സുനില്‍ പി ഇളയിടത്തിന്‍റെ ഓഫീസിന് നേരെ ആക്രമണം

സുനില്‍ പി ഇളയിടത്തിന്‍റെ ഓഫീസിന് നേരെ ആക്രമണം
Sunil P Ilayidam On His Office Attacked In Kaladi Sanskrit University
കാലടി: സംസ്കൃത സർവകലാശാലയിലെ മല‌യാള വിഭാഗം അസോസിയേറ്റ് പ്രഫസറും ഇടതു ചിന്തകനും പ്രഭാഷകനുമായ  ഡോ. സുനില്‍ പി. ഇളയിടത്തിന്‍റെ ഓഫീസിന് നേരെ ആക്രമണം. നേരത്തെ അദ്ദേഹത്തിനു നേരെ സമൂഹമാധ്യമങ്ങളിൽ ഭീഷണി ഉയർന്നിരുന്ന പശ്ചാത്തലത്തിലാണ് ഓഫീസിനു നേരെ ആക്രമണം.
സർവകലാശാലയിലെ  അദ്ദേഹത്തിന്‍റെ ഓഫീസിന്‍റെ വാതിലിൽ കാവി നിറത്തിൽ വരയ്ക്കുകയും നെയിം ബോർഡ് എടുത്തു മാറ്റുകയും ചെയ്തിട്ടുണ്ട്. സുനിൽ പി. ഇളയിടത്തിനെ കല്ലെറിഞ്ഞു കൊല്ലണം എന്ന വിധത്തിൽ ഫേസ് ബുക്കിൽ ഭീഷണി ഉണ്ടായിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിധി വന്നതിനുശേഷം ഇളയിടത്തിന്‍റെ പ്രഭാഷണങ്ങൾ ചർച്ച വിഷയമായിരുന്നു. സംഘപരിവാർ ഗ്രൂപ്പുകളിൽ അദ്ദേഹത്തിനെതിരെ സമൂഹമാധ്യമ പ്രചാരണവും ശക്തമാണ്. ഇന്നലെ രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹം പതിവ് പോലെ ഓഫിസിൽ എത്തിയതിനുശേഷം രാവിലെ 11 മണിയോടെയാണ് സംഭവത്തിലെ അസ്വഭാവിക മനസിലാക്കി അധികൃതരെ അറിയിച്ചത്.
സംഭവത്തിൽ കാലടി സർവകലാശാല പൊലീസിൽ പരാതി നൽകി. ഓഫിസ് ആക്രമണത്തെ വ്യക്തിപരമായ പ്രശ്നമായികാണുന്നില്ലന്നും വ്യത്യസ്ത നിലപാടുകൾ തമ്മിലുള്ള പ്രശ്നമായിട്ടാണ് കാണുന്നതെന്നും  സുനിൽ പി.ഇളയിടം പ്രതികരിച്ചു. ഭയപ്പെടുത്താനുള്ള ശ്രമങ്ങളെ ഗൗനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ കാലടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

share this post on...

Related posts