കുടി നിര്‍ത്തിയിട്ട് മതി കുട്ടികള്‍; കുഞ്ഞുങ്ങളുടെ ഹൃദയാരോഗ്യത്തിന് അച്ഛനമ്മമാര്‍ കുടിക്കരുത്

മക്കളുടെ ഹൃദയാരോഗ്യത്തിന് അച്ഛനമ്മമാര്‍ കുഞ്ഞിനായി തയ്യാറെടുക്കുന്നതിന് ആറുമാസം മുമ്പെങ്കിലും മദ്യപാനം നിര്‍ത്തണമെന്ന് പഠനം. ഗര്‍ഭധാരണത്തിന് മൂന്നുമാസം മുമ്പുവരെ പിതാവ് മദ്യപിച്ചിട്ടുണ്ടെങ്കില്‍ കുട്ടികളിലെ ജന്മനാലുള്ള ഹൃദയ തകരാറുകള്‍ക്ക് 44 ശതമാനം കാരണാമാകും. അമ്മയാണ് ആ സമയം വരെ മദ്യപിച്ചിട്ടുള്ളതെങ്കില്‍ ഇത് 16 ശതമാനമാണെന്നും യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഒറ്റയിരിപ്പില്‍ നാലും അഞ്ചും അടിക്കുന്ന കുടിയന്മാരുടെ കുഞ്ഞുങ്ങളില്‍ ഹൃദ്രോഗസാധ്യത 52 ശതമാനമാണെന്നും പഠനം വ്യക്തമാക്കുന്നു. രണ്ടുപേരും മദ്യപാനികളായാല്‍ കുഞ്ഞുങ്ങളുടെ ഹൃദയത്തിന് മാത്രമല്ല, മറ്റുനിരവധി ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുമെന്നും പഠനം നടത്തിയ ചൈനയിലെ സെന്‍്രടല്‍ സൗത്ത് സര്‍വകലാശാലയില്‍ നിന്നുള്ള ജിയാബി ക്വിന്‍ പറഞ്ഞു. ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്കായി ഗര്‍ഭംധരിക്കുന്നതിന്  ഒരു വര്‍ഷംമുമ്പ് സ്ത്രീകളും  ആറുമാസം മുമ്പ് പുരുഷന്മാരും  കുടി നിര്‍ത്തണം. ഗര്‍ഭകാലത്ത് സ്ത്രീകള്‍ മദ്യപിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഹൃദയ തകരാറുമായി വര്‍ഷം 13.5 ലക്ഷം കുട്ടികളാണ് ജനിക്കുന്നത്.

share this post on...

Related posts