നീർക്കെട്ടും നീരിറക്കവും ഈസി ആയി ഒഴിവാക്കാം!

ശരീരത്തിന് അസ്വസ്ഥതയും ശരീര ഭാഗങ്ങളിൽ വേദനയുമുണ്ടാക്കുന്ന പ്രത്യേക അവസ്ഥയാണ് നീരിറക്കം, തലനീരിറങ്ങുക എന്ന അവസ്ഥ. ആയുർവേദ പ്രകാരം കഫദോഷമാണ് നീർക്കെട്ടിന് കാരണമാകുന്നത്. നീർക്കെട്ട് ഏതു ഭാഗത്താണോ ഉണ്ടാകുന്നത്, ആ ഭാഗത്ത് രോഗമുണ്ടാകുന്നു. നീർക്കെട്ടുണ്ടാകുമ്പോൾ ആ ഭാഗത്തേയ്ക്കുള്ള രക്തയോട്ടവും ഓക്‌സിജൻ സഞ്ചാരവും നിലയ്ക്കുകയാണ് ചെയ്യുന്നത്. ശിരസിൽ നിന്നും താഴേയ്ക്കാണ് നീർസഞ്ചാരമുണ്ടാകുന്നത്. ശരീരത്തിന്റെ പല ഭാഗത്തുമുണ്ടാകുന്ന നീർക്കെട്ടുകൾ പല തരം പ്രശ്‌നങ്ങളാണ് വരുത്തുന്നത് ശിരസിലാണ്‌ നീർക്കെട്ടെങ്കിൽ തലവേദന, തലചുറ്റൽ, കണ്ണിന് രോഗം, അട്രോഫി, ബ്രെയിൻ ട്യൂമർ, ഡിമെൻഷ്യ തുടങ്ങിയ പല രോഗങ്ങളുമുണ്ടാകാം.

Sore throat: Allergy or cold? Plus treatment and prevention

ഇത് ബ്രെയിനിലാണെങ്കിൽ മോട്ടോർ ന്യൂറോൺഡിസീസ്, കോർട്ടിക്കൽ അട്രോഫി, ഡിമെൻഷ്യ, ട്യമർ തുടങ്ങിയ അവസ്ഥകളുണ്ടാകാം. ഇത് തൊണ്ടയിലെങ്കിൽ തൈറോയ്ഡ്, ഫാരിൻജൈറ്റിസ്, ലാരിൻജൈറ്റിസ്, ടോൺസിലൈറ്റിസ്, കൂർക്കംവലി, ശ്വാസ തടസം തുടങ്ങിയ അവസ്ഥകളുണ്ടാകാം. രക്തത്തിലാണ് നീർക്കെട്ടെങ്കിൽ ചുട്ടുപുകച്ചിൽ, ചർമരോഗം, ഉറക്കക്കുറവ്, മാനസിക സുഖക്കുറവ്, കരുവാളിപ്പ് തുടങ്ങിയ അസ്വസ്ഥതകളുണ്ടാകാം. ശ്വാസകോശത്തിലെങ്കിൽ നടക്കുമ്പോൾ കിതപ്പ്, ഹൃദയ പ്രശ്‌നങ്ങൾ, ഹൈപ്പർ ടെൻഷൻ എന്നിവയുണ്ടാകാം. ഇത് കരളിലെങ്കിൽ ഫാറ്റി ലിവർ, ലിവർ സിറോസിസ്, പ്രമേഹം എന്നിവയാകും ഫലം.

Allergic Rhinitis: Symptoms, Treatment, and Home Remedies

ആമാശയത്തിലെങ്കിൽ ഗ്യാസ്, വയർ വീർക്കുക, വിശപ്പ് കുറവ്, അൾസർ തുടങ്ങിയ അവസ്ഥകളുണ്ടാകും. ഇത് സന്ധികളിൽ എത്തുമ്പോൾ സന്ധിവേദന, വാതം തുടങ്ങിയ പല അവസ്ഥകളുണ്ടാകും. ഇവ ഒഴിവാക്കാൻ ഉള്ള ചില വിദ്യകൾ നമുക്ക് നോക്കാം. നല്ല ചൂടിൽ നിന്നും വന്ന് ഉടൻ കുളിയ്ക്കാതിരിക്കുക. കുളിച്ചിട്ട് വെയിലത് പോകുന്നത് , ജോലി ചെയ്ത ശേഷം ഉടൻ ശരീരത്തിൽ തണുത്ത വെള്ളം ഒഴിയ്ക്കുക തുടങ്ങിയവയെല്ലാം ഒഴിവാക്കുക. ഇതെല്ലാം മസിലിന് സ്‌ട്രെസുണ്ടാക്കുന്നു ഇത് വേദനയും നീർക്കെട്ടും ഉണ്ടാക്കുന്നു. ഇത്തരക്കാർ മധുരവും എരിവും പ്രിസർവേറ്റീവുകളും അടങ്ങിയ ഭക്ഷണം ഒഴിവാക്കുക, ചുവന്ന ഇറച്ചി ഒഴിവാക്കാം,.

Cold or Allergies: Which is Behind Your Sneeze? | The Iowa Clinic

മാത്രമല്ല യോഗ, സ്വിമ്മിംഗ്, വാക്കിംഗ് തുടങ്ങിയവ, ഡീപ് ബ്രീത്തിംഗ് എന്നിവയെല്ലാം ഇതിന് പരിഹാരമായി ഉപയോഗികാവുന്നതാണ്. നീരിറക്കിത്തിന് കാരണങ്ങൾ പലതാണ്. അന്തരീക്ഷം പ്രധാനപ്പെട്ട കാരണമാണ്. ഈർപ്പം നിറഞ്ഞ അന്തരീക്ഷം ഈ അവസ്ഥയുണ്ടാക്കുന്നു. വ്യായാമം ചെയ്യുന്നത് നീരിറക്കം കുറയ്ക്കാൻ ഏറെ നല്ലതാണ്. വ്യായാമത്തിലൂടെ വിയർപ്പ് പുറന്തളളുന്നത് ഗുണം നൽകും. പകലുറക്കം ഒഴിവാക്കുക, ചൂടുവെള്ളം കുടിയ്ക്കുക, ആരോഗ്യകരമായ ആഹാരം, മസാലകൾ കുറയ്ക്കുക എന്നിവയെല്ലാം തന്നെ ശരീരത്തിന് പ്രതിരോധം നൽകി നീരിറക്കം തടയാൻ സഹായിക്കുനിന്നതാണ്.

Sprained Ankle vs. Broken Ankle: Symptoms, Treatment, Recovery

Related posts