എഡിജിപി സന്ധ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗംഗേശാനന്ദ; തന്നെ കള്ളകേസില്‍ കുടുക്കിയ രക്തരക്ഷസാണ് സന്ധ്യയെന്നും സ്വാമി

adgp sANDHYA

adgp sANDHYA

എഡിജിപി സന്ധ്യയ്‌ക്കെതിരെ കടുത്ത ആരോപണവുമായി
ജനനേന്ദ്രിയം മുറിച്ച സംഭവത്തിലെ സ്വാമി ഗംഗേശാനന്ദ രംഗത്തെത്തി. കേരളത്തിലെ പ്രമുഖ ചാനലിനോടാണ് സ്വാമിയുടെ ഈ പ്രതികരണം. നടിയുടെ കേസില്‍ തന്നെ കുടുക്കിയതിന് പിന്നില്‍ എഡിജിപി ബി സന്ധ്യ അടക്കമുള്ളവര്‍ ആണെന്ന് ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിച്ചിരുന്നു. മഞ്ജു വാര്യരും സന്ധ്യയും തമ്മില്‍ ബന്ധമുണ്ടെന്ന് കാട്ടി ഇതേ ആരോപണം പിസി ജോര്‍ജ് എംഎല്‍എയും ഉന്നയിച്ചിരുന്നു. തന്റെ ജനനേന്ദ്രിയ മുറിച്ച സംഭവത്തിന് പിന്നില്‍ ബി സന്ധ്യയാണ് എന്ന ആരോപണമാണ് ഗംഗേശാനന്ദ സ്വാമി ഉയര്‍ത്തിയിരിക്കുന്നത്. തനിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളുണ്ടെന്നും ഗംഗേശാനന്ദ ആരോപിക്കുന്നു. ചട്ടമ്പിസ്വാമികളുടെ സ്ഥലം സംരക്ഷിക്കാന്‍ താന്‍ മുന്‍കയ്യെടുത്തിരുന്നു. ഇതില്‍ സന്ധ്യയ്ക്ക് തന്നോട് വൈരാഗ്യമുണ്ടായിരുന്നു. സ്മാരകത്തിനായുള്ള ഭൂമി സന്ധ്യ വാങ്ങിയതിന് എതിരെ താന്‍ രംഗത്ത് വന്നതോടയാണ് കള്ളക്കെസുണ്ടാക്കിയത് എന്ന് ഗംഗേശാനന്ദ ആരോപിക്കുന്നു. സന്ധ്യയ്ക്ക് നിരവധി കുപ്രസിദ്ധ ഗുണ്ടകളുമായി ബന്ധമുണ്ട്. പലതവണ തന്നെ ഗുണ്ടകളെക്കൊണ്ട് ആക്രമിച്ചിട്ടുള്ളതാണ്. സന്ധ്യയുടെ കോളേജ് കാലം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ അവര്‍ എത്രത്തോളം മോശപ്പെട്ട വ്യക്തിയാണെന്ന് മനസ്സിലാകുമെന്നും ഗംഗേശാനന്ദ പറഞ്ഞു. പണത്തിനും സുഖത്തിനും വേണ്ടി സന്ധ്യ എന്തും ചെയ്യും. മനുഷ്യത്വവും മര്യാദയും ഒട്ടുമില്ലാത്തവളാണ് സന്ധ്യ. അവര്‍ ഒരു രക്തരക്ഷസാണ്. രക്തം കുടിച്ചേ അവള്‍ അടങ്ങുകയുള്ളൂ എന്നും ഗംഗേശാനന്ദ പറഞ്ഞു. താന്‍ ആരെയും പീഡിപ്പിച്ചിട്ടില്ല. സന്ധ്യയുടെ പ്രേരണയിലാണ് പെണ്‍കുട്ടി തനിക്കെതിരെ പീഡന ആരോപണം ഉന്നയിച്ചത്. ഇതിനായി അയ്യപ്പദാസും പെണ്‍കുട്ടിയെ പ്രേരിപ്പിച്ചുവെന്നും ഗംഗേശാനന്ദ സ്വാമി ആരോപിക്കുന്നു. ദിലീപിന് ശേഷം സന്ധ്യയ്്‌ക്കെതിരെ കടുത്ത ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത് സ്വാമിയാണ്. എന്നാല്‍ ആരോപണങ്ങളോടൊന്നും എഡിജിപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related posts