ലൂപ്പസ് രോഗാവസ്ഥ; അവഗണിക്കരുത് ഈ ലക്ഷണങ്ങളെ 

ശരീരത്തിന്റെ രോഗപ്രതിരോധശേഷി താളം തെറ്റുന്ന അവസ്ഥയാണ് ലൂപ്പസ് രോഗത്തിലേക്ക് നയിക്കുന്നത്. രോഗം കണ്ടെത്താന്‍ വൈകിയാല്‍ ചിലപ്പോള്‍ മരണം പോലും സംഭവിക്കാം. ശരീരത്തിന്റെ പ്രതിരോധശേഷി സ്വന്തം ശരീര അവയവങ്ങളെ തന്നെ ബാധിക്കുന്ന അവസ്ഥയാണിത്. ചിലരില്‍ രോഗലക്ഷണങ്ങള്‍ ആദ്യഘട്ടം തന്നെ പ്രകടമാകുമ്പോള്‍ ചിലരില്‍ പതുക്കെയാണ്  രോഗലക്ഷണം പ്രകടമാകുന്നത്. 15 നും 40 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ബാധിക്കുന്ന ഗൗരവമേറിയ ദീര്‍ഘകാല വാതരോഗം എന്നാണ് ലൂപ്പസ് രോഗത്തെ ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.
നിലവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ലക്ഷത്തില്‍ മൂന്നു പേര്‍ക്കാണ് ലൂപ്പസ് രോഗം ബാധിക്കുന്നത്.
ലക്ഷണങ്ങള്‍ വളരെ സാധാരണമായതു കൊണ്ടുതന്നെ ലൂപ്പസ് രോഗം തിരിച്ചറിയുക വളരെ ബുദ്ധിമുട്ടാണ്. എപ്പോഴും അനുഭവപ്പെടുന്ന തളര്‍ച്ച ലൂപ്പസ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. ആറുമാസം വരെ നീണ്ടു നില്‍ക്കാവുന്ന വിട്ടുമാറാത്ത പനി, സന്ധിവേദന,  ക്ഷീണത്തോടൊപ്പം ഉണ്ടാകുന്ന വിളര്‍ച്ചയും രോഗലക്ഷണമാണ്.
തൊലിപ്പുറത്തുണ്ടാകുന്ന പാടുകള്‍, മറുകുകള്‍, സൂര്യപ്രകാശം ഏറ്റാല്‍ ശരീരം ചുവന്ന് തടിക്കുന്ന അവസ്ഥ, വായിലുണ്ടാകുന്ന വ്രണങ്ങള്‍, സന്ധിവേദന, അതികഠിനമായ മുടികൊഴിച്ചില്‍ എന്നിവയൊക്കെ ലൂപ്പസ് രോഗ ലക്ഷണങ്ങളാണ്.

share this post on...

Related posts