‘ മൂന്നാം ടി20ക്കുള്ള ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍…. ‘

Siddarth-Kaul_710x400xt

ചെന്നൈ: വിന്‍ഡീസിനെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍. പേസര്‍മാരായ ഉമേഷ് യാദവ്, ജസ്പ്രീത് ബുംമ്ര എന്നിവര്‍ക്കും സ്പിന്നര്‍ കുല്‍ദീപ് യാദവിനും വിശ്രമം അനുവദിച്ചു. ഇതേസമയം മീഡിയം പേസര്‍ സിദ്ധാര്‍ത്ഥ് കൗളിനെ സ്‌ക്വാഡിലുള്‍പ്പെടുത്തി. ഇന്ത്യക്കായി രണ്ട് ടി20കളും മൂന്ന് ഏകദിനങ്ങളും മുന്‍പ് കൗള്‍ കളിച്ചിട്ടുണ്ട്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ പര്യടനത്തിനായി തയ്യാറെടുക്കുന്നതിനായാണ് മൂവര്‍ക്കും വിശ്രമം അനുവദിച്ചതെന്ന് ബിസിസിഐ വ്യക്തമാക്കി. ഞായറാഴ്ച ചെന്നൈയിലാണ് വിന്‍ഡീസിനെതിരായ അവസാന ടി20.

‘ ഭീഷണി വേണ്ട… ഞങ്ങളുണ്ട് കൂടെ.. ‘ ; വിജയ് ചിത്രം സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിനെതിരെ തമിഴ് സിനിമാലോകം

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ്മ(നായകന്‍), ശീഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹാല്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ഷഹബാദ് നദീം, സിദ്ധാര്‍ത്ഥ് കൗള്‍.

share this post on...

Related posts