സൂയി ധാഗയുടെ ഫസ്റ്റ് ലുക്ക് പോസ്‌ററര്‍ എത്തി, അനുഷ്‌കയെ കണ്ട് ആരാധകര്‍ ഞെട്ടി

Anushka_Sharma1_710x400xt

അനുഷ്‌ക ശര്‍മ്മ വേറിട്ട ലുക്കിലെത്തുന്ന സിനിമയാണ് സൂയി ധാഗ. മധ്യവയസ്‌കയായ ഗ്രാമീണ സ്ത്രീയായിട്ട് അനുഷ്‌ക ശര്‍മ്മ അഭിനയിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 13ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

varun dhavan

വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകനെ അവതരിപ്പിക്കുന്നത്. ഇതാദ്യമായാണ് അനുഷ്‌ക ശര്‍മ്മയും വരുണ്‍ ധവാനും ഒന്നിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. രാജ്യത്തെ കൈത്തുന്നല്‍ തൊഴിലളികളുടെ ജീവിതമാണ് സിനിമയില്‍ പറയുന്നത്. ശരത് കതാരിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്തംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്യുക.

share this post on...

Related posts