ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിഏറെ ശ്രദ്ധ നേടിയ ഗായകനാണ് അരുൺ ഗോപൻ. പിന്നണിയിൽ സജീവമായി മാറിയ ശേഷമാണ് അരുൺ ഗോപൻ നടിയും അവതാരകയുമായ നിമ്മിയെ വിവാഹം ചെയ്തത്. ഇരുവരും കഴിഞ്ഞ ദിവസങ്ങളിലാണ് ജീവിതത്തിൻ്റെ പുതിയ റോളിലേക്ക് കടന്നത്. നിമ്മിയും അരുണും ഒരു ആൺ കുഞ്ഞിൻ്റെ മാതാപിതാക്കളായ സന്തോഷം ഇവർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറം ലോകത്തെ അറിയിച്ചത്. യൂട്യൂബിലും ഏറെ സജീവമായ ഇരുവരും വൈവിധ്യമാർവ്വ വീഡിയോ കണ്ടൻ്റുകളും പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. ഇപ്പോഴിതാ നിമ്മിയുടെ ഗർഭകാലത്തിൻ്റെ അവസാന ദിവസങ്ങളിൽ നൽകിയ ഒരു അഭിമുഖത്തിൻ്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

ഇരുവരും ഗർഭകാലത്തെ വിശേഷങ്ങളും യൂട്യൂബ് ചാനലിൻ്റെ വിശേൽങ്ങളും മ്യൂസിക് വിശേഷങ്ങളും പ്രണയരഹസ്യങ്ങളുമൊക്കെ ഈ അഭിമുഖത്തിലൂടെ തുറന്ന് പറയുന്നുണ്ട്.അതിനിടെയാണ് നിമ്മിയ്ക്കും അരുൺ ഗോപനും നടൻ സുരേഷ് ഗോപിയോടുള്ള ആത്മബന്ധത്തിൻ്റെ കാര്യവും പറഞ്ഞിരിക്കുന്നത്. സുരേഷ് ഗോപിയോടൊപ്പമുള്ള നിരവധി ചിത്രങ്ങൾ കാണാറുണ്ടെന്നും എന്താണ് തമ്മിലുള്ള ബന്ധമെന്നും അവതാരക ചോദിച്ചപ്പോഴാണ് ഇതിനെ പറ്റി അരുണും നിമ്മിയും വാചാലയായത്. 2007 മുതൽക്കെ തന്നെ ഞങ്ങൾ വളരെ അടുപ്പമുള്ളവരാണെന്നും തന്നെയും റോഷനെയും അമൃതയെയുമൊക്കെ സുരേഷേട്ടനും രാധികചേച്ചിക്കുമൊക്കെ വളരെ ഇഷ്ടമായിരുന്നെന്നും അരുൺ ഗോപൻ പറയുന്നു. ഒരു കുടുംബാംഗത്തെ പോലെയായിരുന്നു തങ്ങളെ അവർ രണ്ടാളും കണ്ടിരുന്നതെന്നും അരുൺ പറയുന്നു.

ഒന്നാമത് പാട്ട് വളരെ ഇഷ്ടമുള്ളയാളാണ് സുരേഷേട്ടൻ, പാട്ട് പാടുന്ന ആൾക്കാരെയും പാട്ട് പാടാനുമൊക്കെ ഇഷ്ടമാണ്. രാധികേച്ചിയായാലും അസാധ്യമായി പാടുമെന്നും അരുൺ. ചേച്ചി വളരെ ചക്കര ചേച്ചിയാണെന്നും സ്വീറ്റ്ഹാർട്ടാണെന്നും അരുണും നിമ്മിയും ഒരേ സ്വരത്തിൽ പറയുന്നു. ചിലരുടെ ഉള്ളിലുള്ള സൌന്ദര്യമാണ് പുറമെ കാണുക എന്ന് പറയാറില്ലേ. അതുപോലെയാണ് രാധികേച്ചിയെന്ന് നിമ്മി പറയുന്നു.ഒരു കുടുംബം പോലെ ഒന്നിച്ച് യാത്രകൾ ചെയ്യാറുണ്ടെന്നും അദ്ദേഹം ഭക്ഷണപ്രിയനാണെന്നും ഭക്ഷണം വാങ്ങിക്കൊണ്ടുവരാറുണ്ടെന്നും എല്ലാവർക്കും കൊടുക്കുന്നതും കഴിപ്പിക്കുന്നതുമൊക്കെ വലിയ ഇഷ്ടമാണ് അദ്ദേഹത്തിനെന്നും അരുൺ പറയുന്നു. കൂടാതെ വളരെ കെയറിങ്ങുള്ള മനുഷ്യനാണ് അദ്ദേഹമെന്നും സ്റ്റേജിൽ അരുണിനെ കണ്ടില്ലെങ്കിൽ നിമ്മി വിളിക്കാൻ പോകാനൊരുങ്ങിയാൽ വിടില്ലെന്നും ഇരുട്ടത്തൊന്നും എവിടെയും പോകേണ്ടെന്നൊക്കെ പറയുമെന്നും തനിക്ക് ചെറിയ പേടിയുള്ള വ്യക്തിയാണ് അദ്ദേഹമെന്നും നിമ്മി പറയുന്നു.