കാല്പന്തിന്റെ കഥ പറയാൻ സുരാജും ശ്രീനാഥ് ഭാസിയും ഒരുമിക്കുന്നു

ശ്രീനാഥ് ഭാസിയും,സുരാജ് വെഞ്ഞാറമൂടും, ഒരുമിക്കുന്ന പുതിയ ചിത്രം ഉദയ സ്ഥാപിതം 1954 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ആകാംഷ പകരുന്നതാണ് പോസ്റ്റര്‍. 10-ാം നമ്പര്‍ താരത്തെ തോളിലെടുത്തു കൊണ്ടു പോകുന്നയാളുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഫുട്ബോള്‍ താരം ശ്രീനാഥും താരത്തെ തോളിലേറ്റിയത് സുരാജുമാണെന്നാണ് പോസ്റ്ററില്‍ നിന്നും മനസിലാകുന്നത്. ദീരജ് ബാല എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കാല്‍പ്പന്തുകളുടെ കളിയുടെ കഥയാണ് പറയുന്നതെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ജേക്സ് ബിജോയിയുടേതാണ് സംഗീതം. അരുണ്‍ ഭാസ്കര്‍ ആണ് ഛായാഗ്രഹണം. ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കുമെല്ലാം മമ്മൂട്ടി തന്റെ പോസ്റ്റിലൂടെ ആശംസ നേര്‍ന്നു. മാത്രമല്ല ജോസ്കുട്ടി മടത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി നടന്‍ ടിനി ടോമുമുണ്ട്.

Related posts