വിവാഹത്തിന് സ്വപ്‌ന ധരിച്ചത് 625 പവന്‍ സ്വര്‍ണം; വിവാഹചിത്രം ഹാജരാക്കി

കൊച്ചി: 5 കിലോഗ്രാം (625 പവൻ) സ്വർണാഭരണങ്ങളാണു വിവാഹവേളയിൽ സ്വപ്ന ധരിച്ചിരുന്നതെന്ന വാദവുമായി പ്രതിഭാഗം കോടതിയിൽ വിവാഹചിത്രം ഹാജരാക്കി. തിരുവനന്തപുരത്തെ സ്വപ്നയുടെ ബാങ്ക് ലോക്കറിൽ 1 കിലോഗ്രാം സ്വർണാഭരണങ്ങൾ കണ്ടെത്തിയതിൽ അസ്വാഭാവികതയില്ലെന്നു വാദിക്കാനാണു ചിത്രം ഹാജരാക്കിയത്. ബാങ്ക് അക്കൗണ്ടിലും ലോക്കറിലും കണ്ടെത്തിയ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താമെന്നും അറിയിച്ചു.

Related posts