തൃശ്ശൂരെടുക്കുമ്പോള്‍ പേരാമ്പ്രയിലെ ആറടി മണ്ണൊന്നൊഴിവാക്കി തരുമോ? അച്ഛന്റെ ആറടി മണ്ണിനായി കണ്ണീരുമായി അനന്ദ്, സുരേഷ് ഗോപിയുമായുള്ള ഫോണ്‍ സംഭാഷണം

തൃശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി എത്തിയതോടെ ഫലം പ്രവചനാതീതമായ മണ്ഡലമാണ് തൃശൂര്‍. കാടിളക്കിയാണ് ഏറെ വൈകിയെത്തിയെങ്കിലും സുരേഷ് ഗോപി മണ്ഡലത്തില്‍ പ്രചാരണം നടത്തിയത്.
തിരഞ്ഞെടുപ്പ് കാലത്ത് പല വിവാദങ്ങളിലൂടെയും സുരേഷ് ഗോപി കടന്ന് പോയി. പല പ്രസംഗങ്ങളും ട്രോളന്മാര്‍ക്ക് ചാകരയായി. അതിലൊന്നായിരുന്നു ‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ’ എന്നുളള പ്രസംഗം. ഈ വൈറല്‍ പ്രസംഗത്തെ കൊന്ന് കൊലവിളിച്ച് കൊണ്ടുളള വീഡിയോ സോഷ്യല്‍ മീഡിയയില്‍ കത്തിയോടുകയാണ്. ഒടുവിലിതാ തൃശ്ശൂരെടുക്കുമ്പോള്‍ അച്ഛനെ സംസ്‌കരിച്ചിരിക്കുന്ന ആറടി മണ്ണ് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് സുരേഷ് ഗോപിയുമായി ഫോണില്‍ ബന്ധപ്പെട്ട യുവാവിന്റെ ശബ്ദരേഖയും പുറത്തുവന്നിരിക്കുകയാണ്. അനന്ദ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഫോണ്‍ സംഭാഷത്തില്‍ സുരേഷ് ഗോപി തന്നെയാണോ സംസാരിച്ചിരിക്കുന്നത് എന്നതില്‍ വ്യക്തയില്ല.
നേരത്തെ താന്‍ അഭിനയിച്ച സിനിമകളിലെ ഡയലോഗുകള്‍ പോലെ തന്നെയായിരുന്നു സുരേഷ് ഗോപിയുടെ മിക്ക തിരഞ്ഞെടുപ്പ് കാല പ്രസംഗങ്ങളും. അതില്‍ അയ്യപ്പന്റെ പേര് പറഞ്ഞുളള പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുരേഷ് ഗോപിക്ക് പണിയും കൊടുത്തും. താരത്തിന്റെ പല പ്രസംഗങ്ങളും ട്രോളന്മാര്‍ ആഘോഷമാക്കി.
തനിക്ക് നെറ്റിപ്പട്ടം ചാര്‍ത്തി തന്നാല്‍ ഗുരുവായൂര്‍ കേശവനായി, തെച്ചിക്കോട്ട് രാമചന്ദ്രനായി പാര്‍ലമെന്റിലുണ്ടാകും എന്ന സുരേഷ് ഗോപിയുടെ പ്രസംഗം വാങ്ങിക്കൂട്ടിയ ട്രോളുകള്‍ക്ക് കയ്യും കണക്കുമില്ല. അക്കൂട്ടത്തിലാണ് തൃശൂര്‍ എനിക്ക് വേണമെന്നും തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ എന്നുമുളള വൈറല്‍ പ്രസംഗവും സുരേഷ് ഗോപി നടത്തിയത്.

share this post on...

Related posts