അടിപൊളി താറാവു മപ്പാസ്

ആവശ്യമുള്ള സാധനങ്ങള്‍

താറാവ് – ഒരുകിലോ

ചെമന്നുള്ളി അരിഞ്ഞത് – അഞ്ചെണ്ണം

ഇഞ്ചിയരിഞ്ഞത് – 25 ഗ്രാം

വെളുത്തുള്ളിയരിഞ്ഞത് – 25 ഗ്രാം

പച്ചമുളക് – 50 ഗ്രാം

കടുക് – 1 ടേബിള്‍ സ്പൂണ്‍

കറുവാപ്പട്ട – 10 ഗ്രാം

ഏലം – 10 ഗ്രാം

തക്കോലം – 10 ഗ്രാം

ഉണക്കക്കുരുമുളക് – 5 ഗ്രാം

മഞ്ഞള്‍പ്പൊടി – അര ടേബിള്‍ സ്പൂണ്‍

മുളകുപൊടി (അധികം എരിവില്ലാത്തത്) – അര ടേബിള്‍ സ്പൂണ്‍

മല്ലിപ്പൊടി – ഒരു ടേബിള്‍ സ്പൂണ്‍

ഫെന്നല്‍പ്പൊടി – അര ടേബിള്‍ സ്പൂണ്‍

കറിവേപ്പില – വേണ്ടത്ര

തക്കാളിയരിഞ്ഞത് – രണ്ടെണ്ണം

തേങ്ങാപ്പാല്‍ക്കുഴമ്പ് – 400 മില്ലീലീറ്റര്‍

പാചകയെണ്ണ – 50 മില്ലീലീറ്റര്‍

തയാറാക്കുന്ന വിധം

വെടിപ്പാക്കി മുറിച്ച താറാവുകഷണങ്ങള്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു പുരട്ടിയെടുത്ത്, 20 മിനിറ്റു വയ്ക്കുക. കുഴിവുള്ള ഒരു പാന്‍ ചൂടാക്കി അരപ്പുതേച്ച താറാവുകഷണങ്ങള്‍ അതിലിടുക. ഒന്ന് എണ്ണതൂക്കണം. പിന്നെ അടച്ച്, സ്വര്‍ണനിറമാകുംവരെ വേവിക്കുക. മറ്റൊരു പാനില്‍ കടുകുതാളിച്ച് മസാലച്ചേരുവ ചേര്‍ത്ത് ഉള്ളിയും പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും മൂപ്പിച്ച്, മസാലപ്പൊടികളും ചേര്‍ത്ത് ഒരു മിനിറ്റു വയ്ക്കുക. തക്കാളിയരിഞ്ഞതും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക. ഇനി താറാവും ഇതില്‍ച്ചേര്‍ത്ത് വേണ്ടത്ര വെള്ളവുമൊഴിച്ച്, പാതി തേങ്ങാപ്പാലും ചേര്‍ത്ത് വേണ്ടത്ര ഉപ്പുമിട്ട് വേവിക്കുക. നന്നായി വെന്തുകഴിഞ്ഞാല്‍ ബാക്കിയുള്ള തേങ്ങാപ്പാലും ചേര്‍ത്ത് ഒന്നു തിളപ്പിച്ചെടുക്കുക. താറാവുമപ്പാസു റെഡി!

share this post on...

Related posts