ആരാധകന്റെ വിവാഹത്തിനു താലി എടുത്തു കൊടുത്ത് സൂപ്പർതാരം സൂര്യ!

Image

തന്റെ ആരാധകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന തമിഴകത്തിന്റെ സൂപർ താരമാണ് നടൻ സൂര്യ. സൂര്യ എന്ന നടനെ സംബന്ധിച്ചടുത്തോളം സാമുഹിക പ്രതിബദ്ധതയും ആരാധകരോടുള്ള സൂര്യയുടെ സ്നേഹവുമെല്ലാം പലപ്പോഴും ചർച്ചയായിട്ടുണ്ട്.

Image

ഇപ്പോഴിതാ തന്റെ ആരാധകനായ ഹരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയാണ് സൂര്യ കെെയ്യടി നേടുന്നത്. വിവാഹ ചടങ്ങിൽ നിന്നുമുള്ള സൂര്യയുടെ ചിത്രങ്ങളും ഫോട്ടോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വെെറലായി മാറുകയാണ്. വർഷങ്ങളായി സൂര്യ ഫാൻസ് ക്ലബ്ബിലെ അംഗമാണ് ഹരി. വിവാഹചടങ്ങിലെത്തിയ സൂര്യ ഏറെ നേരം വരനും വധുവിനുമൊപ്പം പങ്കുവച്ച ശേഷമാണ് മടങ്ങിയത്. തന്റെ വിവാഹത്തിന് സൂര്യ എത്തുമെന്ന് ഹരിയെ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. അതിനാൽ സൂര്യയുടെ വരവ് ഹരിയ്ക്കും ഒരു സർപ്രെെസായി മാറി. വധുവിന് ചാർത്താൻ വരന് താലി എടുത്തു കൊടുത്തതും സൂര്യയായിരുന്നു.

Image

Related posts