ടാക്കോ ബെല്‍, മൈക്രോസോഫ്റ്റ് എക്സ്ബോക്സും ഹാര്‍ദിക് പാണ്ഡ്യയുമായും കൈ കോര്‍ക്കുന്നു

കൊച്ചി : മെക്സിക്കന്‍ റെസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്ലും മൈക്രോസോഫ്റ്റ് എക്സ്ബോക്സും കൈകോര്‍ക്കുന്നു. 2022 ഏപ്രില്‍ 4 മുതല്‍ മുതല്‍ മേയ് ഒന്നു വരെ ടാക്കോ ബെല്‍ ഫാന്‍സിനും ഗെയിം ഇഷ്ടപ്പെടുന്നവര്‍ക്കും എക്സ് ബോക്സ് സീരീസ് എസ് , ക്രിക്കറ്റ് 22 ന്റെ 12 മാസ ഗെയിം പാസ്, പി സി ഗെയിം പാസുകള്‍ എന്നിവ സ്വന്തമാക്കാനുള്ള അവസരം ലഭിക്കും. സമ്മാനം നേടുന്നതിന് ടാക്കോ ബെല്‍ ആപ്പിലൂടെയോ ഇതര ഭക്ഷണവിതരണ ആപ്പുകളിലൂടെയോ, സ്വന്തം മൊബൈല്‍ ഉപയോഗിച്ചു ഉത്പന്നം ഓര്‍ഡര്‍ ചെയ്യുകയോ റെസ്റ്റോറന്റുകളില്‍ പോയി കഴിക്കുകയോ നേരിട്ടു ചെന്നു വാങ്ങുകയോ ചെയ്യാവുന്നതാണ്.

ക്രിക്കറ്റ് താരമായ ഹാര്‍ദിക് പാണ്ഡ്യയുമായി ടാക്കോ ബെല്‍ പങ്കുചേരുകയും ചെയ്യ്തു. ബി വണ്‍ വിത്ത് ദ ഗെയിമില്‍ ചേരാന്‍ ഗെയിമിംഗ് ആരാധകരെയും ടാക്കോ ബെല്‍ ഫാന്‍സിനെയും പ്രേരിപ്പിക്കുന്ന ഡിജിറ്റല്‍ പ്രചാരണ പരിപാടിയുടെ മുഖമായിരിക്കും പാണ്ഡ്യ. ഹാര്‍ദിക് പാണ്ഡ്യ അഭിനയിക്കുന്ന ഡിജിറ്റല്‍ ഫിലിമുകളുടെ ഒരു പരമ്പര ബ്രാന്‍ഡ് പുറത്തിറക്കും. ഗെയിമിംഗ് ലോകത്തുനിന്നുള്ള അവതാരങ്ങളെ യഥാര്‍ത്ഥ ജീവിതസാഹചര്യങ്ങളില്‍ അനുകരിക്കുന്ന കഥാപാത്രങ്ങളെ ആയിരിക്കും അദ്ദേഹം അവതരിപ്പിക്കുക. രണ്ടാം വര്‍ഷവും മൈക്രോ ബോക്സ് എക്സ് ബോക്സുമായി പങ്കുചേരാനും നമ്മുടെ ഉപഭോക്താക്കള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ഗെയിമിംഗ് കണ്‍സോള്‍ നേടാനുള്ള അവസരം നല്‍കാനും കഴിഞ്ഞതില്‍ സന്തുഷ്ടനാണെന്നു ടാക്കോ ബെല്ലിന്റെ മാസ്റ്റര്‍ ഫ്രാഞ്ചൈസി പാര്‍ട്ണറായ ഗൗരവ് ബര്‍മന്‍ പറഞ്ഞു

Related posts