എറണാകുളത്ത് യുഡിഎഫിന് വിജയം; വോട്ടെണ്ണല്‍ പൂര്‍ത്തിയായി

കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലത്തില്‍ യുഡിഫ് വിജയം. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് ലീഡ് 3673 ആയി. കൗണ്ടിങ് സ്റ്റേഷന് മുന്നില്‍ യുഡിഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനങ്ങള്‍ തുടങ്ങി.
വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിന് 37516 വോട്ടുകളാണ് ലഭിച്ചത്. 33843 വോട്ടുകള്‍ നേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ് ആണ് രണ്ടാം സ്ഥാനത്ത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലിന് 13259 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. മുന്നിലാണെങ്കിലും പ്രതീക്ഷിച്ച ലീഡ് യുഡിഎഫിന് ഉണ്ടായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണ്ണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ വോട്ട് നിലയില്‍ യുഡിഎഫിന് വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിലാണ് മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്. പാലാ ഉപതെരഞ്ഞെടുപ്പില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ആദ്യ റൗണ്ട് വോട്ടെണ്ണല്‍ തുടങ്ങാന്‍ വൈകിയിരുന്നു. ഇത് മുന്‍നിര്‍ത്തി വീഴ്ചകളില്ലാത്ത ക്രമീകരണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

share this post on...

Related posts