കൊച്ചി മെട്രോ; പുതിയ നാലു ട്രെയിനുകള്‍ കൂടിയെത്തി

കൊച്ചി മെട്രോ; പുതിയ നാലു ട്രെയിനുകള്‍ കൂടിയെത്തി

കൊച്ചി: കൊച്ചി മെട്രോ തൈക്കൂടത്തേക്ക് നീട്ടുന്നതിന്റെ ഭാഗമായി കൂടുതല്‍ ട്രെയിനുകള്‍ എത്തിച്ചു. നാലു ട്രെയിനുകളാണ് പുതുതായി മുട്ടം യാര്‍ഡില്‍ എത്തിച്ചിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ഒരെണ്ണം കൂടി എത്തും. ഹൈദരാബാദില്‍ നിന്ന് റോഡ് മാര്‍ഗമാണ് ട്രെയിനെത്തിയത്. നിലവില്‍ 20 ട്രെയിനുകളാണുണ്ടായിരുന്നത്. ആഗസ്റ്റ് 15ന് മുമ്പായി മഹാരാജാസ് കോളജ് സ്റ്റേഷനില്‍ നിന്നും തൈക്കൂടം വരെയുള്ള സര്‍വീസിന്റെ ഉദ്ഘാടനം നടക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് ട്രെയിനുകള്‍ എത്തിച്ചത്. ഇവയുടെ ട്രയണ്‍ റണ്‍ ആരംഭിച്ചു. പുതിയ സ്റ്റേഷനുകള്‍ സജ്ജമാകുമ്പോള്‍ ആവശ്യമായ കൂടുതല്‍ ജീവനക്കാരും എത്തിയിട്ടുണ്ട്. തൈക്കൂടത്തേക്കുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലാണ്. അതേസമയം എ.പി.എം മുഹമ്മദ് ഹനീഷിനെ മാറ്റിയ സ്ഥാനത്ത് പുതിയ എം.ഡിയായി ഇതുവരെയും ആരെയും നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

Read More