‘എന്റെ ശരീരത്തെ ബാധിച്ച വിഷമായിരുന്നു അയാളുമായുള്ള വിവാഹം’

ഭര്‍ത്താവിനെതിരേ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയതോടെയാണ് നടി ശ്വേത തിവാരി വാര്‍ത്തകളില്‍ നിറഞ്ഞത്. രണ്ടാം ഭര്‍ത്താവ് അഭിനവ് കൊഹ് ലി മകളെ മര്‍ദിക്കുന്നു എന്ന പരാതിയുമായി ഓഗസ്റ്റിലാണ് ശ്വേത പൊലീസിനെ സമീപിച്ചത്. തന്റെ ശരീരത്തെ ബാധിച്ച വിഷബാധയായിരുന്നു രണ്ടാം വിവാഹം എന്നാണ് ശ്വേത പറയുന്നത്. അത് തന്നെ വളരെ അധികം വേദനിപ്പിച്ചെന്നും അതിനാലാണ് നീക്കം ചെയ്തത് എന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നെ വളരെ വേദനിപ്പിച്ചിരുന്ന ഒരു വിഷബാധയുണ്ടായിരുന്നു. അത് ഞാന്‍ നീക്കം ചെയ്തു. ആളുകള്‍ കരുതിയിരുന്നത് അത് എന്റെ കയ്യായിരുന്നു എന്നാണ്, എന്റെ ശരീരത്തിന്റെ ഭാഗം. എന്നാല്‍ അവര്‍ ഒന്നു മനസിലാക്കേണ്ടതുണ്ട്. അത് വിഷബാധയായിരുന്നു. എനിക്ക് അത് കളയണമായിരുന്നു. ഇപ്പോള്‍ ഞാന്‍ വീണ്ടും ആരോഗ്യവതിയായി. ഞാന്‍ സന്തുഷ്ടവതിയായി അഭിനയിക്കുകയാണെന്ന് ചിന്തിക്കരുത്. ഞാന്‍ ശരിക്കും ഹാപ്പിയാണ്. ‘ ശ്വേത പറഞ്ഞു. എന്റെ ഒരു കൈ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ ഞാന്‍ ജീവിതം ജീവിക്കുന്നത് അവസാനിപ്പിക്കില്ല. പകരം മറ്റേ കൈ ഉപയോഗിക്കാന്‍ തുടങ്ങും. അതുപോലെ ജീവിതത്തില്‍ ഒരു ഭാഗം തെറ്റായിപ്പോയാല്‍ എനിക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോവാതിരിക്കാനാവില്ല. മക്കളുടേയും കുടുംബത്തിലേയും എല്ലാ കാര്യങ്ങളും ഞാന്‍ നോക്കണം.’

തന്റെ രണ്ടാം വിവാഹവും എങ്ങനെ തെറ്റിപ്പോയി എന്നു ചോദിക്കുന്നവര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം നടത്താനും താരം മറന്നില്ല. ഒരു പ്രശ്നത്തെ നേരിട്ട് അതിനെക്കുറിച്ച് തുറന്നു സംസാരിക്കാനുള്ള ധൈര്യമുണ്ടായിരുന്നു. തന്റെ കുടുംബത്തിന്റേയും കുട്ടികളുടേയും നല്ലതിനു വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് കാമുകനും കാമുകിയുമുള്ള നിരവധി പേര്‍ നമുക്കിടയിലുണ്ട്. അവരേക്കാള്‍ മികച്ചതാണ് ഞാന്‍. പുറത്തേക്കു വരാനുള്ള ധൈര്യം എനിക്കുണ്ടായി.’ ശ്വേത പറഞ്ഞു.  2013 ജൂലൈയിലാണ് അഭിനവിനെ ശ്വേത വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും രണ്ട് വയസുകാരനായ മകനുണ്ട്. ശ്വേതയുടെ ആദ്യ ഭര്‍ത്താവ് രാജ ചൗധരിയിലുണ്ടായ മകളാണ് പാലക്. ഒന്‍ത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ഒടുവില്‍ 2007ലാണ് ഇവര്‍ വിവാഹമോചനം നേടിയത്.

share this post on...

Related posts