” കാശ്മീരിലെ സ്റ്റേഡിയത്തിലേക്കെത്തിയത് 10500 ഓളം ഫുട്‌ബോള്‍ പ്രേമികള്‍… ”

real-kashmir-fc-681x477

real-kashmir-fc-681x477

ഇരുപത് വര്‍ഷത്തിന് ശേഷം ജമ്മുകാശ്മീര്‍ ആതിഥേയത്വം വഹിച്ച ആദ്യ പ്രധാന ഫുട്‌ബോള്‍ മത്സരമായിരുന്നു കഴിഞ്ഞ ദിവസം ഐലീഗില്‍ നടന്ന റയല്‍ കാശ്മീര്‍ എഫ് സി ചര്‍ച്ചില്‍ ബ്രദേഴ്‌സ് പോരാട്ടം. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മഞ്ഞ് പുതച്ച കാശ്മീരിലെത്തിയ ഈ മത്സരം കാണാന്‍ ശ്രീനഗറിലെ ടി.ആര്‍.സി ടര്‍ഫ് സ്റ്റേഡിയത്തിലെത്തിച്ചേര്‍ന്നത് 10500 ഓളം ഫുട്‌ബോള്‍ പ്രേമികളാണ്.
ചരിത്രത്തിലാദ്യമായി ഐലീഗ് യോഗ്യത നേടിയ റയല്‍ കാശ്മീര്‍ എഫ് സി യുടെ ഹോംഗ്രൗണ്ട് കൂടിയാണ് ശ്രീനഗറിലെ ടൂറിസ്റ്റ് റിക്രിയേഷന്‍ കൗണ്‍സില്‍ ഗ്രൗണ്ട്. ഇവിടെയായിരുന്നു ചര്‍ച്ചില്‍ ബ്രദേഴ്‌സുമായുള്ള അവരുടെ മത്സരം നടന്നത്. മത്സരത്തില്‍ എതിരാളികളെ സമനിലയില്‍ കുരുക്കി സ്വന്തം തട്ടകത്തില്‍ മികച്ച തുടക്കം നേടാനും റയല്‍ കാശ്മീര്‍ എഫ് സിക്ക് കഴിഞ്ഞു. കനത്ത സുരക്ഷാ സംവിധാനങ്ങളായിരുന്നു മത്സരത്തിന് വേണ്ടി ഒരുക്കിയിരുന്നത്. സ്റ്റേഡിയത്തിലേക്കുള്ള വഴികളില്‍ ഓരോ 50 മീറ്ററിലും സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഇത്ര മികച്ച സംഖ്യ ഗ്യാലറിയില്‍ കളികാണാനെത്തിയത് റയല്‍ കാശ്മീര്‍ ടീം മാനേജ്‌മെന്റിനും ഏറെ ആവേശം നല്‍കുന്നുണ്ട്. മഞ്ഞ് പുതച്ചിരിക്കുന്ന ഈ സ്റ്റേഡിയത്തിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കനത്ത മഞ്ഞുവീഴ്ചയുള്ള സ്ഥലമായതിനാല്‍ കാശ്മീരില്‍ കളിക്കാനെത്തുന്ന എതിര്‍ ടീമുകളെയെല്ലാം കാലാവസ്ഥ വിറപ്പിക്കുമെന്ന് ഉറപ്പ്. ആദ്യ മത്സരത്തില്‍ പതിനായിരത്തിന് മുകളില്‍ കാണികളുമെത്തിയതോടെ ടീമിന്റേയും ആത്മവിശ്വാസവും ആവേശവും വര്‍ധിച്ചു. വരും മത്സരങ്ങളില്‍ ഇതിലും കൂടുതല്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ മത്സരം കാണാനെത്തുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ ഇപ്പോളത്തെ പ്രതീക്ഷ.

share this post on...

Related posts