‘ശ്രീനിഷ് – പേളി’ വിവാഹം ഡേറ്റ് ഫിക്‌സ്.. !!!

ബിഗ് ബോസ് ആരാധകരില്‍ ഏറ്റവും ചര്‍ച്ചയായ കാര്യങ്ങളില്‍ ഒന്നാണ് ശ്രീനിഷ് പേളി പ്രണയം. മത്സരത്തിന്റെ ഭാഗമായാണോ അതോ യഥാര്‍ഥ പ്രണയമാണോ ഇരുവരും തമ്മിലുള്ളത് എന്ന് ആരാധകര്‍ സംശയവും ഉന്നയിച്ചിരുന്നു. എന്നാല്‍, പ്രണയം സത്യമാണെന്നും വിവാഹത്തിലേക്ക് എത്തിക്കാനാണ് തീരുമാനമെന്നുമായിരുന്നു ഷോയ്ക്ക് ശേഷവും ഇരുവരുടെയും പ്രതികരണം. പേളിയുമായുള്ള വിവാഹ തീയതിയെ കുറിച്ച് ശ്രീനിഷ് അരവിന്ദ് സൂചന നല്‍കിയെന്നാണ് എറ്റവും പുതിയ വാര്‍ത്ത.

READ MORE: ‘ ‘ ദി ഡേട്ടി പിക്ച്ചര്‍’, ചിത്രത്തെക്കുറിച്ച് വിദ്യാബാലന്‍… ‘

അടുത്ത വര്‍ഷം മാര്‍ച്ച്ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ശ്രീനിഷ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അവധിക്കാലമായതിനാല്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുമെന്നതിനാലാണ് ആ സമയം തന്നെ തെരഞ്ഞെടുത്തതെന്നും ശ്രീനിഷ് പറയുന്നു. ജനുവരിയോടെ വിവാഹനിശ്ചയം ഉണ്ടാകുമെന്നും ശ്രീനിഷ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വീട്ടുകാരുടെ സമ്മതം തേടലാണ് ആദ്യം ചെയ്യുകയെന്നും ബിഗ് ബോസില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ പേളി പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചതായും പേളി അറിയിച്ചിരുന്നു. എന്റെ അമ്മ, അവരാണ് എന്റെ മാലാഖ. അമ്മ എന്നെ പിന്തുണച്ചവര്‍ക്കു സ്‌നേഹിച്ചവര്‍ക്കും എല്ലാം നന്ദി പറയുകയാണ്. പിഎസ്(പേളി ശ്രീനിഷ്): അതെ അമ്മ സമ്മതിച്ചു. ഇതായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ പേളി പറഞ്ഞത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts