സയ്യിദ് മുഷ്താഖ് അലി ട്വന്റി 20: കേരളത്തിന് ഇന്ന് ആദ്യ മത്സരം

വിജയവാഡ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ഇന്ന് ആദ്യ മത്സരം. ആന്ധ്രാപ്രദേശില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങുന്ന കളിയില്‍ മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികള്‍. സച്ചിന്‍ ബേബി നയിക്കുന്ന ടീമില്‍ ജലക് സക്‌സേന, ബേസില്‍ തമ്പി, സന്ദീപ് വാരിയര്‍, കെ എം ആസിഫ്, രോഹന്‍ പ്രേം, വിഷ്ണു വിനോദ് തുടങ്ങിയവരുണ്ട്.

കേരളം 24ന് ആന്ധ്രയെയും 25ന് ഡല്‍ഹിയെയും 27ന് ജമ്മു കശ്മീരിനെയും 28ന് നാഗാലാന്റിനെയും മാര്‍ച്ച് രണ്ടിന് ജാര്‍ഖണ്ഡിനെയും നേരിടും.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts