കുട്ടികള്‍ക്കായി തയ്യാറാക്കാം- സ്‌പെഷ്യല്‍ ചപ്പാത്തി നൂഡില്‍സ്

ചേരുവകള്‍:

ചപ്പാത്തി – ആറെണ്ണം ചെറുതായി നീളത്തില്‍ നുറുക്കിയത്.
വലിയുള്ളി- ഒരെണ്ണം വലുത്
തക്കാളി- 3 നന്നായി അരിഞ്ഞത്
കാരറ്റ്നീളത്തില്‍ മുറിച്ചത്
പച്ചമുളക്- രണ്ടെണ്ണം
സോയ സോസ്- ഒരു ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി- ഒരു ടേബിള്‍സ്പൂണ്‍
മുളകുപൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
ഗരംമസാല പൊടി- ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
മല്ലിയില- അലങ്കരിക്കാന്‍
എണ്ണ- ഒരു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

ഒരു കടായിയില്‍ എണ്ണ ചൂടാക്കുക. അതിലേക്ക് വലിയുള്ളിയും പച്ചമുളകും ചേര്‍ക്കുക. മൂന്നു മിനിറ്റ് ഫ്രൈ ചെയ്യുക. കാരറ്റ് ചേര്‍ത്തശേഷം പകുതി വേവും വരെ പാചകം ചെയ്യുക.
ശേഷം തക്കാളി ചേര്‍ത്ത് ഇളക്കുക. തക്കാളി നന്നായി ചേര്‍ന്നാല്‍ ഉപ്പും പൊടികളും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. സോയ സോസും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം മുറിച്ചുവെച്ച ചപ്പാത്തിയും ചേര്‍ത്തിളക്കി വിളമ്പാം.

share this post on...

Related posts