ഹൃദയാരോഗ്യത്തിന് മധുരക്കിഴങ്ങ് കഴിക്കൂ

ധാരാളം വൈറ്റമിന്‍സും, മിനറല്‍സും, ഫൈബറും, ആന്റിയോക്‌സിഡന്റ്സും അടങ്ങിയിട്ടുള്ള കിഴങ്ങുവര്‍ഗമാണ് മധുരക്കിഴങ്ങ്. പേരുപോലെ തന്നെ മധുരമുള്ളൊരു ഭക്ഷണപദാര്‍ത്ഥം. ഒരു ഭക്ഷണം എന്നതിലുപരിയായി മധുരക്കിഴങ്ങിന് ധാരാളം ആരോഗ്യവശങ്ങളുമുണ്ട്. ഹൃദയാരോഗ്യത്തിന് മധുരക്കിഴങ്ങ് കഴിക്കുന്നത് അത്യുത്തമമാണ്. പൊട്ടാസ്യം, വൈറ്റമിന്‍ ബി-6 എന്നിവ ഹൃദയാഘാതം, സ്‌ട്രോക്ക് എന്നീ മാരകരോഗങ്ങളെ തടഞ്ഞുനിര്‍ത്തുന്നു. മധുരമുള്ളതു കൊണ്ട് ഇത് പ്രമേഹമുണ്ടാക്കുമെന്ന ധാരണ വേണ്ട. പ്രമേഹക്കാര്‍ക്ക് പേടിയില്ലാതെ മധുരക്കിഴങ്ങ് കഴിക്കാം. മധുരക്കിഴങ്ങിലുളള ഉയര്‍ന്ന ഫൈബറിന്റെ അംശം ഗ്ലൈസെമിക് ഇന്‍ഡക്‌സ് 44 ആക്കി കുറയാന്‍ സഹായിക്കുന്നതാണ്. ഇതാണ് പ്രമേഹക്കാര്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ മധുരക്കിഴങ്ങിനെ ഒരു കാര്‍ബോഹൈഡ്രേറ്റ് ഉറവിടമാകുവാനും സഹായിക്കുന്നത്. പ്രമേഹം ഉളളവര്‍ മധുരക്കിഴങ്ങ് പുഴുങ്ങി കഴിച്ചാല്‍ വിപരീത ഫലം ഉണ്ടാക്കിയേക്കും. മധുരക്കിഴങ്ങിന്റെ തൊലി കളയാതെ നന്നായി കഴുകി എണ്ണയില്‍ വറുത്തോ പൊരിച്ചോ ആണ് പ്രമേഹക്കാര്‍ കഴിക്കേണ്ടത്.

മധുരക്കിഴങ്ങിലുളള വൈറ്റമിന്‍ സി, ബീറ്റാ കരോട്ടിന്‍ എന്നിവ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. രോഗസാധ്യത കുറയ്ക്കും. ഇതിലടങ്ങിയിരിക്കുന്ന അയേണ്‍ വെളുത്ത രക്തകോശം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് സ്‌ട്രെസ്സ് കുറയ്ക്കുകയും പ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയാന്‍ മധുരക്കിഴങ്ങിന് കഴിയും. ഇതിലെ ബീറ്റാ കരോട്ടിനാണ് ഇതിന് സഹായിക്കുന്നത്. മധുരക്കിഴങ്ങിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഹൃദയത്തിനും എല്ലുകള്‍ക്കും നാഡികള്‍ക്കും ഗുണം നല്‍കും. പൊട്ടസ്യവും പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാല്‍ മസിലുകള്‍ക്ക് റിലാക്‌സ് നല്‍കുന്നു. നല്ല ഉറക്കവും കിട്ടും. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതു കൊണ്ട് ദഹനപ്രശ്‌നങ്ങള്‍ക്കും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ്.

share this post on...

Related posts