നമ്മള്‍ 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്: സുഹാനയുടെ വസ്ത്രത്തെ ട്രോളിയവര്‍ക്ക് കിട്ടിയ മറുപടി

sharu

ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്റെ ഫാഷന്‍ ബോളിവുഡില്‍ ചര്‍ച്ചാ വിഷയമാണ്. 17 വയസ്സാണ് ഉളളതെങ്കിലും സുഹാനയുടെ ഫാഷന്‍ ബോളിവുഡിലെ പല താരസുന്ദരികളെയും കടത്തിവെട്ടുന്നതാണ്. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ഇനി ഏവരും കാത്തിരിക്കുന്നത്. സുഹാനയ്ക്ക് ആരാധകരുടെ വലിയൊരു കൂട്ടം തന്നെയുണ്ട്. സോഷ്യല്‍ മീഡിയയിലും താരമാണ് ഷാരൂഖിന്റെ മകള്‍. അടുത്തിടെ സുഹാനയുടെ ഒരു ചിത്രം അമ്മ ഗൗരി ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഗൗരിയുടെ അമ്മ സവിത ചിബ്ബറിനൊപ്പം സുഹാനയും അനന്തരവള്‍ ആലിയ ചിബ്ബയും നില്‍ക്കുന്ന ചിത്രമായിരുന്നു ഗൗരി പോസ്റ്റ് ചെയ്തത്. ഇറക്കം കുറഞ്ഞ ഗോള്‍ഡന്‍ നിറത്തിലുളള വസ്ത്രമാണ് സുഹാന ധരിച്ചിരുന്നത്. ബ്ലാക് നിറത്തിലുളള ഓഫ് ഷോള്‍ഡര്‍ ആയിരുന്നു ആലിയയുടെ വേഷം. സുഹാനയുടെ വസ്ത്രത്തിനുനേരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയായിരുന്നു. മുതിര്‍ന്നവരുടെ മുന്നില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുനില്‍ക്കാന്‍ നാണമില്ലേയെന്നും ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ല ഇതെന്നുമായിരുന്നു ചിലര്‍ കമന്റ് ചെയ്തത്. ഷാരൂഖ് ഖാനും ഗൗരി ഖാനും മകളുടെ വസ്ത്രധാരണത്തില്‍ ശ്രദ്ധ വേണമെന്നായിരുന്നു ചിലരുടെ കമന്റ്. കൊച്ചു മക്കളെക്കാള്‍ അമ്മൂമ്മയുടെ വസ്ത്രം മാന്യമായതെന്നായിരുന്നു ചില ട്രോളുകള്‍. അതേസമയം, സുഹാനയുടെ വസ്ത്രത്തെ വിമര്‍ശിച്ചവര്‍ക്ക് നമ്മള്‍ 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നായിരുന്നു ഒരാള്‍ നല്‍കിയ മറുപടി.

share this post on...

Related posts