ലോകത്തിലെ എല്ലാ പിശാചുക്കളില്‍ നിന്നും നിന്നെ ഞാന്‍ സംരക്ഷിക്കുമെന്ന് സണ്ണി ലിയോണ്‍, ട്വീറ്റ് വൈറലാകുന്നു

sunny leon

കത്വ സംഭവത്തിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. ലോകത്തിലെ എല്ലാ പിശാചുക്കളില്‍നിന്നും നിന്നെ ഞാന്‍ സംരക്ഷിക്കുമെന്ന് മകളെ ചേര്‍ത്ത് പിടിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് സണ്ണി ലിയോണ്‍ പറഞ്ഞു.

സണ്ണി ലിയോണിന്റെ ട്വീറ്റ് ഇങ്ങനെ –

പിശാചു കയറിയ എല്ലാത്തില്‍ നിന്നും എന്റെ ഹൃദയവും ആത്മാവും നല്‍കി നിന്നെ ഞാന്‍ സംരക്ഷിക്കുമെന്ന് ഉറപ്പു തരുന്നു. നിന്റെ സംരക്ഷണത്തിനായി എന്റെ ജീവന്‍ നല്‍കേണ്ടി വന്നാലും ശരി. പിശാചുക്കളില്‍ നിന്ന് സുരക്ഷിതരാണെന്ന തോന്നല്‍ കുട്ടികള്‍ക്ക് ഉണ്ടാകണം. നമുക്ക് നമ്മുടെ കുട്ടികളെ കുറച്ചു കൂടി ചേര്‍ത്തു പിടിക്കാം. എന്ത് വില കൊടുത്തും അവരെ സംരക്ഷിക്കാം.

ബോളിവുഡ് താരങ്ങള്‍ അടക്കം ചാര്‍ട്ട് പേപ്പറില്‍ ഐ ആം ഹിന്ദുസ്ഥാന്‍ ഞാന്‍ ലജ്ജിക്കുന്നു തുടങ്ങിയ ചിത്രങ്ങളുമായി രംഗത്ത് വന്നപ്പോള്‍ സത്യസന്ധവും വ്യത്യസ്തവുമായ പ്രതികരണം നടത്തിയത് സണ്ണി ലിയോണ്‍ മാത്രമാണ്.

share this post on...

Related posts