സോണിയ ​ഗാന്ധി കോൺഗ്രസ്‌ ഇടക്കാല പ്രസിഡന്റ്

ന്യൂഡൽഹി: കോണ്‍​ഗ്രസിന്റെ താല്‍ക്കാലിക പ്രസിഡന്റായി
മുൻ അധ്യക്ഷയും യുപിഎ ചെയർപേഴ്സണുമായ സോണിയ ​ഗാന്ധിയെ പ്രവര്‍ത്തകസമിതി യോ​ഗം തെരഞ്ഞെടുത്തു. ലോക്‌‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ സ്ഥാനമൊഴിഞ്ഞ് 77 ദിവസം പിന്നിട്ടശേഷമാണ്‌ കോൺഗ്രസ്‌ സോണിയ ​ഗാന്ധിയെ താല്‍ക്കാലികചുമതല ഏല്‍പ്പിച്ചത്. തീരുമാനം നീണ്ടുപോയതിലും കുടുംബത്തില്‍ നിന്ന് പ്രസിഡന്റിനെ തെരഞ്ഞെടുത്തതിലും പ്രതിഷേധിച്ച് രാഹുല്‍ ​ഗാന്ധി യോ​ഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

1998ലാണ് സോണിയ ആദ്യമായി പ്രസിഡന്റാകുന്നത്. 19 വർഷം കോൺഗ്രസിനെ നയിച്ച്, ഏറ്റവും കൂടുതൽകാലം അധ്യക്ഷ പദവി വഹിച്ചയാളാണെന്ന റെക്കോർഡിന് ശേഷം 2017 ഡിസംബറിലാണ് പദവി മകൻ രാഹുലിന് കൈമാറിയത്.
ശനിയാഴ്ച ചേർന്ന പ്രവർത്തക സമിതി രാഹുൽ ഗാന്ധി തന്നെ തുടരണമെന്ന് ആവർത്തിച്ചെങ്കിലും അദ്ദേഹം അത് തള്ളി. തുടർന്ന് നേതാക്കളുടെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തിയ രാഹുൽ പ്രവർത്തകസമിതി തീരുംമുമ്പെ ഇറങ്ങിപ്പോയി. പുറത്തെത്തി മാധ്യമങ്ങളെ കണ്ട രാഹുൽ കശ്മീർ വിഷയത്തിൽ ചർച്ച നടന്നതായും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിലുള്ള ചർച്ചകൾ നിർത്തിവച്ചെന്നും പറഞ്ഞു. ജമ്മു കശ്മീരിലും ലഡാക്കിലും എന്താണു നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

share this post on...

Related posts