ഞാന്‍ പ്രണയിച്ച ആള്‍ എന്നെ കെട്ടാന്‍ ചോദിച്ചത് വമ്പന്‍ സ്ത്രീധനം- സൂര്യ മേനോന്‍

ബിഗ്ബോസ് മലയാളം സീസണ്‍ മൂന്നിന്റെ ഗ്രാന്‍ണ്ട് ഫിനാലെ എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മത്സരാര്‍ത്ഥി ആയിരുന്നെങ്കിലും ഫൈനല്‍ റൗണ്ടില്‍ എത്താന്‍ സൂര്യ മേനോന് സാധിച്ചില്ല. എന്നാല്‍ ചെന്നൈയില്‍ നടന്ന ഫൈനല്‍ പരിപാടികളില്‍ സൂര്യയും പങ്കെടുത്തിരുന്നു. നേരത്തെ ബിഗ്ബോസില്‍ എത്തി കുറച്ച് കഴിഞ്ഞപ്പോള്‍ മുതലേ സൂര്യയ്ക്ക് എതിരെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

ചോദിച്ച് വന്ന വിവാഹം വേണ്ടെന്ന് വെച്ചതിനെ കുറിച്ചും സൂര്യ പറയുന്നതിങ്ങനെ. ഏറ്റവും സങ്കടം തോന്നിയൊരു സംഭവമുണ്ട്. എനിക്ക് ഇഷ്ടമുള്ള ഒരാള്‍ തന്നെ വലിയ സ്ത്രീധനം ചോദിച്ച് വന്നിരുന്നു. ഞങ്ങള്‍ ഇഷ്ടത്തിലായിരുന്നു. എനിക്ക് അത്രയും ഇഷ്ടമുള്ള ആളുമാണ്. ഇതേ കുറിച്ച് ബിഗ് ബോസിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ അമ്മ എന്റെ അടുത്ത് ചോദിച്ചത്, ഞങ്ങള്‍ ക,ടം വാങ്ങി ആണെങ്കിലും ഇത്രയും സ്ത്രീ,ധ,നം ഉണ്ടാക്കി തരാം. പക്ഷേ വാങ്ങുന്ന വ്യക്തിയ്ക്ക് അതിനുള്ള യോഗ്യതയുണ്ടോന്ന് നോക്കാന്‍ പറഞ്ഞു. ഞാന്‍ ചിന്തിച്ചപ്പോള്‍ അത് ശരിയാണ്.പുറത്തിറങ്ങിയതിന് ശേഷമാണ് അതറിഞ്ഞത്. ബിഗ് ബോസിനുള്ളില്‍ ഞാനും മണിക്കുട്ടനും ഒരുമിച്ച് ജയിലില്‍ പോവേണ്ട ഒരു സാഹചര്യം വന്നിരുന്നു. ആ സമയത്ത് എനിക്ക് വയ്യാതെ ഇരിക്കുകയാണ്.

അപ്പോള്‍ സായി പോയ്ക്കോളാം എന്ന് പറഞ്ഞ് മണിക്കുട്ടന് വോട്ട് കൂടുതലാക്കി. അങ്ങനെ മണിക്കുട്ടനും സായിയും ജ,യി,ലില്‍ പോയി. നമ്മള്‍ ആ രീതിയില്‍ ചിന്തിച്ചിട്ട് പോലുമില്ല. പക്ഷേ പുറത്ത് എത്ര മോശമായിട്ടുള്ള രീതിയിലാണ് ആളുകള്‍ പറയുന്നത്. സൂര്യയുടെ മണിയറ സ്വപ്നം പൊളിച്ച് കൈയില്‍ കൊടുത്ത് സായി എന്നൊക്കെയായിരുന്നു കമന്റുകള്‍. എന്റെ അച്ഛനും അമ്മയുമൊക്കെ ഇത് കാണുന്നതല്ലേ.

അതേസമയം, രമ്യ പണിക്കറും സൂര്യയുമാണ് ഏറ്റവും ഒടുവില്‍ ഷോയില്‍ നിന്നും എലിമിനേറ്റ് ചെയ്യപ്പെട്ടവര്‍. മണിക്കുട്ടന്‍ ആണ് ബിഗ് ബോസ് സീസണ്‍ 3 വിജയി. ബിഗ് ബോസ് ട്രോഫിയുമായി നില്‍ക്കുന്ന ചിത്രം നടന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് ഡിംപലും, നാലാം സ്ഥാനം നേടിയിരിക്കുന്നത് റംസാന്‍ ആണ്. അനൂപ് ആണ് അഞ്ചാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. ആറാം സ്ഥാനത്ത് കിടലന്‍ ഫിറോസ്, ഏഴാമത് ഋതു, എട്ടാമത് നോബി ഇങ്ങനെയാണ് മറ്റ് വിജയികള്‍.

Related posts