കെഎസ്ആര്‍ടിസി നഷ്ടത്തിലാണ്, എങ്കില്‍ അടച്ചു പൂട്ടാം – സുപ്രീംകോടതി

ന്യൂഡല്‍ഹി: നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടിക്കോളാന്‍ സുപ്രീംകോടതി. താത്കാലിക ജീവനക്കാരുടെ സേവന കാലാവധി പെന്‍ഷന് പരിഗണിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിച്ചത്. കെഎസ്ആര്‍ടിസി നാലായിരം കോടി നഷ്ടത്തിലാണെന്ന് അഭിഭാഷകന്‍ അറിയിച്ചപ്പോഴാണ് കോടതി, അടച്ചുപൂട്ടല്‍ പരാമര്‍ശം നടത്തിയത്. കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റി.

 


കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘ എന്ന് സന്ദേശം അയക്കു

share this post on...

Related posts