ട്വിറ്ററിൽ തരംഗമായി സുരേഷ് റെയ്‌ന!

സെപ്റ്റംബറിൽ ഐപിഎൽ 2021ആരംഭിക്കാൻ പോകുകയാണ്. ആദ്യഘട്ടത്തിൽ മികവു കാട്ടിയ ടീമുകളെല്ലാം യുഎഇയിൽ നടക്കാനിരിക്കുന്ന രണ്ടാംഘട്ട മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, അതിനിടെ ഡിസംബറിൽ നടക്കാനിരിക്കുന്ന ഐപിഎൽ മെഗാ ലേലത്തിനായും ഫ്രാഞ്ചൈസികൾ ആലോചന നടത്തുന്നുണ്ട്. ഓരോ ടീമും നിലനിർത്തുന്ന കളിക്കാരെക്കുറിച്ചാണ് ചർച്ചകൾ മുന്നോട്ടുപോകുന്നത്. മെഗാ ലേലത്തിന് മുൻപ് ഓരോ ടീമിനും നാല് കളിക്കാരെ വീതം നിലനിർത്താൻ ആയിരിക്കും അവസരമെന്നാണ് റിപ്പോർട്ട്. അങ്ങനെയാകുമ്പോൾ സിഎസ്കെ ഏതൊക്കെ കളിക്കാരെയായിരിക്കും നിലനിർത്തുകയെന്നാണ് ആരാധകരുടെ സംശയം.

Face the UAE heat and play well': Suresh Raina on playing IPL 2020 after  4-5 months of being in lockdown

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച സുരേഷ് റെയ്‌നയെ നിലനിർത്തണമെന്നാണ് ആരാധകരുടെ ആവശ്യം. റെയ്‌ന ട്വിറ്ററിൽ ട്രെൻഡിങ് ആയി മാറുകയും ചെയ്തു. ക്യാപ്റ്റൻ എംഎസ് ധോണി ഉൾപ്പെടെ പ്രായം 30 കടന്ന കളിക്കാർ ഏറെ സിഎസ്‌കെയിൽ ഏറെയുണ്ട്. അതിനാൽ കളിക്കാരുടെ പ്രായാധിക്യം കാരണം ഡാഡ്‌സ് ആർമി എന്ന് വിളിപ്പേരുള്ള ടീമാണ് സിഎസ്‌കെയുടേത്.അതുകൊണ്ടുതന്നെ ചില കളിക്കാർ ഒന്നോ രണ്ടോ വർഷത്തിനകം വിരമിച്ചേക്കും. വിരമിക്കാനിരിക്കുന്ന കളിക്കാരെ ഒഴിവാക്കുകയാണെങ്കിൽ ധോണിയും റെയ്‌നയുമൊക്കെ പുറത്താകുമോ എന്നാണ് ആരാധകരുടെ ആശങ്ക. ഇതിനിടയിൽ വിരമിക്കാൻ ഉദ്ദേശമില്ലെങ്കിൽ ധോണി ടീമിൽ ഉറപ്പാണ്. ധോണിയുടെ ഉറ്റ സുഹൃത്തുകൂടിയായ റെയ്‌നയേയും നിലനിർത്താൻ ടീം നിർബന്ധിതമാകും. രവീന്ദ്ര ജഡേജയായിരിക്കും മറ്റൊരു താരം.

Related posts