞ്ച് മണിക്ക് കണിമംഗലം ശാസ്താവ് വടക്കുന്നാഥന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരത്തിന്റെ ചടങ്ങുകള്‍ക്ക്തുടക്കമായത്. തുടര്‍ന്ന് ചെമ്പുക്കാവ്, പനമുക്കുംപള്ളി, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് തുടങ്ങിയ ദേവീദേവന്മാര് ഘടകപൂരങ്ങളായി വടക്കുന്നാഥന് ക്ഷേത്രത്തിലേക്ക്…
Read MoreTag: തൃശൂര്‍ പൂരം
തൃശൂര്‍ പൂരത്തിന്റെ നിറം കെടുത്തരുതെന്ന് ചെന്നിത്തല; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനംമന്ത്രി
തൃശൂര്‍: ചരിത്ര പ്രാധാന്യമുള്ള തൃശൂര്‍ പൂരത്തിന്റെ നിറം കെടുത്തുന്ന സമീപനം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സര്‍ക്കാരും വനം വകുപ്പും കുറെക്കൂടി അവധാനതയുള്ള സമീപനം സ്വീകരിക്കണം. നൂറ്റാണ്ടുകളായി നടന്ന് വരുന്ന പൂരം നമ്മുടെ സാംസ്കാരിക ലോകത്തിന്റെ മുഖമുദ്രയാണ്. ഇതിന്റെ ശോഭ കെടുത്തരുത്. ആനയുടമകളുമായുള്ള തര്‍ക്കം പരിഹരിച്ച് തൃശൂര്‍പൂരം ഭംഗിയായി നടത്താനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കണമെന്ന് ചെന്നിത്തല ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. അതേസമയം, തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിരോധിച്ചിട്ടില്ലെന്ന് വനംമന്ത്രി കെ രാജു. തെച്ചിക്കോട്ട് രാമചന്ദ്രന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും വൈല്‍ഡ് ലൈഫ് വാര്ഡന് കളക്ടര്‍ക്ക് നല്കിയ കത്തിലും നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും വസ്തുത ചൂണ്ടിക്കാട്ടിയിട്ടേയുള്ളൂ എന്നും മന്ത്രി പറഞ്ഞു. വസ്തുത ചൂട്ടിക്കാണിക്കേണ്ടത് വൈല്‍സ് ലൈഫ് വാര്‍ഡന്റെയും വകുപ്പിന്റെയും ഉത്തരവാദിത്വമാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. കോടതി തീരുമാനം നടപ്പാക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത്…
Read More