ഇന്‍സ്റ്റഗ്രാമില്‍ ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചു: 99 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റി

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചതിന് കൊല്‍ക്കത്തയിലെ സെന്റ് സേവിയേഴ്‌സ് സര്‍വകലാശാല 99 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന് പ്രൊഫസര്‍. തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും യൂണിവേഴ്‌സിറ്റിയുടെ മുഖഛായയ്ക്ക് കോട്ടം തട്ടിയതിനാല്‍ 99 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടും എന്ന് പ്രൊഫസര്‍ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയുന്നു.

ഒരു കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിന്മേലാണ് പ്രൊഫസര്‍ക്കെതിരെ നടപടി എടുത്തത്. തന്റെ മകന്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ചില ചിത്രങ്ങള്‍ നോക്കുന്നത് ശ്രദ്ധയില്‌പെട്ടു. ഈ ചിത്രങ്ങള്‍ ശ്രദ്ധിച്ചപ്പോഴാണ് പ്രൊഫസര്‍ ബിക്കിനിയില്‍ നില്‍ക്കുന്നതാണെന്ന് മനസ്സിലായത്. അടിവസ്ത്രത്തിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് ഒരു അധ്യാപികയ്ക്ക് യോജിച്ചതല്ല. അത് മോശവും അസഭ്യവുമാണ്.

പരാതിയ്ക്ക് പിന്നാലെ വിശദീകരണം നല്‍കാനായി പ്രൊഫസരെ വിളിപ്പിച്ചു. രജിസ്ട്രാറും വൈസ് ചാന്‍സിലര്‍ ഫാദര്‍ ഫെലിക്‌സ് രാജുമാണ് കമ്മറ്റിയിലുണ്ടായിരുന്നത്. പരാതിക്കത്ത് പരസ്യമായി വായിച്ചതിനു ശേഷം തന്നോട് ജോലിയില്‍ നിന്ന് ഒഴിയാന്‍ നിര്‍ബന്ധിതമായി ആവശ്യപ്പെട്ടു എന്ന് പ്രൊഫസര്‍ പറയുന്നു. അങ്ങനെ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇവര്‍ ജോലിയില്‍ നിന്ന് വിരമിച്ചു.

പരാതിയില്‍ പറഞ്ഞിരിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി ആയി പങ്കുവച്ചതാണെന്ന് അധ്യാപിക പറയുന്നു. 2021 ജൂണ്‍ 13നാണ് ആ ചിത്രം പങ്കുവച്ചത്. സര്‍വകലാശാലയില്‍ ജോലിയ്ക്ക് കയറുന്നതിന് വളരെ മുന്‍പാണ് ചിത്രം പങ്കുവച്ചത്. എന്റെ പ്രൊഫൈല്‍ പ്രൈവറ്റ് അക്കൗണ്ടാണ്. എന്നിട്ടും എന്റെ ചിത്രം എങ്ങനെ വിദ്യാര്‍ത്ഥിക്ക് ലഭിച്ചു എന്നറിയണം.

രാജിവെക്കുന്നതിന്റെ തലേന്ന്, തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്നും അങ്ങനെയാണ് ചിത്രങ്ങള്‍ പുറത്തായതെന്നും കാട്ടി അധ്യാപിക പൊലീസില്‍ പരാതിനല്‍കിയിരുന്നു. തുടര്‍ന്ന് ഇവര്‍ സര്‍വകലാശാലയ്ക്ക് വക്കീല്‍ നോട്ടീസയച്ചു. പരാതിയുടെ പകര്‍പ്പും മറ്റ് രേഖകളും നല്‍കണമെന്നായിരുന്നു നോട്ടീസിലെ ആവശ്യം. എന്നാല്‍, നോട്ടീസിനെതിരെ രൂക്ഷമായി പ്രതികരിച്ച സര്‍വകലാശാല ഇവര്‍ക്കെതിരെ പരാതിനല്‍കി. നിരുപാധികം മാപ്പ് പറയണമെന്നും സര്‍വകലാശാലയുടെ സല്‍പേരിന് കളങ്കം വരുത്തിയതിനാല്‍ 99 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, വിഷയത്തില്‍ താന്‍ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിക്കുമെന്ന് അധ്യാപിക പറയുന്നു.

Related posts