
അഹമ്മദ് കബീർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരം! ചിത്രത്തിന്റെ എന്ന സിനിമയുടെ ടീസർ പുറത്ത് വിട്ടു. ടീസറിലുള്ളത് ജോജു ജോർജ്ജും ശ്രുതി രാമചന്ദ്രനുമാണ്. ഇരുവരും പ്രണയാർദ്രമായാണ് ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘മധുരം’ എന്ന ചിത്രത്തിൽ ജോജു ജോർജ്, അർജുൻ അശോകൻ, നിഖില വിമൽ, ഇന്ദ്രൻസ്, ശ്രുതി രാമചന്ദ്രൻ എന്നിവരോടൊപ്പം നൂറോളം മറ്റ് താരങ്ങളും അണിനിരക്കുന്നുണ്ട്. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയത്. കോട്ടയത്തും ഫോർട്ട് കൊച്ചിയിലുമായി ചിത്രത്തിൻ്റെ ഷൂട്ടിങ് നടന്നിട്ടുണ്ട്.

ജോസഫ്’, ‘പൊറിഞ്ചു മറിയം ജോസ്’, ‘ചോല’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിൻറെ ബാനറിൽ ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് മധുരം. ത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്ലാസ് ആണ്. ആഷിക് അമീർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിൻറെ വരികൾക്ക് ഹിഷാം അബ്ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്.