ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ നായികയാവാന്‍ ഒരുങ്ങി സണ്ണിലിയോണ്‍

മലയാളികള്‍ക്ക് അഭിമാനമായി വളര്‍ന്ന ക്രിക്കറ്റ് താരമാണ് ശ്രീശാന്ത്. ഇന്ത്യ ഏറ്റവും അവസാനമായി നേടിയ 2 വേള്‍ഡ് കപ്പിലും ശ്രീശാന്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നുള്ളത് മലയാളികള്‍ക്ക് അഭിമാനമാണ്. 2007 2േ0 വേള്‍ഡ് കപ്പ് & 2011ലെ ലോകകപ്പ് കിരീടം നേടുന്നതില്‍ മുഖ്യപങ്കുവഹിച്ച താരമാണ് ശ്രീശാന്ത്.

ജീവിതത്തില്‍ ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. 2011ലെ സ്‌പോട്ട് ഫിക്‌സിംഗ് കേസിന്റെ അടിസ്ഥാനത്തില്‍ താരത്തെ ബിസിസിഐ ക്രിക്കറ്റില്‍നിന്ന് വിലക്കിയിരുന്നു. പിന്നീട് താരം കുറ്റക്കാരനല്ല എന്ന് തെളിയുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും താരത്തിന്റെ ക്രിക്കറ്റ് ജീവിതത്തിലേക്കുള്ള കവാടം ഏകദേശം അടഞ്ഞിയിരുന്നു. അതിനുശേഷം താരം സിനിമയില്‍ സജീവമായി. സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ ഷോകളിലും ശ്രീശാന്ത് സജീവമാവുകയായിരുന്നു. ഇടക്ക് രാഷ്ട്രീയത്തിലും ഒരു കൈ നോക്കി.

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത് ശ്രീശാന്തിന്റെ അടുത്ത സിനിമയെക്കുറിച്ചാണ്. മലയാളികള്‍ സ്‌നേഹത്തോടെ സണ്ണി ചേച്ചി എന്ന് വിളിക്കുന്ന സണ്ണി ലിയോന്‍ആണ് ശ്രീശാന്തിന്റെ നായിക വേഷം കൈകാര്യം ചെയ്യുന്നത് എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അതുകൊണ്ടുതന്നെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇതൊരു വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നു.

ആര്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത പുതിയ സിനിമയാണ് പട്ടാ. ശ്രീശാന്ത് സിബിഐ ഓഫീസറായാണ് സിനിമയിലെത്തുന്നത്. ഇതില്‍ സണ്ണിലിയോണ്‍ ഒരു ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ഷൂട്ടിംഗ് അടുത്തുതന്നെ തുടങ്ങാന്‍ പോവുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സിനിമയുടെ സംവിധായകന്‍ രാധാകൃഷ്ണന്‍ ഈയടുത്ത് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

”ശ്രീശാന്ത് ഒരു ഇആക ഓഫീസറായാണ് സിനിമയിലെത്തുന്നത്. സ്ത്രീയെ അടിസ്ഥാനമാക്കിയാണ് അന്വോഷണം മുന്നോട്ടു പോകുന്നത്. അതുകൊണ്ടുതന്നെ ആ ഭാഗം ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ഞങ്ങള്‍ ചിന്തിച്ചു. അങ്ങനെയാണ് സണ്ണി ലിയോണ്‍ തെരെഞ്ഞെടുക്കപ്പെടുന്നത്. അഞ്ജലി എന്ന കഥാപാത്രത്തെയാണ് സണ്ണി ലിയോണ്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്.”

Related posts